For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശശിയേട്ടൻ പറഞ്ഞു ആ മുഖം നീ കാണണ്ടെന്ന്, ജയനുമായുള്ള ആത്മബന്ധത്തെ കുറിച്ച് സീമ

  |

  ഇന്നും മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ സങ്കടത്തോടെ ഓർമിക്കുന്ന വിയോഗമാണ് നടൻ ജയന്റേത്. 197ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ വെളളി്ത്തിരയിൽ എത്തുന്നത്. അഭിനയത്തിലെ വേറിട്ട ശൈലിയാണ് ജയൻ എന്ന നടനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ഇന്നും ജയന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയനും സീമയും. അങ്ങാടി, കരിമ്പന, മനുഷ്യ മൃഗം തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായിരുന്നു. ഇപ്പോഴിത ജയനുമായിട്ടുളള അടുപ്പത്തെ കുറിച്ച് സീമ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയൻ പോയി നാൽപത് വർഷങ്ങൾക്കിപ്പുറവും താരത്തെ ഓർക്കാത്ത ഒരുദിവസംപോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നാണ് സീമ പറയുന്നത്.

  ജയന്റെ വിയോഗത്തെ കുറിച്ച് കേൾക്കുമ്പോൾ ഇന്നും ഞെട്ടലാണെന്നാണ് സീമ പറയുന്നത്. സിനിമയിൽ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടൻ ജയനോടായിരുന്നെന്നും സീമ പറയുന്നു. ആ ദുരന്തത്തെക്കുറിച്ചോർക്കുമ്പോൾ ഇന്നും വല്ലാത്തൊരു ഞെട്ടലാണെന്ന് . അർച്ച ടീച്ച എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ജയന്റെ വിയോഗം. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് സുകുമാരി ചേച്ചിക്ക് മദ്രാസിൽനിന്നും ഫോൺവരുന്നതെന്നും ഫോണെടുത്ത് ചേച്ചി ഒരലർച്ചയോടെ ഓടി വന്ന് "സീമേ... ജയൻ പോയി" എന്ന് പറഞ്ഞു.

  നാൽപത് വർഷങ്ങൾക്കിപ്പുറവും ജയേട്ടനെ ഓർക്കാത്ത ഒരുദിവസം പോലും എന്റെ റ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആരായിരുന്നു എനിക്ക് ജയേട്ടൻ? സിനിമയിൽ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. പൂർണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും ജയേട്ടൻ തയാറായിരുന്നു. ‘അങ്ങാടി'യിലും ‘കരിമ്പന'യിലും ‘മീനി'ലുമെല്ലാം അഭിനയിക്കുമ്പോൾ ഡ്യൂപ്പ് ആർട്ടിസ്റ്റുകൾ ജീവൻ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടൻ പറഞ്ഞിരുന്നു. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ ജീവൻ പോകാൻ തന്നെ കാരണമായതെന്നും സീമ പറഞ്ഞു.

  മദ്രാസിൽനിന്ന് ജയേട്ടന്റെ ബോഡി തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോൾ ശശിയേട്ടൻ പറഞ്ഞു: "ആ മുഖം നീ കാണണ്ട". സദാ ഊർജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയിൽ എനിക്ക് കാണാനാകുമായിരുന്നില്ല. മരണം കഴിഞ്ഞ് നാൽപത് വർഷങ്ങൾ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്.' താരം പങ്കുവച്ചു.

  പാതിവഴിയില്‍ തീരില്ല, ഐ വി ശശിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു | filmibeat Malayalam

  കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലായിരുന്നു ജീവൻ വെടിഞ്ഞത്.. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

  Read more about: seema jayan
  English summary
  Seema Shared Memories About Jayan By Comparing Him As Own Brother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X