For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ തെറ്റ് തിരുത്താന്‍ ജയരാജ്! ജോണി വാക്കറിന് രണ്ടാം ഭാഗം! അഭിനയിക്കാനില്ലെന്ന് ദുല്‍ഖര്‍! കാരണം ഇതോ?

  |

  മമ്മൂട്ടി ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായ ജോണി വാക്കറിന് രണ്ടാം ഭാഗമൊരുങ്ങുകയാണെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലെങ്ങും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയായിരിക്കും താരങ്ങളെന്നും ദുല്‍ഖര്‍ സല്‍മാന്‍ അവസരം നിഷേധിച്ചുവെന്ന തരത്തിലുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കര്‍ 1992 ലായിരുന്നു റിലീസ് ചെയ്തത്. തൊണ്ണൂറുകളിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രമായാണ് ഈ സിനിമയെ വിശേഷിപ്പിക്കാറുള്ളത്. ജോണി വര്‍ഗീസ് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.

  ലാലുക്ക, മമ്മൂട്ടി, രഞ്ജിത, ജീത് ഉപേന്ദ്ര, റാണി, മണിയന്‍പിള്ള രാജു, ശങ്കരാടി, പ്രേംകുമാര്‍, തൃശ്ശൂര്‍ എല്‍സി, സുകുമാരി, അബു സലീം, അഗസ്റ്റിന്‍, ഹക്കീം റാവുത്തര്‍, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഗിരീഷ് പുത്തഞ്ചേരി-എസ്പി വെങ്കിടേഷ് കൂട്ടുകെട്ടിലൊരുങ്ങിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്തമീ രാത്രിയില്‍, പൂ മാരിയില്‍, ചാഞ്ചക്കം തെന്നിയും തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമ റിലീസ് ചെയ്ത് 27 വര്‍ഷം പിന്നിടുന്നതിനിടയിലാണ് രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.

  സൂപ്പര്‍ഹിറ്റായി മാറിയ പല സിനിമകള്‍ക്കും രണ്ടാം ഭാഗം ഒരുങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മമ്മൂട്ടി ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായ ജോണി വാക്കറിന് രണ്ടാം ഭാഗമെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമാണ്. മമ്മൂട്ടി മരിക്കുന്നതോടെയായിരുന്നു ജോണി വാക്കര്‍ അവസാനിച്ചത്. അതിനാല്‍ത്തന്നെ രണ്ടാം ഭാഗത്തിലെ നായകന്‍ അദ്ദേഹമല്ല. മമ്മൂട്ടിയുടെ സഹായി ആയെത്തിയ കുട്ടപ്പായി എന്ന കഥാപാത്രത്തിലൂടെയായിരിക്കും രണ്ടാം ഭാഗം നീങ്ങുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  ജോണി വാക്കറിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിനായി ജയരാജ് ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഈ അവസരം സ്വീകരിച്ചില്ല എന്ന തരത്തിലുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മമ്മൂട്ടി ചെയ്തുവെച്ച കഥാപാത്രങ്ങളുടെ തുടര്‍ച്ച ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് താരപുത്രന്‍ ഒഴിഞ്ഞുമാറിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെയാണ് ആരായിരിക്കും ചിത്രത്തില്‍ നായകനായെത്തുന്നതെന്ന ചര്‍ച്ച സജീവമായത്.

  ദുല്‍ഖര്‍ സല്‍മാനില്ലെങ്കിലും ചിത്രവുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ് ജയരാജ്. കുട്ടപ്പായിയെ തിരയുകയാണ് അദ്ദേഹം. രണ്ട് പതിറ്റാണ്ടിന് ശേഷം ജോണി വാക്കര്‍ വീണ്ടുമെത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കി ജയരാജും എത്തിയിരുന്നു. പല സ്ഥലത്തും തങ്ങളുടെ പ്രിയ ചിത്രമായി ആളുകള്‍ ജോണി വാക്കറിനെക്കുറിച്ച് പറയുന്നത് കേട്ടിരുന്നു. അതിലെ പാട്ടുകളും ഫാഷനുമൊക്കെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്റ്റൈല്‍ ചിത്രത്തിനുണ്ടെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചതും ആ സാധ്യത കണ്ടെത്തിയതുമെന്നും അദ്ദേഹം പറയുന്നു.

  വ്യക്തിപരമായി തനിക്കേറെ പ്രിയപ്പെട്ട സിനിമകളിലൊന്ന് കൂടിയാണിത്. അതും രണ്ടാം ഭാഗത്തിനുള്ള കാരണമാണ്. തന്റെ കഥയില്‍ ജോണി വാക്കര്‍ മരിക്കുന്നില്ലായിരുന്നു, എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ആ സംഭവം മനസ്സില്‍ ഒരു കുറ്റബോധമായി അവശേഷിച്ചിരുന്നു. ആ തെറ്റ് തിരുത്തുന്നതിനെക്കുറിച്ചുള്ള ചിന്തയും മനസ്സിലുണ്ടായിരുന്നു.

  നൃത്തത്തിന്റെ കാര്യത്തില്‍ ഇത്രയുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമുണ്ടോയെന്ന കാര്യം തന്നെ സംശയമാണ്. മമ്മൂട്ടി ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിലൊന്ന് കൂടിയാണിത്. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിനെ നൃത്തം ചെയ്യിപ്പിക്കാനായി പ്രഭുദേവ എത്തിയത്. ശാന്തമീ രാത്രിയില്‍ എന്ന ഗാനത്തിന്റെ കോറിയോഗ്രാഫി നിര്‍വഹിച്ചത് പ്രഭുദേവയായിരുന്നു. ഏറെ ശ്രദ്ധ നേടിയ ഗാനമായിരുന്നു ഇത്.

  മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി! ചേര്‍ത്തുപിടിച്ച് ദിലീപ്! ഇളയ മകളുടെ ആദ്യചിത്രം വൈറല്‍!

  English summary
  Johnnie Walker Second Part On The Way
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X