For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സച്ചിയില്ലായിരുന്നുവെങ്കിൽ ഞാനില്ല, പ്രിയപ്പെട്ടവന്റെ ഓര്‍മ്മകളില്‍ വിതുമ്പി സേതു

  |

  സേതു- സച്ചി കൂട്ട്കെട്ട് മലയാള സിനിമയെ മാറ്റി മറിച്ച ഒരു സൗഹൃദമായിരുന്നു. ഇരുവരും ഒന്നിച്ചെഴുതി കൂട്ടിയത് ഒരു പിടി ജനപ്രിയ ചിത്രങ്ങളായിരുന്നു. പലതും തയേറ്റകളിൽ മിന്നും വിജയം നേടി. രണ്ട് പേർ ഒന്നിച്ചെഴുതുക എന്നത് ഏറെ പ്രയാസപ്പെട്ട കാര്യമാണ്. എന്നാൽ വ്യത്യസ്ത ചിന്തകളും കാഴ്ചപ്പാടുമുള്ള ഇവർ എഴുതിയ ഭൂരിഭാഗം ചിത്രങ്ങളും തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു. വിജയ ചിത്രങ്ങൾ എഴുതി കൂട്ടിയപ്പോൾ എവിടെയോ ഈ ഹിറ്റ് കൂട്ട്കെട്ടിന് കൈ ഒന്ന് പിഴച്ചു. പിന്നീട് തങ്ങളുടേതായ സിനിമ ധ്രുവങ്ങളിലേയ്ക്ക് ഇവർ പോകുകയായിരുന്നു.

  സിനിമയിൽ ഇരുവരും പിരിഞ്ഞെങ്കിലും ഇന്നും ഇവരെ അറിയപ്പെടുന്നത് സേതു- സച്ചി എന്നു തന്നെയാണ്. ഇപ്പോഴിത പ്രിയ സുഹൃത്തിന്റെ ശൂന്യതയ്ക്ക് മുന്നിൽ വാക്കുകൾ കിട്ടാതെ പകച്ചു നിൽക്കുകയാണ് സേതു. സച്ചിയില്ലായിരുന്നെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നു എന്നാണ് സേതു പറയുന്നത്.

  സിനിമയിൽ നിന്ന് പിരിഞ്ഞെങ്കിലും സച്ചി സേതുവിലെ സേതു എന്ന് പറഞ്ഞാണ് ഇപ്പോഴും പരിചയപ്പെടുത്തുന്നതെന്ന് പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താന്‍ എത്തുമെന്ന് വിശ്വസിക്കുന്നില്ല. തങ്ങൾ ചേർന്ന് കണ്ട ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സച്ചി പോയതെന്ന് പറഞ്ഞപ്പോഴേക്കും ഉള്ളിലൊതുക്കിയ കണ്ണീർ സേതുവിന്റെ കണ്ണിൽ നിന്ന് അണപ്പൊട്ടി താഴേയേക്ക് വരുകയായിരുന്നു.

  സച്ചിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന നഞ്ചമ്മ | FilmiBeat Malayalam

  ചോക്ലേറ്റിലൂടെ മലയാളത്തിൽ നില ഉറപ്പിച്ച ഇവർ റോബിൻഹുഡ്, മേക്കപ്പ്മാൻ,സീനിയേഴ്സ്, തുടങ്ങിയ അഞ്ചോളം ചിത്രങ്ങൾ ഒരുമിച്ച് രചിച്ചു. 2011ല്‍ എഴുതിയ ‘ഡബിള്‍സ്' എന്ന സിനിമയ്ക്ക് ശേഷമാണ് സ്വതന്ത്രമായി തിരക്കഥ ഒരുക്കാന്‍ തീരുമാനിച്ചത്. എന്നാൽ ഒരു ഇടവേയ്ക്ക് ശേഷം ഈ കൂട്ട്കെട്ട് വീണ്ടും തിരികെ എത്താൻ തയ്യാറെടുത്തിരുന്നു.അത്തരമൊരു ആലോചന നടന്നിരുന്നുവെന്ന് സേതു 2017ല്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സച്ചി തന്നെയായിരുന്നു സേതുവുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. തങ്ങൾ മുമ്പ് ആലോചിച്ച ഒരു കഥ തന്നെയായിരുന്നു ചെയ്യാൻ തീരുമാനിച്ചത്. സച്ചി സേതുവിന്റെ തിരക്കഥയിൽ സച്ചി തന്നെയാകും ആ സിനിമ ഒരുക്കുന്നത്. എന്നാൽ ആ ചിത്രം ബാക്കിയാക്കാതെയാണ് സച്ചി യാത്രയായത്.

  സേതുവിന്റെ വക്കീൽ ഓഫീസിലേയ്ക്ക് സച്ചി എത്തിയതോടെയാണ് ജീവിതം മാറുന്നത്. സിനിമ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു അഭിഭാഷകനായിരുന്നു സേതു. രണ്ട് പേരും ഹൈക്കോടതിയിൽ പ്രാക്ടിസ്. ഒരു മുറി പങ്കുവെയ്ക്കുന്നതിനോടൊപ്പം ഹൃദയത്തിന്റെ പകുതിയും സേതു സച്ചിയ്ക്കായി നൽകുകയായിരുന്നു വക്കീൽ പണിക്കൊപ്പം തന്നെ സേതു ദിവസവും എഴുതുന്നത് കണ്ടാണ് കൂട്ടുകാരന്റെ ഉളളിലെ സിനിമ മോഹം സച്ചിയ്ക്ക് മനസ്സിലായത്. പിന്നീട് വൈകുന്നേരങ്ങളിൽ സേതുവിന്റെ രചനകൾ വായിക്കലും തിരുത്തലുമായി പിന്നീട് കുറെക്കാലം കഴിഞ്ഞപ്പോഴാണ് സിനിമയിൽ ഒരു കൈ നോക്കാൻ ഇരുവരും എത്തിയത്.


  ബോളിവുഡിൽ നിന്ന് അതുൽകുൽകർണിയെ കൊണ്ട് വന്ന് സിനിമ ചെയ്യാനായിരുന്നു ഇവരുടെ ആദ്യ പ്ലാൻ. എന്നാൽ പൂജയോടെ ആ ചിത്രം മുടങ്ങി പോകുകയായിരുന്നു. പക്ഷെ ഇവർ ഒരിക്കലും നിരാശരായില്ല. പിന്നീട് ചോക്ലേറ്റിലൂടെ തിരക്കഥകൃത്തുക്കളായി ഇരുവരും സിനിമയിൽ എത്തി. പ്രണയവും , തമാശയും , പകയും , രാഷ്ട്രീയവുമെല്ലാം സച്ചിയുടെ തൂലികക്ക് വളരെ നിസ്സാരമായി വഴങ്ങുമായിരുന്നു. അത് അദ്ദേഹം തന്റെ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ തന്നെ വ്യക്തമാക്കി തന്നിട്ടുണ്ട്. വ്യത്യസ്തമായ കഥകളാണ് സച്ചിയ്ക്ക് എല്ലാ തവണയും പറയാനുണ്ടാകുക.

  English summary
  Script Writer Sethu About Sachy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X