For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കവെ നയൻതാര വിളിച്ചു, ആശങ്ക പങ്കുവെച്ചു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അന്യഭാഷ ചിത്രങ്ങളിൽ സജീവമായിരുന്നപ്പോഴും നയൻതാര മലയാളത്തെ പൂർണ്ണമായി മറന്നിരുന്നില്ല.മോളിവുഡിലും നടി സജീവമായിരുന്നു.

  ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസിന്റെ രണ്ടാമത്തെ ചിത്രം മോഹൻലാലിനോടൊപ്പമായിരുന്നു. ഇപ്പോഴിത ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുൻപുള്ള സംഭവം വെളിപ്പെടുത്തിയത്. ചിത്രീകരണത്തിനിടെ നയൻതാര തന്നെ ഫോൺ വിളിച്ച സംഭവമായിരുന്നു സംവിധായകൻ പങ്കുവെച്ചത്.

  നാലഞ്ചു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഒരു ദിവസം നയന്‍താര എന്നെ വിളിച്ചു. ഷൂട്ടിങ് സ്ഥലത്ത് പൊതുവെ നല്ല അന്തരീക്ഷമാണ്. എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എങ്കിലും എന്റെ അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍. ഫാസില്‍ അങ്ങനെ പറഞ്ഞോ, എന്ന് ഞാന്‍ ചോദിച്ചു. പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം. ഞാനപ്പോള്‍ ചിന്തിച്ചത് ഫാസിലിനെപ്പറ്റിയാണ്. ചില കഥാപാത്രങ്ങള്‍ ചിലര്‍ അഭിനയിച്ചുതുടങ്ങുമ്പോള്‍ ഇങ്ങനെയല്ല വേണ്ടത് എന്ന് തോന്നാറുണ്ട്. ഒന്നുരണ്ട് സിനിമകളില്‍ ഈ കാരണം കൊണ്ട് ഞാന്‍ പോലും നായികമാരെ മാറ്റിയിട്ടുണ്ട്.

  ഗോളാന്തരവാര്‍ത്തയില്‍ ശോഭനയ്ക്ക് പകരം മറ്റൊരു നടിയായിരുന്നു. വിനോദയാത്രയിലും വേറൊരു നടിയെ പരീക്ഷിച്ചു നോക്കിയതാണ്. മീരാജാസ്മിന്‍ വന്നില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരുമായിരുന്നു. പിന്‍മാറേണ്ടി വരികയാണെങ്കില്‍ വിഷമമാകുമോ? എന്ന് നയൻതാരയോട് ചോദിച്ചു. ഒരു വിഷമവുമില്ല. എന്നെയോര്‍ത്ത് മറ്റുള്ളവര്‍ വിഷമിക്കരുതെന്നേയുള്ളൂ. തെളിഞ്ഞ മനസോടെയുള്ള മറുപടി. എങ്കില്‍ അക്കാര്യം ഫാസിലിനോട് നേരിട്ട് പറയൂവെന്ന് ഞാന്‍ പറഞ്ഞു. ഒരുമടിയുമില്ലാതെ അന്ന് തന്നെ അവരത് പറയുകയും ചെയ്തു.

  പിന്നെ നയന്‍താരയുടെ ഫോണില്‍ നിന്ന് എന്നെ വിളിക്കുന്നത് ഫാസില്‍ തന്നെയാണ്. ചിരിച്ചുകൊണ്ട് ഫാസില്‍ പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. എന്ത് നിഷ്‌ക്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്. ഞാനത് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ. നയന്‍താര ഹാപ്പിയായി.

  ഞാന്‍ പറഞ്ഞു, ഓരോ സംവിധായകര്‍ക്കും ഓരോ രീതിയുണ്ട്. മനസിനക്കരയില്‍ ഓരോ ഷോട്ട് കഴിയുമ്പോഴും ഞാനും ജയറാമുമൊക്കെ കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അത് ആദ്യസിനിമ ആയതുകൊണ്ടാണ്. ഫാസിലിന്റെ സെറ്റില്‍ നയന്‍താര എത്തുന്നത് ഒരു പുതുമുഖമായിട്ടല്ല. ചെറിയ കാര്യമാണെങ്കിലും മനസില്‍ അങ്ങനെയൊരു സംശയം തോന്നിയപ്പോള്‍ പക്വതയോടെ അതിനെ നേരിട്ട രീതി എനിക്കിഷ്ടമായി. നയന്‍താരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ട് അതു തന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും. തന്റെ മനസിന് ശരി എന്ന് തോന്നുന്നത് മാത്രമേ ചെയ്യൂ. സ്വന്തം മനസാക്ഷിയ്ക്ക് അനുസരിച്ച് ജീവിക്കുക എന്നതൊരു ഭാഗ്യമാണ്. അസാമാന്യ ധൈര്യവും ആത്മാര്‍ത്ഥതയും ഉള്ളവര്‍ക്കേ അത് സാധിക്കൂ. സത്യന്‍ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞു

  Read more about: sathyan anthikad nayanthara
  English summary
  Sathyan Anthikad about Nayanthara's Phone call During Vismayathumbathu filming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X