twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെലിഞ്ഞുണങ്ങിയ രൂപം മാറ്റിക്കോ, കലാഭവന്‍ മണിയാവുന്നതിനായി സെന്തില്‍ നടത്തിയ ശ്രമങ്ങള്‍! കാണൂ!

    |

    മലയാള സിനിമയുടെ സ്വന്തം കറുത്തമുത്ത് അതായിരുന്നു കലാഭവന്‍ മണി. നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയുടെ അപ്രതീക്ഷിത വേര്‍പാട് താങ്ങാന്‍ ഇന്നും മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. സിനിമയില്‍ മാത്രമല്ല സ്റ്റേജ് പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്. നാടന്‍പാട്ടുകളുമായി വേദിയെ സജീവമാക്കുന്ന മണിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളിക്ക് കഴിയില്ല. എല്ലാതരത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍. അദ്ദേഹത്തെ അനുകരിക്കുന്നവരോട് ഇന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന നിരവധി ഗാനങ്ങളുമുണ്ട്. കലാഭവന്‍ മണിയെന്ന താരത്തിന് എക്കാലത്തെയും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകരിലൊരാളാണ് വിനയന്‍.

    അച്ഛന്‍റെ കാര്യം പറഞ്ഞ് കരയിപ്പിച്ചു! ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞത്? കാണൂ!അച്ഛന്‍റെ കാര്യം പറഞ്ഞ് കരയിപ്പിച്ചു! ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞത്? കാണൂ!

    മലയാള സിനിമ പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ മണിയെക്കുറിച്ച് നിരവധി തവണ വാചാലനായിട്ടുണ്ട് വിനയന്‍. അതിനിടയിലാണ് അദ്ദേഹം മണിയുടെ ജീവിതത്തെക്കുറിച്ച് സിനിമയൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഹണി റോസ്, ധര്‍മ്മജന്‍, ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സിനിമയിലേക്ക് താനെത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് സെന്തില്‍. മിനിസ്‌ക്രീനിലെ ഹാസ്യപരമ്പരകളിലൂടെയും പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സെന്തില്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    നെഗറ്റീവിനിടയില്‍ പപ്പയെ വലിച്ചിഴയ്ക്കുന്നു, പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി ബിഗ് ഹൗസ് വിട്ടു, കാണൂ!നെഗറ്റീവിനിടയില്‍ പപ്പയെ വലിച്ചിഴയ്ക്കുന്നു, പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി ബിഗ് ഹൗസ് വിട്ടു, കാണൂ!

    ചാലക്കുടിക്കാരന്‍ ചങ്ങാതിയിലേക്കെത്തിയത്

    ചാലക്കുടിക്കാരന്‍ ചങ്ങാതിയിലേക്കെത്തിയത്

    മിമിക്രി വേദികളിലും കോമഡി പരമ്പരകളിലുമൊക്കെ അഭിനയിച്ചുവരുന്നതിനിടയില്‍ നായകനായി അഭിനയിക്കുന്നതിനെക്കുറിച്ച് താനൊരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് താരം പറയുന്നു. കലാഭവന്‍ മണിയുടെ ജീവിതം അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച് അറിഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് വിനയന്‍ സാര്‍ വിളിച്ചപ്പോള്‍ നായകനായി മനസ്സിലുള്ളത് നീയാണെന്നും പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. സ്വപനമാണോ യാഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

    ഉറക്കം പോലും നഷ്ടമായി

    ഉറക്കം പോലും നഷ്ടമായി

    അതുല്യ പ്രതിഭയായ അദ്ദേഹത്തെ താന്‍ എങ്ങനെ അവതരിപ്പിക്കുമെന്നോര്‍ത്തുള്ള ടെന്‍ഷനായിരുന്നു പിന്നീട്. മിമിക്രിക്കാര്‍ക്കെല്ലാം അദ്ദേഹം നല്ലൊരു റഫറന്‍സും സിലബസുമാണ്. അദ്ദേഹത്തിന്റെ ജീവിതകഥയെക്കുറിച്ചും സിനിമയിലെത്തിയതിനെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നു. ഇക്കാര്യത്തെക്കുറിച്ചോര്‍ത്ത് ഉറക്കം പോലും നഷ്ടപ്പെട്ട ദിനങ്ങളുണ്ടായിരുന്നു. ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത അദ്ദേഹത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ എവിടെയും പാളാന്‍ പാടില്ലെന്ന് ആദ്യമേ തന്നെ ഉറപ്പിച്ചിരുന്നു.

    തടി കൂട്ടാനാവശ്യപ്പെട്ടു

    തടി കൂട്ടാനാവശ്യപ്പെട്ടു

    മണിച്ചേട്ടന്റെ സംസാരശൈലിയും മാനറിസങ്ങളുമൊക്കെ പഠിക്കുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായിച്ചിരുന്നു. ഇതൊക്കെ പഠിച്ചെടുക്കുന്നതിനിടയിലാണ് അദ്ദേഹം രൂപമാറ്റവും വേണമെന്നാവശ്യപ്പെട്ടത്. നിന്നെപ്പോലെ മെലിഞ്ഞുണങ്ങിയ പ്രകൃതക്കാരനല്ല മണി ആ രൂപവും തനിക്ക് കിട്ടണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്താണ് 12 കിലോ കൂട്ടിയത്. അതുപോലെ തന്നെ തെങ്ങുകയറ്റവും ഓട്ടോ ഓടിക്കാനും കായലില്‍ നീന്താനും പഠിച്ചിരുന്നുവെന്നും താരം പറയുന്നു.

    ചാലക്കുടിക്കാരെ അഭിമുഖീകരിക്കാന്‍ ഭയം

    ചാലക്കുടിക്കാരെ അഭിമുഖീകരിക്കാന്‍ ഭയം

    മനസ്സുകൊണ്ടും ശരീരം കൊണ്ടും കലാഭവന്‍ മണിയെ തന്നിലേക്കാവാഹിച്ചപ്പോള്‍ ചാലക്കുടിക്കാരെ അഭിമുഖീരിക്കാന്‍ പേടിച്ചിരുന്നുവെന്ന് താരം പറയുന്നു. അവര്‍ക്ക് മുന്നില്‍ നടക്കുമ്പോഴായിരുന്നു ഭയന്നത്. അവരുടെ സങ്കല്‍പ്പത്തിലെ മണിയും താനുമായി ബന്ധമുണ്ടാവില്ലേ എന്ന ആശങ്കയായിരുന്നു. എന്നാല്‍ നിറഞ്ഞ സ്‌നേഹവും കൈയ്യടിയും നല്‍കിയാണ് അവര്‍ സ്വീകരിച്ചത്. മണിച്ചേട്ടന്റെ ഓര്‍മ്മകളുറങ്ങുന്ന പാഡി സെറ്റിട്ട് പുനരാവിഷ്‌കരിച്ചിരുന്നു. നിരവധി പേരായിരുന്നു പാഡി സന്ദര്‍ശിക്കാനെത്തിയത്.

    പലരുടെയും കണ്ണുനിറഞ്ഞു

    പലരുടെയും കണ്ണുനിറഞ്ഞു

    മണിച്ചേട്ടന്‍ ആലപിച്ച ആരോരുമാവാത്ത കാലത്ത് എന്ന ഗാനം ഈ സിനിമയില്‍ പുനരാവിഷ്‌കരിച്ചിരുന്നു. ഈ ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പലരും കണ്ണുതുടയ്ക്കുന്നതും താന്‍ കണ്ടിരുന്നു. തന്നെച്ചേര്‍ത്ത് പിടിച്ച് പലരും വിതുമ്പിയിരുന്നു. കലാകാരനെന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്നു കൂടിയായിരുന്നു അത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

    സഹോദരനെക്കാണാന്‍ പോയിരുന്നു

    സഹോദരനെക്കാണാന്‍ പോയിരുന്നു

    സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ സംവിധായകനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് തന്നെ പരിചയപ്പെടുത്തിയപ്പോള്‍ എന്താണ് അവരോട് പറയേണ്ടതെന്ന് പോലുമറിയാതെ നില്‍ക്കുകയായിരുന്നു താന്‍. അദ്ദേഹത്തിന്‍രെ സഹോദരനുമായി നടത്തിയ കൂടിക്കാഴ്ച ഒരിക്കലും മറക്കാനാവാത്തതാണ്. നിനക്ക് നന്നായി ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ് അദ്ദേഹം തന്നെ അനുഗ്രഹിച്ചിരുന്നുവെന്നും സെന്തില്‍ ഓര്‍ക്കുന്നു.

    ദുരൂഹതകളെക്കുറിച്ച് പറയുന്നുണ്ടോ?

    ദുരൂഹതകളെക്കുറിച്ച് പറയുന്നുണ്ടോ?

    കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലെ അസ്വാഭാവികതയെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അത് ഈ ചിത്രത്തിലുണ്ടാകുമോയെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ അതേക്കുറിച്ചുള്ള വിവരങ്ങളൊന്നും പറയാന്‍ തനിക്ക് അവകാശമില്ലെന്നാണ് താരം പറയുന്നത്. ചെറ്റക്കുടിലില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയുടെ സുപ്രധാന താരങ്ങളിലൊരാളായി മാറിയ കലാഭവന്‍ മണിയുടെ ജീവിതയാത്ര ഈ ചിത്രത്തില്‍ കാണാനാകുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

    ഗാനം കാണാം

    സിനിമയ്ക്കായി പുനരാവിഷ്‌ക്കരിച്ച ഗാനം കാണാം.

    English summary
    Senthil talking about Chalakudikkaran Changathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X