For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഡേൺ വസ്ത്രമിട്ട് മഞ്ജു എല്ലാവരേയും ഞെട്ടിച്ചു, ആ സ്റ്റൈലൻ ലുക്കിനെ കുറിച്ച് കോസ്റ്റ്യൂമർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രം മഞ്ജുവിന്റെ കരിയർ തന്നെ മാറ്റുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന മഞ്ജുവിന്റെ കഥാപാത്രമാണ സല്ലാപത്തിലെ രാധ. ദിലീപിന്റെ നായികയായിട്ടായിരുന്നു മഞ്ജു എത്തിയത്. ഈ ചിത്രം രണ്ടു പേരുടേയും കരിയർ മാറ്റുകയായിരുന്നു. സല്ലാപത്തിന് ശേഷം മഞ്ജുവിനേയും ദിലീപിനേയും തേടി മികച്ച ചിത്രങ്ങൾ എത്തുകയായിരുന്നു. പിന്നീട് മലയാള സിനിമയുടെ പ്രധാനികളായി മാറുകയായിരുന്നു.

  പോക്കിരിരാജയിൽ മുറിഇംഗ്ലീഷ് ഇല്ലായിരുന്നു, അതിന് കാരണം മമ്മൂട്ടി, സംഭവം വെളിപ്പെടുത്തി വൈശാഖ്

  സിനിമ മാറിയാലും മഞ്ജു വാര്യർ അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി തന്നെയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങി എത്തിയ മഞ്ജുവിനെ ഇരു കൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചത്. അധികം നായികമാർക്ക് ഈ ഭാഗ്യം ലഭിച്ചിട്ടില്ല. സിനിമ ആകെ മാറിയ സമയത്തായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ നടി മാറ്റത്തിനോടൊപ്പം ചേരുകയായിരുന്നു. ആദ്യത്തെ പോലെ തന്നെ രണ്ടാ വരവിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. ഇന്ന് സൂപ്പർ താരങ്ങൾക്കൊപ്പമാണ് മഞ്ജു വാര്യരുടെ സ്ഥാനം.

  എന്റെ കണ്ണ് നനയിച്ചു, മകനായതുകൊണ്ട് പറയുകയല്ല, സൗബിനെ കുറിച്ച് പിതാവ്...

  മഞ്ജു സിനിമയിൽ വന്നതിന് ശേഷം നടിയ്ക്ക് വേണ്ടി സിനിമ ഒരുങ്ങുകയായിരുന്നു. കഥപാത്രങ്ങളു‍ടെ കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കാത്ത മഞ്ജു തിരിച്ചു വരവിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത്. നിരുപമ മുതൽ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മരയ്ക്കാറിലെ സുബൈദ വരെ മഞ്ജുവിന്റെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളാണ്. തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നടിയുടെ മോക്കോവറായിരുന്നു. ഓരോ ചിത്രത്തിലും വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു മഞ്ജു പ്രത്യക്ഷപ്പെട്ടിരുന്നത്. നടിയുടെ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇത് ഫോളോ ചെയ്യുന്ന നിരവധി പേരുണ്ട്.

  ഇപ്പോൾ മാത്രമല്ല നേരത്തേയും കഥാപാത്രങ്ങളുടെ ഗെറ്റപ്പുകൾക്ക് മഞ്ജു പ്രാധാന്യം കൊടുക്കാറുണ്ട്. കഥാപാത്രത്തെ മനോഹരമാക്കാൻ വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യാറുണ്ട്. ഏത് കോസ്റ്റ്യൂമിലും തന്റേതായ മാനറിസം കൊണ്ട് വരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിനെ കുറിച്ചുള്ള കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീഷ് പറഞ്ഞ വാക്കുകളാണ്. സമ്മർ ഇൻ ബത്‌ലഹേം സിനിമയിലെ നടിയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു സതീഷ് പറഞ്ഞത്. മഞ്ജു കോസ്റ്റ്യൂം ഇട്ട് വന്നപ്പോൾ ഞെട്ടി എന്നാണ്പറയുന്നത്. കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മർ ഇൻ ബത്‌ലഹേമിന് മുൻപ് ദയ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

  ''മഞ്ജുവിന് ഒരു കോസ്റ്റ്യൂം കൊടുത്താൽ അതിന് അനുസരിച്ച് മാനറിസവും മാറുമെന്നാണ് എസ് ബി സതീഷ് പറയുന്നത്. അത് മഞ്ജുവിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ്. സമ്മർ ഇൻ ബത്‌ലഹേമിൽ മഞജുവിനെ ഇന്ന രീതിയിൽ മോഡേൺ ആക്കാമെന്ന് പറയുമ്പോൾ സംവിധായകൻ സിബി സാറിനും രഞ്ജിത്ത് ഏട്ടനും ഒരു ഷർട്ടിന്റെ കാര്യത്തിൽ പോലും നല്ല ടെൻഷൻ ഉണ്ടായിരുന്നു. കാരണം അതിന് മുൻപ് പുറത്ത് ഇറങ്ങിയ ഒരു ചിത്രത്തിൽ കോസ്റ്റ്യൂമിൽ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. ട്രയൽ ചെയ്തു നോക്കാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ മഞ്ജു വന്ന് വസ്ത്രങ്ങൾ ഇട്ടു നോക്കുകയായിരുന്നു

  അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ

  ആ കോസ്റ്റ്യൂം ഇട്ടു വന്ന മഞ്ജുവിനെ കണ്ട് ശരിക്കും എല്ലാവരും ഞെട്ടുകയായിരുന്നു. കയ്യൊക്കെ സ്റ്റൈലായി ചുരുട്ടി വെച്ച് കൊണ്ടായിരുന്നു എത്തിയത്. ആ വസ്ത്രങ്ങൾ ഇട്ടപ്പോൾ തന്നെ മഞ്ജുവിന്റെ സ്റ്റൈൽ മാറി. അപ്പോൾ തന്നെ ആ ക്യാരക്ടറിന് അവർ ഓക്കെ പറയുകയായിരുന്നു. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും മഞ്ജു വാര്യരുടെ കോസ്റ്റ്യൂമിൽ ഒരു മറ്റം വരുന്നത്. അപ്പോൾ തന്നെ എന്നോട് ചെയ്തോളാനും അവർ പറഞ്ഞു. കോസ്റ്റ്യൂമിനോടൊപ്പം ഷോട്ട് എടുത്ത കാലാവസ്ഥയും ഗംഭീരമായിരുന്നു. ഇത് കൂടുതൽ മനോഹരമാക്കുകയായിരുന്നു എന്നും അഭിമുഖത്തിൽ പറഞ്ഞു.

  English summary
  SB Satheesan Revealed How Manju Warrier Surprised The Crew Of Summer In Bethlehem
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X