For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻഎഫ് വർഗീസിന് ഡ്രൈവിംഗ് അറിയില്ലായിരുന്നു, വേഷം നഷ്ടപ്പെടാതിരിക്കാന്‍ അന്നു രാത്രി ചെയ്തത്

  |

  മിമിക്രിയിലൂടെ സിനിമയിൽ എത്തുകയും, ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെവില്ലൻ, സഹനടൻ എന്നീ കഥാപാത്രങ്ങളിൽ ഒരുപോലെ തിളങ്ങി നിന്ന താരമാണ് എന്‍ എഫ് വര്‍ഗീസ്.ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു ചെറിയ കഥാപാത്രങ്ങളിലൂടെയാണ് സിനിമ കരിയർ ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

  Nf Varghese

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലനാണ് എൻഎഫ് വർഗീസ്. സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും , മമ്മൂട്ടിയുടേയും മികച്ച പ്രതിനായകനായിരുന്നു താരം. എന്‍ എഫ് വര്‍ഗീസിന് മേൽവിലാസം ഉണ്ടാക്കി കൊടുത്ത ചിത്രമായിരുന്നുആകാശദൂത്. ചിത്രത്തിലെ പാല്‍ക്കാരന്‍ കേശവന്‍ എന്ന വില്ലനെ അഭിനയംകൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ശ്രദ്ധ നേടി. ആകാശദൂതിൽ എൻഎഫ് വർഗീസ് എത്തിയതുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ആകാശദൂതിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  താഴ്‌വാരം എന്ന സിനിമയിലൂടെ മലയാളിക്ക് സുപരിചിതനായി മാറിയ സലിം ഗൗസിനെയായിരുന്നു ആദ്യം ഈ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ സലിം ഗൗസിന് ഉണ്ടായ അസൗകര്യമാണ് എന്‍ എഫിന് അനുഗ്രഹമായത്. വ്യത്യസ്തനായൊരു വില്ലനെ തേടുന്നതിനിടയില്‍ വര്‍ഗീസിന്റെ പേര് ഉയര്‍ന്നു വരികയായിരുന്നുവെന്നാണ് ഡെന്നീസ് ജോസഫ് പറയുന്നത്. അദ്ദേഹത്തിന്റെ ശബ്ദം തന്നെയായിരുന്നു ആകര്‍ഷകഘടകം.

  വേഷം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അന്ന് രാത്രി തന്നെ പനമ്പള്ളി നഗറിലുളള തന്റെ വീട്ടില്‍ വര്‍ഗീസ് എത്തി. പക്ഷേ,കഥാപാത്രത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ വര്‍ഗീസ് ഞെട്ടി. വേറൊന്നുമല്ല, വര്‍ഗീസിന് വണ്ടിയോടിക്കാന്‍ അറിയില്ല. ആ കഥാപാത്രമാണെങ്കില്‍ വാഹനമോടിക്കുന്നയാളുമാണ്. ഇക്കാര്യം മനസിലാക്കിയ വര്‍ഗീസ് വിഷമത്തിലായെങ്കിലും വണ്ടിയോടിക്കാന്‍ അറിയില്ലെന്ന് ആരോടും പറയരുതെന്നും ചിത്രീകരണം തുടങ്ങാന്‍ ഒരാഴ്ച്ചകൂടി സമയമുള്ളതിനാല്‍ അതിനുള്ളില്‍ ശരിയാക്കാം എന്നും പറഞ്ഞിട്ടാണ് വര്‍ഗീസ് അന്ന് പോയത്. നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ വര്‍ഗീസ് വീണ്ടും തന്നെ കാണാന്‍ വന്നു. അതും സ്വന്തമായി ഫോര്‍ വീലര്‍ ഓടിച്ചുകൊണ്ട്! ലഭിച്ച വേഷം നഷ്ടപ്പെടാതിരിക്കാന്‍ അന്നു രാത്രി തന്നെ എന്‍ എഫ് വര്‍ഗീസ് ഏതോ ഡ്രൈവിംഗ് സ്‌കൂളില്‍ ചേരുകയായിരുന്നു." ഡെന്നീസ് ജോസഫ് പറയുന്നു.

  വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Filmibeat Malayalam

  2002 ൽ കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സഹോദരൻ സഹദേവൻ ആയിരുന്നു നടന്റെ അവസാനത്തെ ചിത്രം.

  Read more about: dennis joseph
  English summary
  Script Writer Dennis Joseph Shared His Memories Of N. F. Varghese From Akashadoothu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X