For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനാഥിനെ കല്യാണം കഴിക്കാനാണ് എല്ലാവരെയും തേച്ചതെന്ന് തമാശയ്ക്ക് പറഞ്ഞതാണ്, ഗോസിപ്പുകളെ കുറിച്ച് സ്വാസിക

  |

  സീരിയലുകളും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സ്വാസിക വിജയ്. ഇതിനിടയിലാണ് അവതാരകയായി ഒരു ടെലിവിഷന്‍ ചാറ്റ് ഷോ യിലേക്കും നടി എത്തുന്നത്. റെഡ് കാര്‍പെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഷോ യിലൂടെ ടെലിവിഷന്‍ രംഗത്തെയും സിനിമാ താരങ്ങളെയുമൊക്കെ കൊണ്ട് വന്ന് സംസാരിക്കുകയാണ് പതിവ്. ചില രസകരമായ ഗെയിമുകളും ഇതിലൂടെ ഉണ്ടാവാറുണ്ട്. എന്നാല്‍ ഷോ യില്‍ നിന്നും സ്വാസിക പറയുന്ന ചില കാര്യങ്ങള്‍ ഗോസിപ്പുകള്‍ക്ക് കാരണമായി മാറിയിട്ടുണ്ട്.

  അടുത്തിടെ ഗായകന്‍ ശ്രീനാഥിനെ സ്വാസിക വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. റെഡ് കാര്‍പെറ്റില്‍ അതിഥിയായി എത്തിയതാണ് ശ്രീനാഥ്. പ്രണയത്തെ കുറിച്ചുള്ള സംസാരത്തിനിടയിലാണ് തമാശരൂപേണ ശ്രീനാഥിനോടുള്ള അടുപ്പത്തെ കുറിച്ച് നടി പറഞ്ഞത്. എന്നാല്‍ ഇത് വഴച്ചൊടിക്കപ്പെട്ടു. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി സ്വാസിക നല്‍കിയിരിക്കുകയാണ്.

  'താന്‍ അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് പരിപാടിയിലുണ്ടായ ഗോസിപ്പുകളെ കുറിച്ചും സ്വാസിക പറഞ്ഞു. വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ഗായകന്‍ ശ്രീനാഥ് അതിഥിയായി വന്നു. അയ്യോ, ഞാന്‍ എല്ലാവരെയും തേച്ചത് ശ്രീനാഥിനെ കല്യാണം കഴിക്കാനാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ എന്റെ ക്രഷ് ആണ് എന്ന് ഞാനൊരു തമാശയായി പറഞ്ഞിരുന്നു. അത് വച്ചും കഥകള്‍ പ്രചരിച്ചു. ശ്രീനാഥിന്റെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് എന്നുമൊക്കെ ആ ഷോ യില്‍ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ അത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്നും നടി പറയുന്നു.

  സിനിമയില്‍ തേപ്പുകാരി എന്ന ഇമേജ് മാറിയോ എന്ന് എനിക്കറിയില്ല. അത് മാറണമെന്ന ആഗ്രഹമില്ല. ഞാന്‍ ചെയ്തിട്ടുള്ള ഏത് കഥാപാത്രത്തെക്കാളും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്ന കഥാപാത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ തേപ്പുകാരി. കുറച്ച് സീനുകളെ ഉള്ളുവെങ്കില്‍ പോലും എവിടെ ചെന്നാലും ആ കഥാപാത്രത്തിന്റെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. അങ്ങനെ ആളുകള്‍ എന്നെ തേപ്പുകാരിയായി കാണുന്നതും ഇഷ്ടമാണൈന്ന്' സ്വാസിക സൂചിപ്പിക്കുന്നു.

  ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത് നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ്; നടി മേനക പറയുന്നു

  സിനിമയും സീരിയലും ഒന്നിച്ച് കൊണ്ട് പോകാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. പെട്ടെന്ന് സിനിമ വരുമ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയല്‍ കളഞ്ഞിട്ട് പോകാന്‍ പറ്റില്ല. എങ്ങനെ എങ്കിലും സമയം കണ്ടെത്തി സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കും. സിനിമയും സീരിയലും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. രണ്ടും എങ്ങനെയൊക്കെയോ ഒരുമിച്ച് കൊണ്ട് പോകുന്നു. അതൊരു വലിയ ഭാഗ്യമാണെന്നും സ്വാസിക പറയുന്നു.

  സീരിയല്‍ നടന്‍ ജിഷിനും ബിഗ് ബോസിലേക്ക് പോവുന്നുണ്ടോ? ഒടുവില്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ രംഗത്ത്

  Recommended Video

  Santhosh Varkey Talks About Nithya Menon | FilmiBeat Malayalam

  സീത എന്ന സീരിയലിലെ നായികയായി അഭിനയിച്ചത് മുതലാണ് നടി സ്വാസിക വിജയ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ദ്രനും സീതയും തമ്മിലുള്ള പ്രണയമായിരുന്നു ഈ സീരിയലിന്റെ ഹൈലൈറ്റ്. പിന്നീടിങ്ങോട്ട് മിനിസ്‌ക്രീനിലെ റൊമാന്റിക് നായികയായി സ്വാസിക അറിയപ്പെട്ട് തുടങ്ങി. സീരിയലില്‍ നിന്ന് സിനിമയിലേക്ക് എത്തിയപ്പോഴും കിട്ടുന്ന വേഷങ്ങള്‍ മനോഹരമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി എന്നിങ്ങനെയുള്ള സിനിമകളിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഭാവനയോട് ക്രഷ് തോന്നിയിരുന്നു; ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ മണ്ടത്തരത്തെ കുറിച്ച് സീരിയല്‍ നടന്‍ ശ്യാം

  Read more about: swasika സ്വാസിക
  English summary
  Seetha Serial Fame Swasika Vijay Opens Up About Gossips With Singer Sreenath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X