For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്ലേലും ഗന്ധര്‍വ്വന്മാരൊക്കെ തേക്കും! അത് ഗാനഗന്ധര്‍വ്വന്‍ ആയാലും അങ്ങനെയാണെന്ന് ട്രോളന്മാര്‍!!

  |

  65-ാമത് ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയ താരങ്ങളെല്ലാം തന്നെ പുരസ്‌കാരം ബഹിഷ്‌കരിച്ചിരിക്കുകയാണ്. രാഷ്ട്രപതി പുരസ്‌കാരം
  വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരിക്കുമെന്ന് പറഞ്ഞതാണ് താരങ്ങളെ പ്രതിഷേധത്തിന് ഇടയാക്കിയത്.

  അത്രയ്ക്ക് മോശമല്ല ചാണക്യതന്ത്രം.. താമരക്കുളത്തിന് പുരോഗതിയുണ്ട്... ശൈലന്റെ റിവ്യു..!!

  മലയാളത്തില്‍ നിന്നും ഫഹദ് ഫാസില്‍, പാര്‍വ്വതി തുടങ്ങി 68 പുരസ്‌കാര ജേതാക്കളായിരുന്നു ചടങ്ങില്‍ നിന്നും മാറി നിന്നത്. എന്നാല്‍ യേശുദാസ്, സംവിധായകന്‍ ജയരാജ് എന്നിവര്‍ പുരസ്‌കാരം വാങ്ങുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസും വിവാദത്തില്‍ കുടുങ്ങിയത്.

  കാത്തിരിപ്പ് വെറുതെയായില്ല.. ഈ മ യൗ അസാധ്യ ഞെട്ടിക്കൽ.. ശൈലന്റെ റിവ്യു..!!

  യേശുദാസ് ചെയ്തത്..

  യേശുദാസ് ചെയ്തത്..

  യേശുദാസിനെ കണ്ട് നിരവധി പേരായിരുന്നു അദ്ദേഹത്തിന് ചുറ്റും കൂടിയത്. അതില്‍ ഒരു ആരാധകന്‍ യേശുദാസിനൊപ്പം നിന്നൊരു സെല്‍ഫി എടുത്തിരുന്നു. ഇത് ഇഷ്ടപെടാതെ യേശുദാസ് സെല്‍ഫി എടുത്ത വ്യക്തിയുടെ കൈയില്‍ നിന്നും ഫോണ്‍ ബലമായി പിടിച്ച് വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിരുന്നു. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഫോണ്‍ പിടിച്ച് വാങ്ങിയത്. യേശുദാസിന്റെ ഈ പ്രവര്‍ത്തിയാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് ഓടി കൊണ്ടിരിക്കുന്നത്. പലരും ഇതിനെ പൂര്‍ണമായും വിമര്‍ശിച്ചിരിക്കുകയാണ്. ട്രോളന്മാരും സജീവമാണ്.

  യൂദാസ്..

  യൂദാസ്..

  സെല്‍ഫി ഡിലീറ്റ് ചെയയ്തിലുള്ള പ്രതിഷേധം മാത്രമല്ല. പുരസ്‌കാരം വിതരണം ചെയ്യുന്നതിനെതിരെ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു എന്ന് പറഞ്ഞ് യേശുദാസും ഒപ്പിട്ട് കൊടുത്തിരുന്നു. എന്നാല്‍ പുരസ്‌കാരം അദ്ദേഹം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ യേശുദാസ് എന്ന പേരിന് പകരം മറ്റൊരു പേര് കൊടുത്തു. യുദാസ്.. ഒറ്റുകാരനായ യൂദാസ്.

  ആര് തന്നാലും വാങ്ങും..

  ആര് തന്നാലും വാങ്ങും..

  രാഷ്ട്രപതി അല്ല അവാര്‍ഡ് തരുന്നതെന്ന് അറിഞ്ഞപ്പോള്‍ പലരും പിന്മാറുന്നതായി പറഞ്ഞു. രാഷ്ട്രപതി തരാത്ത അവാര്‍ഡ് ഞങ്ങള്‍ക്കും വേണ്ടെന്ന് ദാസേട്ടന്‍ പറഞ്ഞിരുന്നു. ഒന്നൂടി ആലോചിച്ച് നോക്കിയ ദാസേട്ടന്‍ രാഷ്ട്രപതി അല്ല ആര് തന്നാലും ഞാന്‍ വാങ്ങും എന്ന നിലപാടില്‍ എത്തുകയായിരുന്നു.

   ഗാനഗന്ധര്‍വ്വനാണോ..?

  ഗാനഗന്ധര്‍വ്വനാണോ..?

  യേശുദാസിന്റെ പാട്ടിനെ സ്‌നേഹിക്കുന്നവരെല്ലാം അദ്ദേഹത്തെയും സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഒരു സെല്‍ഫി എടുക്കാന്‍ പോലും ആരാധകരെ അനുവദിക്കാത്ത അദ്ദേഹത്തെ കാണുമ്പോള്‍ പുച്ഛത്തോടെ നോക്കുന്ന തരത്തിലായി കാര്യങ്ങള്‍.

   ഇത്രയ്ക്ക് ചീപ്പാണോ..

  ഇത്രയ്ക്ക് ചീപ്പാണോ..

  കൂടെ നിന്ന് ഒരു ഫോട്ടോ മാത്രമല്ലേ ആ ചെറുപ്പക്കാരന്‍ എടുത്തുള്ളു. അതിനൊക്കെ ഇങ്ങനെ ചെയ്യണമായിരുന്നോ എന്ന് ചോദിക്കുന്ന പ്രേക്ഷകര്‍ ഇത്രയ്ക്ക് ചീപ്പായിരുന്നോ ഗാനഗന്ധര്‍വ്വന്‍ എന്ന് ചോദിക്കുന്നു.

  അവരുടെ ഒരു പ്ലാന്‍

  അവരുടെ ഒരു പ്ലാന്‍

  ദാസേട്ടനോട് പ്രസിഡന്റ് മുഴുവന്‍ ജേതാക്കള്‍ക്കും പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നമുക്കെല്ലാവര്‍ക്കും അവാര്‍ഡ് പരിപാടി ബഹിഷ്‌കരിക്കാം. ദാസേട്ടന്‍ കൂടെ കാണാണം എന്ന് പറയുന്നു. അത് പിന്നെ പറയണോ ഞാന്‍ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മനസിലിരിപ്പ് അവാര്‍ഡും മേടിച്ച് മീഡിയയുടെ മുന്നില്‍ പോയി ജാതി ബോധം മത ദ്വോഷം എന്നിവ പാടാന്‍ ഉള്ളതാണ്. അപ്പോഴാണ് അവാര്‍ഡ് ബഹിഷ്‌കരിക്കാന്‍ അവന്മാരുടെ ഒരു പ്ലാന്‍.

   സമാധാനത്തിന് വേണ്ടിയാണ്...

  സമാധാനത്തിന് വേണ്ടിയാണ്...

  ആരെങ്കിലും സെല്‍ഫി എടുത്താല്‍ അത് പിടിച്ച് വാങ്ങി കുത്തി തുറന്ന് അതിലെ ഗാലറിയില്‍ കയറി ആ ഫോട്ടോ ഡിലീറ്റ് ചെയ്താല്‍ മാത്രമേ യേശുദാസിന് സമാധാനം കിട്ടു. അത് കൊണ്ടാണ് ആരും തെറ്റിദ്ധരിക്കരുത്.

  ഡൈ ചെയ്തില്ലല്ലോ..

  ഡൈ ചെയ്തില്ലല്ലോ..

  എന്തിനാണ് സെല്‍ഫി എടുത്ത ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് ഫോട്ടോ ഡിലീറ്റ് ആക്കി കളഞ്ഞതെന്ന് ചോദിക്കുമ്പോള്‍ യേശുദാസിന്റെ മറുപടി ഇങ്ങനെയായിരിക്കും. അന്നേരം ഞാന്‍ മുടിയും താടിയും ഡൈ ചെയ്തിട്ടില്ലെന്ന്.

   നിങ്ങളുടെ സന്തേഷത്തിന് വേണ്ടി

  നിങ്ങളുടെ സന്തേഷത്തിന് വേണ്ടി

  ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. അവസാന നടപടിയായി ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാമെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നാണ് യേശുദാസ് പറയുന്നത്. പിന്നെ എന്തിനാണ് ഒപ്പിട്ടതെന്ന് ചോദിച്ചാല്‍ നിങ്ങളുടെ സന്തോഷത്തിന് വേണ്ടി അങ്ങനെ ചെയ്തു എന്നേ ഉള്ളു. ഞാന്‍ അവാര്‍ഡ് എന്തായാലും വാങ്ങും.

   കോണകം പാറിയ കഥ

  കോണകം പാറിയ കഥ

  ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ കരഞ്ഞ് കൊണ്ടിരിക്കുന്ന യേശുദാസിന് എന്തിനാണെന്ന് ചോദിച്ചപ്പോള്‍.. ഒരുത്തന്‍ എന്നോട് ചോദിക്കാതെ സെല്‍ഫി എടുത്തു എന്ന് പറയുന്നു. ഇവിടെ കൊടുങ്കാറ്റില്‍ ആന പാറിയ കഥ പറയുമ്പോഴാണ് കോണകം പാറിയ കഥയുമായി അദ്ദേഹം എത്തിയത്.

   ഇപ്പോ ഒരു കൂട്ടായി..

  ഇപ്പോ ഒരു കൂട്ടായി..

  ഏത് നേരത്താണോ എനിക്ക് ആ ചെക്കന്റെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി സെല്‍ഫി ഡിലീറ്റ് ചെയ്യാന്‍ തോന്നിയത് എന്ന് വിചാരിക്കുന്ന യേശുദാസ്. അത് എന്തായാലും നന്നായി. ഇല്ലെങ്കില്‍ സെല്‍ഫി വിഷയത്തില്‍ പിണറായി വിജയന്‍ ഒറ്റപ്പെട്ട് പോയേനെ..

  ഗന്ധര്‍വ്വനല്ലേ ഞാന്‍..

  ഗന്ധര്‍വ്വനല്ലേ ഞാന്‍..

  അങ്ങ് മൊബൈല്‍ തട്ടിപ്പറിച്ച് ഫോട്ടോ ഡിലീറ്റ് ചെയ്തതിന് ഫേസ്ബുക്കില്‍ പൊങ്കാല നടക്കുകയാണെന്ന് പറയുമ്പോള്‍ യേശുദാസിന്റെ ന്യായീകരണമിങ്ങനെ.. ഞാനൊരു ഗന്ധര്‍വ്വനല്ലേ. അപ്പോള്‍ എന്റെ മുഖം ഫോട്ടോയില്‍ പതിയില്ല. അങ്ങനെ ഒരു ചരിത്രമുണ്ടോ.. വെറുതേ എന്തിനാണ് ആ ചെക്കന്റെ മൊബൈലിലെ സ്‌പെയ്‌സ് കളയുന്നത്...

  മണ്ടന്‍..

  മണ്ടന്‍..

  ദാസേട്ടനൊപ്പം സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിക്കുന്ന ആരാധകന്‍. എടുത്തോ പക്ഷെ ഞാനത് ഡിലീറ്റ് ചെയ്യും. എന്നാല്‍ ഫോണില്‍ ബാക്ക് അപ്പ് ഓപ്ഷന്‍ ഉള്ള കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു.

   രക്ഷിക്കുകയായിരുന്നു

  രക്ഷിക്കുകയായിരുന്നു

  ഫോട്ടോ എടുത്തത് ഡിലീറ്റ് ചെയ്ത യേശുദാസ് കോസ്മിക് രശ്മികളില്‍ നിന്നും ആ കുട്ടിയെ രക്ഷിക്കുകയായിരുന്നെന്ന് എത്ര പേര്‍ക്ക് അറിയാം.

  സത്യമാണ്...

  സത്യമാണ്...

  മഹാന്മാരെ അടുത്തറിഞ്ഞാല്‍ മനസിലെ വിഗ്രഹം ഉടയും എന്ന് പറയുന്നത് വെറുതേയല്ല. യേശുദാസിന്റെ പ്രവര്‍ത്തിയിലൂടെ അക്കാര്യം വ്യക്തമായിരിക്കുകയാണ്.

  യൂദാസേട്ടന്‍..

  യൂദാസേട്ടന്‍..

  ദാസേട്ടനല്ല യൂദാസേട്ടനാണ്.. ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ ഒപ്പിട്ട് അവസാനം കാല് വാരിയ ഇദ്ദേഹമാണ് യൂദാസ്.

  വട്ടപൂജ്യമായി പോവും

  വട്ടപൂജ്യമായി പോവും

  ആസ്വദിക്കാന്‍ ആരാധകനില്ലെങ്കില്‍ ഏത് ദാസേട്ടനും വെറും വട്ടപൂജ്യമായി പോവും. അത് ഓര്‍ത്താല്‍ നല്ലതായിരിക്കും.

  എനിക്ക് വേണ്ട..

  എനിക്ക് വേണ്ട..

  ആരാടാ എന്റെ ഒപ്പം നിന്ന് സെല്‍ഫി എടുത്തത്. ആ ഫോണ്‍ ഇങ്ങ് തന്നേ.. ചെറുപ്പം തൊട്ടെയുള്ള ആഗ്രഹമാണ്. ഒന്ന് നേരില്‍ കാണാന്‍. ഈ ഫോട്ടോ വീട്ടില്‍ ദൈവങ്ങള്‍ക്കൊപ്പം വെക്കനാണെന്ന് പറഞ്ഞ് കരയുന്ന ആരാധകന്‍. എന്നാല്‍ സെല്‍ഫി സെല്‍ഫിഷാണ്.. അങ്ങനെയുള്ള ഒരു ആരാധകനെ വേണ്ടെന്ന് പറയുന്ന യൂദാസേട്ടന്‍.

   ജയില്‍പുള്ളി

  ജയില്‍പുള്ളി

  എനിക്ക് കേന്ദ്രമന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് കിട്ടിയെന്ന് പറയുന്ന യേശുദാസ്. എനിക്ക് ദയാഹര്‍ജി പ്രസിഡന്റിന്റെ കൈയില്‍ നിന്നും കിട്ടിയെന്ന് പറയുന്ന ജയില്‍ പുള്ളിയും.

   കൗതുകം ലേശം കൂടുതലാണ്..

  കൗതുകം ലേശം കൂടുതലാണ്..

  ജഗദീശ്വരന്റെ കൃപകൊണ്ട് കിട്ടിയ പുരസ്‌കാരമാണ്. അത് കെണ്ട് തന്നെ കൗതുകം ലേശം കൂടുതലായി പോയതാണ്.

  English summary
  Selfie is selfish says KJ Yesudas after deleting one shot by fan, trolls viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X