For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയല്ലാതെ മറ്റാരും അങ്ങനെ ചെയ്യില്ല, ആ സംഭവം വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. തലമുറ വ്യത്യാസമില്ലാതെയാണ് സത്യൻ അന്തിക്കാട് ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നുണ്ട്.

  mammootty

  മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നിവർക്ക് ഹിറ്റ് ചിത്രങ്ങളാണ് സത്യൻ അന്തിക്കാട് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മമ്മൂട്ടിയെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് . ഏറ്റവും കൂടുതൽ ഹോം വർക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടി എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം മമ്മൂട്ടിയെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.

  സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ജയസൂര്യയെ കൈവിടാതെ മുരളി, മികച്ച നടൻ...

  സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...'മറ്റുള്ളവരില്‍ നിന്ന് വിപരീതമായി ഏറ്റവും കൂടുതല്‍ ഹോം വര്‍ക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടി. അത് പക്ഷേ മമ്മൂട്ടി പുറമേക്ക് ഭാവിക്കാറില്ല. ഒരു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് എം.ടിയെക്കൊണ്ട് അതിലെ ഡയലോഗുകള്‍ പറയിച്ച് റെക്കോഡ് ചെയ്ത് കാര്‍ യാത്രകളിലൊക്കെ മമ്മൂട്ടി അത് ഉരുവിട്ട് പഠിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടന് വേണ്ടിയും എം.ടി അങ്ങനെ ചെയ്യില്ല. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും കഥാപാത്രത്തിന് വേണ്ടി അങ്ങനെയൊരു പഠനം നടത്തുമെന്ന് തോന്നുന്നുമില്ല'- സത്യന്‍ അന്തിക്കാട് പറഞ്ഞു.

  വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, പ്രാഞ്ചിയേട്ടനിലെ ഫ്രാന്‍സിസ് ചിറമേല്‍, രാജമാണിക്യത്തിലെ മാണിക്യം, ഗോളാന്തര വാര്‍ത്തയിലെ രമേശന്‍ നായര്‍ എന്നിവയാണ് തനിക്കിഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രങ്ങളെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

  തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ആയിരുന്നു, അടുത്ത സുഹൃത്തും, വെളിപ്പെടുത്തി അർജുൻ കപൂർ

  ലോക്ക് ഡൗണിനും മറ്റും ശേഷം സിനിമയിൽ സജീവമായിട്ടുണ്ട് സംവിധായകൻ സത്യൻ അന്തിക്കാട്.. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മീര ജാസ്മിന്‍ ആണ് നായിക. മരയുട മടങ്ങി വരവ് ആരാധകരുമായി പങ്കുവെച്ചത് സംവിധായകൻ സത്യൻ അന്തിക്കാട് ആയിരുന്നു,. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'.ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു,

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  തിരിച്ചുവരവിനെക്കുറിച്ചുള്ള മീരയുടെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു.രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായിരുന്നു. ഇതുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു മീര കഴിഞ്ഞദിവസം പറഞ്ഞിരുന്നു, വിവാ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു മീര. എന്നാൽ നല്ല വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. പത്ത് കൽപനകൾ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മീരയുടെ ചിത്രം. ഈ അടുത്തിടെ നടിക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.

  Read more about: sathyan anthikad mammootty
  English summary
  Sathyan Anthikad Oepns Up Mammootty's Hardwork For The movie Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X