twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലിന്റെ സാന്നിദ്ധ്യമാണ് 'കാര്‍ബണി'ന്റെ ഏറ്റവും വലിയ ശക്തി! തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

    |

    ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന 2018 ലെ ആദ്യ സിനിമയായ കാര്‍ബണ്‍ ഇന്നലെ മുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഛായഗ്രാഹകനായ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയ്ക്ക് ആദ്യ രണ്ട് ദിവസം കൊണ്ട് മോശമില്ലാത്ത പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. മംമ്ത മോഹന്‍ദാസ് നായികയായി അഭിനയിച്ച സിനിമ കാടിനെ പശ്ചാതലമാക്കിയാണ് നിര്‍മ്മിച്ചത്. കാര്‍ബണ്‍ തനിക്ക് നല്‍കിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ അദ്ദേഹം പറയുന്നതിങ്ങനെയാണ്...

    വെറും 'ശിക്കാരിശംഭു'വല്ല..; കിടുക്കാച്ചിയൊരു പ്രതികാരകഥ.. ശൈലന്റെ റിവ്യൂ!!വെറും 'ശിക്കാരിശംഭു'വല്ല..; കിടുക്കാച്ചിയൊരു പ്രതികാരകഥ.. ശൈലന്റെ റിവ്യൂ!!

    പേരിന്റെ കൂടെ ഒരു 'കാട്' ഉണ്ടെങ്കിലും യഥാര്‍ത്ഥ കാടിനുള്ളില്‍ കയറാന്‍ എനിക്കിതു വരെ ധൈര്യമുണ്ടായിട്ടില്ല. 'ഭാഗ്യദേവത' മുതല്‍ തുടര്‍ച്ചയായി നാല് ചിത്രങ്ങളുടെ ക്യാമറമാനായി വേണു വന്നപ്പോഴാണ് കാടിന്റെ കൊതിപ്പിക്കുന്ന കഥകള്‍ ഞാന്‍ കേട്ടിട്ടുള്ളത്. ഒരുപാടു തവണ വനയാത്ര നടത്തിയിട്ടുള്ള വേണു അതിശയിപ്പിക്കുന്ന കാടനുഭവങ്ങള്‍ പറയുമായിരുന്നു.

    fahadh

    വേണുവിന്റെ വനയാത്ര ഇന്നലെ നേരിട്ട് കണ്ടു. 'കാര്‍ബണ്‍' എന്ന സിനിമ. മലയാളത്തില്‍ ഇങ്ങനൊരു സിനിമ ആദ്യമാണ്. നമ്മള്‍ പോലുമറിയാതെ 'സിബി' എന്ന ഭാഗ്യാന്വേഷിയോടൊപ്പം വേണു നമ്മളെ കാടിന്റെ ഉള്ളറകളില്‍ പിടിച്ചിടുന്നു. മഞ്ഞും, മഴയും, തണുപ്പും, ഏകാന്തതയുമൊക്കെ നമ്മളും അനുഭവിക്കുന്നു. ഇടക്കെങ്കിലും ഇത്തരം സിനിമകള്‍ സംഭവിക്കണം. എങ്കിലേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ.

    സ്വയം തൂങ്ങി ചാകുന്ന നടനായി മാറുകയാണോ പ്രഭുദേവ? 'ഗുലേബക്കാവലി' യ്ക്ക് വേറിട്ടൊരു റിവ്യൂ!!സ്വയം തൂങ്ങി ചാകുന്ന നടനായി മാറുകയാണോ പ്രഭുദേവ? 'ഗുലേബക്കാവലി' യ്ക്ക് വേറിട്ടൊരു റിവ്യൂ!!

    ഫഹദ് ഫാസില്‍ എന്ന നടന്റെ സാന്നിദ്ധ്യമാണ് 'കാര്‍ബണ്‍' ന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ടും ഫഹദ് വീണ്ടും നമ്മളെ കൈയ്യിലെടുക്കുന്നു. മംമ്തയും, കൊച്ചുപ്രേമനും മണികണ്ഠനുമൊക്കെ കാടിനുള്ളില്‍ നമ്മുടെ കൂട്ടുകാരായി മാറുന്നു. വേണുവിനും വേണുവിന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നിന്ന കെ.യു. മോഹനനും, വിശാല്‍ ഭരദ്വാജിനും, ബീനാ പോളിനും മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനം, സ്‌നേഹം! എന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

    English summary
    Sathyan Anthikad facebook post about Carbon movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X