For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും ഒടുവിലാണ് അദ്ദേഹം വിവാഹിതനാണെന്ന് അറിയുന്നത്, എങ്കിലും ബഹുമാനിക്കുന്നു; മനസ് തുറന്ന് സീമ വിനീത്

  |

  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി ജനിച്ച് പെണ്ണായി മാറിയ സീമ ഇന്ന് സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ ശസ്ത്രക്രിയകളെക്കുറിച്ചും വര്‍ഷ പൂജയെക്കുറിച്ചുമെല്ലാം സീമ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും സീമ വിനീത് തുറന്നു പറയുകയാണ്.

  നോക്കി മയക്കി മേഘ്‌ന ചൗധരി; ചൂടന്‍ ചിത്രങ്ങള്‍ കണ്ട് കിളി പോയി ആരാധകര്‍

  വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീമ മനസ് തുറന്നത്. തന്റെ പ്രണയത്തെക്കുറിച്ചും എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെക്കുറിച്ചും പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള മാറ്റത്തെക്കുറിച്ചുമെല്ലാം സീമ മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  എല്ലാവരേയും പോലെ തനിക്കും പ്രണയമുണ്ടായിട്ടുണ്ടെന്ന് അവതാരകന്റെ പ്രണയമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തന് സീമ വിനീത് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ അയാളുടെ പേര് മാത്രം സീമ വെളിപ്പെടുത്തില്ല. മെഡിക്കല്‍ ഫീല്‍ഡില്‍ നിന്നുമുള്ളയാളായിരുന്നു. ആദ്യം കാണാതെയായിരുന്നു സംസാരം. പിന്നീടാണ് കാണുന്നത്. അതു കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് പുള്ളിക്കാരന്‍ വിവാഹിതനാണെന്ന് തിരിച്ചറിയുന്നതെന്നും സീമ പറയുന്നു.

  അന്ന് താനൊരു ചെറിയ കുട്ടിയായിരുന്നു. കാര്യങ്ങളൊന്നും മനസിലാക്കാന്‍ ആകാത്ത, പക്വത കുറഞ്ഞ പ്രായം ആയിരുന്നുവെന്നും സീമ പറയുന്നു. തന്റെ പതിനെട്ടോ പത്തൊമ്പതോ വയസുള്ളപ്പോഴുണ്ടായ അനുഭവമാണ് താരം തുറന്നു പറഞ്ഞത്. ഈ വ്യക്തിയെ താനൊരു സ്റ്റേജ് ഷോ നടക്കുന്ന സമയത്താണ് കാണുന്നതെന്നും എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ താന്‍ വിവാഹിതനാണെന്ന് അയാള്‍ പറഞ്ഞുവെന്നും സീമ ഓര്‍ക്കുന്നു. കുട്ടികളുണ്ടെന്നും എല്ലാം മറച്ചുവച്ചതാണെന്നും അയാള്‍ പറയുകയായിരുന്നു.

  അത് വലിയ ഷോക്കിങ് ആയിരുന്നു. എന്നാലും ആ പ്രായത്തില്‍ എനിക്ക് എന്ത് വേണം എന്നറിയാന്‍ പോലും പറ്റാത്ത സമയം . എല്ലാവരും ഒപ്പോസ് ചെയ്തിരിക്കുന്ന ഒരു സമയം കൂടി ആയിരുന്നു അത്. അപ്പോള്‍ വേറെ ഒരു സ്ഥലത്തുനിന്നും സ്‌നേഹവും കെയറും കിട്ടുമ്പോള്‍ അങ്ങോട്ടെ പോകൂ. ഇന്ന് ചിന്തിക്കുമ്പോള്‍ അത് മോശം ആണ് എന്ന് ഞാന്‍ പറയുമെന്നും സീമ പറയുന്നു. അതേസമയം അതൊരു ചൂഷണമായിരുന്നില്ലെന്നാണ് സീമയുടെ അഭിപ്രായം. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നാണ് താരം പറയുന്നത്.

  പേരിനൊപ്പം 'നായര്‍' എന്നു പറയുന്നത് ആത്മവിശ്വാസക്കുറവു കൊണ്ടാണോ ? | FilmiBeat Malayalam

  ആ വ്യക്തിയാണ് തന്നെ മോഡുലേറ്റ് ചെയ്തത്. നല്ലതും ചീത്തയും പറഞ്ഞു തന്നു. ഒരു സുഹൃത്തിനെ പോലെ നല്ലകാര്യങ്ങള്‍ ഒരുപാട് പറഞ്ഞു തന്നുവെന്നും ഗാഢമായൊരു ബന്ധം ആയിരുന്നു അതെന്നും താരം പറയുന്നു. അതേസമയം തന്റെ കുടുംബത്തേയും ട്രാന്‍സ് സമൂഹത്തേയും മനസിലാക്കുന്ന ഒരാള്‍ വന്നാല്‍ വരികയാണെങ്കില്‍ വിവാഹം എന്ന ലിവിങ് റിലേഷന്‍ ആയാലും താന്‍ അംഗീകരിക്കുമെന്നും സീമ വിനീത് പറയുന്നുണ്ട്. തന്റെ പേരിലെ വിനീത് എന്നത് അച്ഛനും അമ്മയും തനിക്ക് തന്ന പേരാണെന്നും പിന്നീട് താന്‍ സ്വീകരിച്ച പേരിനൊപ്പം അതും ചേര്‍ക്കുകയായിരുന്നുവെന്നും താരം പറയുന്നു.

  Read more about: seema
  English summary
  Seema Vineeth Opens Up About A Man She Loved And Her Past Life, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X