For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെൺകുട്ടികളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം സാരിയാണെന്ന് പ്രേക്ഷകരുടെ അഞ്ജലിയും കാവ്യയും പറയുന്നു

  |

  മലയാളി മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് റബേക്കയും ഗോപിക അനിലും. 'സാന്ത്വന'ത്തിലെ 'അഞ്ജലി' പ്രേക്ഷകരുടെ ഇഷ്ട താരമാണ്. 'കസ്തൂരി'മാനിലെ കാവ്യയെ ആരാധകർ അങ്ങനൊന്നും മറന്ന് കാണില്ല. 'സാന്ത്വനം' പരമ്പര ഇപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും, 'കസ്തൂരിമാൻ' അവസാനിച്ചിട്ട് കുറച്ച് കാലമായി. എന്നാലും റബേക്ക സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് പരമ്പരകളിലൂടെയും എത്തി ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട്. ഓണത്തിന് മുന്നോടിയായുള്ള ഇരുവരുടേയും ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

  റബേക്കയും ​ഗോപികയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കഥാപാത്രങ്ങളോടുള്ള ആരാധനകൊണ്ട് ഇരുവർക്കുമായി നിരവധി ഫാൻഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞദിവസം റബേക്കയും ഗോപികയും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  Rebecca

  അഭിനയത്തോടൊപ്പം ബൈബേക്ക എന്ന ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് റബേക്ക. ബൈബേക്കയിലെ വസ്ത്രമാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. മോഡേണും ട്രെഡീഷണലും സംയോജിപ്പിച്ചാണ് ഇരുവർക്കുമുള്ള വസ്ത്രമൊരുക്കിയിരിക്കുന്നത്.

  Also Read: അക്കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല, നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെ വേണമെന്ന് ജീവ

  'ഓരോ ഇന്ത്യൻ പെൺകുട്ടിയുടേയും സൗന്ദര്യത്തിന്റെ രഹസ്യം സാരി തന്നെ'യാണെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. രണ്ട് രാജകുമാരിമാർ ഒറ്റ ഫ്രെയിമിൽ എത്തി എന്നാണ് ചിത്രങ്ങൾക്ക് വന്നിരിക്കുന്ന പ്രതികരണങ്ങൾ. ഡിസൈനർ ബ്ലൗസ് ഗോപിക തെരഞ്ഞെടുത്തപ്പോൾ സ്ലീവ്ലെസ് സിംപിൾ ബ്ലൗസാണ് റബേക്ക സാരിയ്‌ക്കൊപ്പം ധരിച്ചത്. അതിസുന്ദരികളായാണ് റെബേക്കയേയും ഗോപികയേയും ചിത്രങ്ങളിൽ കാണാനാവുക. ഗോപികയുടെ ഹെയർ സ്‌റ്റൈലിൽ ഉൾപ്പെടെ മാറ്റം വരുത്തിയിട്ടുണ്ട്.

  santhwanam

  'കളിവീട്' എന്ന പരമ്പരയിലാണ് റബേക്കയിപ്പോൾ അഭിനയിക്കുന്നത്. സാന്ത്വനത്തിലെ അഞ്ജലിയായി ഗോപികയും തിളങ്ങുന്നു. 'സാന്ത്വന'ത്തിലെ ജോഡികളായ ശിവനും അഞ്ജലിയും അതുപോലെ കളിവീട്ടിലെ പൂജയും അർജുനുമാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്.

  Also Read: റോബിൻ്റെ ആർദ്രതയുള്ള ഹൃദയം ഞാനെ കണ്ടിട്ടുള്ളൂ, എൻ്റെ ഗതികേടിനെ ധന്യ തമാശയാക്കിയപ്പോൾ ഞാൻ തളർന്നുപോയെന്ന് എൽ പി

  ശിവം, ബാലേട്ടൻ, മയിലാട്ടം എന്നീ സിനിമകളിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗോപിക. മിനിസ്ക്രീനിലും ബാലതാരമായി തിളങ്ങിയിട്ടുണ്ട്. സീ കേരളത്തിലെ കബനി എന്ന സീരിയലിലൂടെ ആയിരുന്നു ഗോപിക മിനിസ്ക്രീൻ രംഗത്ത് സജീവമായത്.

  പക്ഷെ കൊവിഡ് പ്രതിസന്ധിയിൽ ആ സീരിയൽ പകുതിയിൽ മുടങ്ങിപ്പോയി. പിന്നീട് കുറച്ച് നാൾ ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ഇതിനിടെയാണ് സാന്ത്വനത്തിൽ അവസരം ലഭിക്കുന്നത്.

  Also Read: കണക്കുകൂട്ടലുകളെല്ലാം തെറ്റി, സർപ്രൈസ് 'വെള്ളത്തിലായി'; പുതിയ വിശേഷങ്ങളുമായി ബഷീറും കുടുംബവും

  2011 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കുഞ്ഞിക്കൂനൻ' എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഒരുപിടി മലയാള സിനിമകളിലും നിരവധി മിനിസക്രീൻ പരമ്പരകളിലൂടെയും റബേക്ക മലയാളികളുടെ മുന്നിലേക്ക് വന്നു. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത 'മിഴി രണ്ടിലും, സ്നേഹക്കൂട്' തുടങ്ങിയ പരമ്പരകളിലാണ് റബേക്ക കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഏഷ്യാനെറ്റിലെ 'കസ്തൂരി'മാനായിരുന്നു റബേക്കയുടെ കരിയർബ്രേക്ക് പരമ്പര.

  Read more about: gopika
  English summary
  Serial Artist Kavya and Anjali latest photoshoot goes Viral And trending on Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X