India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചിട്ടുണ്ട്, അവസാനമായി കാണാൻ ശശിയേട്ടൻ സമ്മതിച്ചില്ല'; ജയനെക്കുറിച്ച് സീമ

  |

  മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളും അതുപോലെ ​ഗ്ലാമറസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടിയാണ് സീമ. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരുപിടി നല്ല കഥാപാത്രങ്ങളും സീമ അവതരിപ്പിച്ചിട്ടുണ്ട്. അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് ഏറെ ജന ശ്രദ്ധ നേടയെടുത്തത്. തൻ്റെ കരിയറിലെയും ജീവിതത്തിലെ വിശേഷങ്ങളും ഫ്ലവേഴ്സ് ഒരു കോടിയിലൂടെ പങ്കുവെച്ച കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.

  ഫ്ലവേവ്സ് ഒരു കോടി എന്ന പരിപാടിയിലൂടെ തൻ്റെ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ താരം. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സീമയുടെ സിനിമാ കരിയര്‍ മാറിമറിഞ്ഞത്. ഐവി ശശിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആദ്യം ഇരുവരും തമ്മിൽ വഴക്കിട്ടെങ്കിലും പിന്നീട് പ്രണയത്തിലാവുകയായിരുന്നെന്ന് സീമ പറഞ്ഞു.

  ഐ വി ശശിയുടെ അസുഖം

  Seema

  ഒരിക്കൽ ഡോക്ടർ ശശിയേട്ടനോട് ഒരു ടെസ്റ്റ് നടത്താൻ പറഞ്ഞിരുന്നു. ആ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഒരു ചോദ്യചിഹ്നമായിരുന്നു. അന്ന് ഡോക്ടർ എന്നോട് മാത്രമായിരുന്നു സംസാരിച്ചത്. ടെസ്റ്റ് റിസൾട്ട് വന്ന് നാലഞ്ച് ദിവസത്തിന് ശേഷമാണ് ശശിയേട്ടന് ക്യാൻസറാണെന്ന് സ്ഥിരീകരിച്ചത്. അതും അസുഖത്തിൻ്റെ അവസ്ഥ കുറച്ച് കൂടിയ നിലയിലുമയിരുന്നു.

  ഞാന്‍ ആശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം പുറത്തുനില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ശശിയേട്ടൻ എന്നോട് പറഞ്ഞത്, ഇത് ക്യാന്‍സറല്ലേ മോളേ, എനിക്കറിയാം.

  ജയനുമായുള്ള ​ഗോസിപ്പുകൾ

  seema i v sasi

  ആദ്യകാലങ്ങളിൽ നിരവധി സിനിമകളിൽ ജയനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ പല ​ഗോസിപ്പുകളും വന്നും. ഞങ്ങൾ തമ്മിൽ പ്രണയിത്തിലാണ് എന്നൊക്കെ. ശശിയേട്ടൻ്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണ്, അവളെ നീ കല്യാണം കഴിച്ചാല്‍ ഗുണം പിടിക്കില്ലെന്നായിരുന്നു ശശിയേട്ടനോട് പറഞ്ഞത്. ഞങ്ങളുടെ കല്യാണസമയത്ത് അളിയൻ്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു.

  വളരെ അടുത്ത സൗഹൃദം ജയനുമായുണ്ടായിരുന്നു സീമക്ക്. ജയൻ്റെ മരണത്തിൽ അവസാനമായി ഒരു നോക്ക് കാണാൻ പോയപ്പോൾ ആ മുഖം ശശിയേട്ടന്‍ എന്നെ കാണിച്ചിരുന്നില്ല. ജീവനറ്റ ആ മുഖം നീ കാണണ്ട. നിന്റെ മനസിലുള്ള ജയേട്ടനല്ല ഇപ്പോള്‍ അവിടെയുള്ളത്. നിന്റെ മനസിലുള്ള ജയേട്ടന്‍ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു ശശിയേട്ടന്‍ പറഞ്ഞത്.

  അത് എന്തായാലും നന്നായിരുന്നു, ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസിൽ ഉണ്ടായിരുന്നതെന്ന് സീമ പറഞ്ഞു.

  ജയലളിതയുമായുള്ള ബന്ധം

  ബിസിനസില്‍ കടംകയറിയ തകർന്നിരുന്ന സമയത്ത് ജയലളിതയും സഹായിച്ചിരുന്നു. എല്ലാം നന്നായി ചെയ്തുതന്നിരുന്നു അവര്‍. സീമയെ ആരൊക്കെ കുഴപ്പിച്ചോ എല്ലാവരേയും ഡിസ്മിസ് ചെയ്യാനായിരുന്നു ജയലളിത പറഞ്ഞത്. ഡിസ്മിസല്ല വേണ്ടതെന്ന് പറഞ്ഞപ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടതെന്നായിരുന്നു അവര്‍ ചോദിച്ചതെന്നും സീമ പറഞ്ഞിരുന്നു.

  14-ാമത്തെ വയസിൽ സിനിമയിലൂടെയാണ് സീമ സിനിമാരം​ഗത്തേക്ക് എത്തുന്നത്. അവളുടെ രാവുകള്‍ക്ക് ശേഷം എൺപതുകളിൽ തിരക്കേറിയ താരമായിരുന്നു അവർ. മലയാളത്തിലും തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സീമ. അവളുടെ രാവുകൾ, 1921, നാൽക്കവല, അകലങ്ങളിൽ, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തിൽ തനിയേ, അനുബന്ധം തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ജനശ്രദ്ധ നേടിയെടുത്തവയാണ്.

  Blesslee First Interview: റോബിനെക്കുറിച്ച് കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല | *Interview

  അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. 2011ൽ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും നൽകി സീമയെ ആദരിച്ചിരുന്നു.

  Read more about: seema
  English summary
  Seema Opens Up About Late Superstar Jayan In Flowers Oru Kodi Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X