For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനോട് സ്വാസിക മിണ്ടാത്തതിന് കാരണം ഇതാണ്; വെളിപ്പെടുത്തി നടി

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് സ്വാസിക വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങള്‍ ചെയ്തു.

  സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയല്‍ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

  നിരവധി സിനിമകളില്‍ അഭിനയിച്ച സ്വാസിക തുടക്കകാലത്ത് ഒരുപാട് കഷ്ടപ്പെടുകയും താരത്തിന്റെ മിക്ക സിനിമകളും ബ്ലോക്‌സ് ഓഫീസില്‍ പരാജയമാവുകയും ചെയ്തിരുന്നു. പിന്നീട് ദത്തുപുത്രി എന്ന സീരിയലില്‍ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയല്‍ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു.

  അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയില്‍ മികച്ച വേഷങ്ങള്‍ കിട്ടുകയും ചെയ്തു.

  Also Read: ഞാന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ രാജുവിന് പാത്തുവിന്റെ പ്രായം; യാത്ര എളുപ്പമായിരുന്നില്ലെന്ന് പൂര്‍ണിമ

  സ്വര്‍ണക്കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങള്‍ക്കിയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കി മാറ്റിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

  സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയാണ് റെഡ് കാര്‍പ്പറ്റ്. താരങ്ങള്‍ അതിഥിയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ രസകരമായ നിമിഷങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ജനഗണമന എന്ന ചിത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും നടി വിന്‍സി അലോഷ്യസും റെഡ് കാര്‍പ്പറ്റില്‍ അതിഥികളായി പങ്കെടുത്തിരുന്നു.

  Also Read: അന്യദൈവങ്ങളെ ആരാധിച്ചിട്ടല്ലേ? പപ്പയുടെ മരണത്തിലും ക്രൂരമായി ചിന്തിച്ചവരുണ്ടെന്ന് ഗായിക റിമി ടോമി

  ജനഗണമനയുടെ വിശേഷങ്ങളും ഒപ്പം ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജിനെക്കുറിച്ചും ഇവര്‍ സംസാരിച്ചു. ഒരു സംവിധായകന്‍ കൂടിയായ പൃഥ്വിരാജിന് ടെക്‌നിക്കലായുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടെന്ന് പറയുകയാണ് സംവിധായകന്‍. പ്രത്യേകിച്ചും ബ്ലാസ്റ്റ് സീനുകളെക്കുറിച്ചൊക്കെ നല്ല ധാരണ പൃഥ്വിക്കുണ്ടായിരുന്നു. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും കുറച്ച് കൂടുതല്‍ അറിവ് പൃഥ്വിക്കുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് ഡിജോ ജോസ് ആന്റണി.

  Also Read: നിയമപരമായി തന്നെ ഒരു ബന്ധം ഉണ്ടായിരുന്നു; വിവാഹമോചനം ഒരു ഇരുളടഞ്ഞ കാര്യമല്ലെന്ന് ഗായിക മഞ്ജരി

  Also Read: താങ്ക്യു ഡാ മക്കളേ! റിയാസിനെ കെട്ടിപ്പിടിച്ച് ലക്ഷ്മി പ്രിയ; ലക്ഷ്മിയ്ക്കായി ബ്ലെസ്ലിയെ നേരിട്ട് റിയാസ്‌

  അതേ അഭിപ്രായം തന്നെയാണ് നടി സ്വാസികയ്ക്കും. മുന്‍പ് ഇരുവരും അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാസിക പൃഥ്വിരാജിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'എല്ലാ മേഖലയിലും നല്ല അറിവുള്ള ആളാണ് പൃഥ്വിരാജ്. അതുകൊണ്ട് എന്തുചോദിക്കാനും നമുക്ക് ഒരു പേടിവരും.

  ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ മിണ്ടാന്‍ പോകാറില്ല. എനിക്ക് വലിയ ടെന്‍ഷനാണ്. കാരണം നമ്മള്‍ വായ തുറന്നുകഴിഞ്ഞാല്‍ ഇങ്ങോട്ട് എന്തെങ്കിലും പറയും. അതെന്താ അങ്ങനെ ചോദിക്കുന്നത് എന്ന് തിരിച്ചു ചോദിക്കും. നമുക്ക് അത്ര വിവരമില്ലല്ലോ. അതുകൊണ്ട് ഒന്നും പറയാറില്ല. സ്വാസിക പറയുന്നു.

  തനിക്കും സ്വാസികയുടെ അതേ അഭിപ്രായമാണെന്ന് തുറന്നുസമ്മതിക്കുകയാണ് ജനഗണമനയില്‍ ഒപ്പം അഭിനയിച്ച വിന്‍സി അലോഷ്യസും.

  Read more about: prithviraj sukumaran swasika
  English summary
  Serial Actress Swasika Vijay opens up about Jana Gana Mana actor Prithviraj Sukumaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X