For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശബരിമല ഹര്‍ത്താല്‍ സിനിമകളെയും ബാധിക്കും! പ്രളയവും ഹര്‍ത്താലും ആശങ്കയിലാക്കിയത് മൂന്ന് സിനിമകളെയാണ്

  |

  കേരളത്തിലുണ്ടായ പ്രളയം സര്‍വ്വവും നശിപ്പിച്ച് പോയിരിക്കുകയാണ്. നവകേരളത്തിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് മലയാളികളെല്ലാവരും. പ്രളയത്തോടെ സിനിമാമേഖലയും നഷ്ടത്തിലായിരുന്നു. ബിഗ് ബജറ്റ് ചിത്രമായി കായംകുളം കൊച്ചുണ്ണിയടക്കം സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തി ഒന്ന് പച്ച പിടിച്ച് വരികയാണ്. അതിനിടെ പുതിയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.

  ശബരിമലയിലെ സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് വലിയ കലാപമാണ് സംസ്ഥാനത്ത് ഒട്ടാകെ നടന്ന് കൊണ്ടിരിക്കുന്നത്. സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് അയ്യപ്പസേവാ സമിതി ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത് തിരിച്ചടിയായിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് മാത്രമല്ല സിനിമാമേഖലയ്ക്ക് കൂടിയാണ്.

  പ്രളയം നല്‍കിയ ആഘാതം

  പ്രളയം നല്‍കിയ ആഘാതം

  ആഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയം നാശം വിതച്ചാണ് പോയത്. ഇനിയും ഒരുപാട് ആളുകള്‍ ദുരിതത്തില്‍ നിന്നും കരകയറിയിട്ടില്ല. സിനിമകളുടെ റിലീസ് മാറ്റിയതും ചിത്രീകരണം നടന്ന് കൊണ്ടിരുന്ന പല സിനിമകളും നിര്‍ത്തിവെക്കേണ്ടി വന്നതുമടക്കം സിനിമാമേഖലയിലും വലിയ നഷ്ടമായിരുന്നു പ്രളയത്തിലൂടെ സംഭവിച്ചത്. അതില്‍ നിന്നും കരകയറി വരികയായിരുന്നു. സെപ്റ്റംബര്‍ ആദ്യമെത്തിയ സിനിമകള്‍ വേണ്ട പോലെ തിളങ്ങിയില്ലെങ്കിലും ഒക്ടോബറോട് കൂടി ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് സിനിമകള്‍ കാഴ്ച വെക്കുന്നത്.

  കേരളത്തിലെ ഹര്‍ത്താല്‍

  കേരളത്തിലെ ഹര്‍ത്താല്‍

  ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് പ്രതിഷേധങ്ങള്‍ കത്തിപടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വിശ്വാസികളെന്ന് പറയുന്ന ഒരു വിഭാഗം ആളുകള്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നേരെ ആക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. അതിന് പിന്നാലെയാണ് മഹാനവമി ദിവസമായ ഇന്ന് അയ്യപ്പ സമിതിയുടെ ഹര്‍ത്താല്‍ കൂടി എത്തിയിരിക്കുന്നത്. ശബരിമല സംരക്ഷണ സമിതിയാണ് 24 മണിക്കൂര്‍ നീളുന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് സിനിമകളുടെ പ്രദര്‍ശനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

   അവധി ദിവസമെത്തിയ സിനിമകള്‍

  അവധി ദിവസമെത്തിയ സിനിമകള്‍

  പൂജ ഹോളിഡേ ആരംഭിച്ചിരിക്കുന്നതില്‍ സിനിമകള്‍ കാണാന്‍ കുടുംബപ്രേക്ഷകരുടെ നിറഞ്ഞ സാന്നിധ്യമാണ് ഈ ദിവസങ്ങളിലുള്ളത്. അതിനിടെ മഹാനവമിയ്ക്ക് ഹര്‍ത്താല്‍ കൂടി വന്നതോടെ സിനിമാമേഖലയും സ്തംഭിച്ചിരിക്കുകയാണ്. ഒക്ടോബര്‍ പതിനെട്ടിന് വലിയ പ്രതീക്ഷകളുമായി രണ്ട് സിനിമകളാണ് റിലീസിനെത്തിയത്. രണ്ടും അനിശ്ചിതത്തിലായിരിക്കുകയാണ്. നാളെ മറ്റൊരു ചിത്രം കൂടി റിലീസ് ചെയ്യും. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ വന്നതോടെ സിനിമ കാണാന്‍ ആളില്ലാതെയായി. ഇന്നത്തെ ദിവസത്തെ കളക്ഷനെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   ആനക്കള്ളന്‍

  ആനക്കള്ളന്‍

  ഒക്ടോബര്‍ പതിനെട്ടിന് റിലീസിനെത്തിയ സിനിമയാണ് ആനക്കള്ളന്‍. ബിജു മേനോന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് എത്തിയത്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുമ്പോള്‍ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കരന്തൂര്‍, കോസ്റ്റ്യും - അരുണ്‍ മനോഹര്‍.

  ഡാകിനി

  ഡാകിനി

  ഇന്ന് റിലീസിനെത്തിയ മറ്റൊരു സിനിമയാണ് ഡാകിനി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ഡാകിനിയില്‍ ചെമ്പന്‍ വിനോദാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം സരസ ബാലുശേരി, ശ്രീലത ശ്രീധരന്‍, പോളി വില്‍സണ്‍, സേതുലക്ഷ്മി, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലോപ്പസ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സോനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  കൂദാശ

  കൂദാശ

  ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കൂദാശ. ഒക്ടോബര്‍ പത്തൊന്‍പതിനാണ് സിനിമയുടെ റിലീസ്. ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിനു തന്നെയാണ്. കൃതിക പ്രദീപ്, സായ് കുമാര്‍, ജോയ് മാത്യൂ, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ഫൈസല്‍ വി ഖാലിദാണ് ഛായഗ്രഹണം. ഒഎംആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ ഒമറും മുഹമ്മദ് റിയാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കല്ലൂക്കാരന്‍ ജോയി എന്ന കഥാപാത്രത്തിലൂടെ ബാബുരാജ് സിനിമയില്‍ പ്രത്യപ്പെടുന്നത്.

  English summary
  Sarimala harthal affected movie release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X