For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് മുന്‍പ് ആറാം തമ്പുരാനില്‍ ആലോചിച്ചത് ഈ താരങ്ങളെ, തുറന്നുപറഞ്ഞ് ഷാജി കൈലാസ്‌

  |

  മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ആറാം തമ്പുരാന്‍. 1997ല്‍ പുറത്തിറങ്ങിയ മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം തിയ്യേറ്ററുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണ് ആറാം തമ്പുരാന്‍. മോഹന്‍ലാലിന്‌റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ആണ് ആറാം തമ്പുരാന്‍ മറികടന്നത്.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  എഴര കോടിയാണ് അന്ന് മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത്. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍ സൂപ്പര്‍ താരത്തിന്‌റെ കരിയറില്‍ വലിയ തരംഗമായ കഥാപാത്രമാണ്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, സായികുമാര്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്‌റ്, കൊച്ചിന്‍ ഹനീഫ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

  രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുക്കിയ പാട്ടുകളും ആറാം തമ്പുരാന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ആറാം തമ്പുരാന്‍ സിനിമ ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് പറയുകയാണ് ഷാജി കൈലാസ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. ഈ സിനിമയില്‍ താന്‍ ആദ്യം മനസില്‍ കണ്ടത് ബിജു മേനോനെയും മനോജ് കെ ജയനെയും ആയിരുന്നു എന്ന് ഷാജി കൈലാസ് പറയുന്നു.

  'ആഘോഷപൂര്‍വ്വം സ്വീകരിക്കപ്പെട്ട സിനിമയാണ് ആറാം തമ്പുരാന്‍. രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് എന്റെയും രഞ്ജിത്തിന്‌റെയും ആലോചന തുടങ്ങിയത് എന്ന് ഷാജി കെെലാസ് പറയുന്നു. മനോജ് കെ ജയനും ബിജു മേനോനുമായിരുന്നു അന്ന് മനസ്സില്‍.
  മദ്രാസിലെ ഗസ്റ്റ് ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരുദിവസം മണിയന്‍പിളള രാജു വന്നു. അന്ന് ആദ്യമായി കഥ മൂന്നാമതൊരാളോട് പറഞ്ഞു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി.

  രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സേലത്തുനിന്ന് സുരേഷ് കുമാര്‍ വിളിക്കുന്നു. രാജുവില്‍ നിന്ന് കഥ കേട്ട് താല്‍പര്യം അറിയിച്ചുളള വിളിയാണ്. മോഹന്‍ലാലിന് പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും സുരേഷ് കുമാര്‍ അറിയിച്ചു. പിന്നാലെ സുരേഷ് കുമാര്‍ മദ്രാസിലേക്ക് വന്നു. രേവതി കലാമന്ദിര്‍ സിനിമ ഏറ്റെടുത്തു. ലാലിന് പറ്റിയ രീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട് വെച്ചാണ് ലാല്‍ കഥ കേള്‍ക്കുന്നത്, അഭിമുഖത്തില്‍ ഷാജി കൈലാസ് ഓര്‍ത്തെടുത്തു.

  വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ ടീമിനൊപ്പമുളള ചിത്രം പങ്കുവെച്ച് പ്രഖ്യാപനം നടത്തിയത്. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിലുളള സിനിമ നിര്‍മ്മിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്.

  സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്‍

  മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ

  ആറാം തമ്പുരാന് പിന്നാലെ നരസിംഹം മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്‌റെതായി ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. 2000ത്തിലാണ് നരസിംഹം പുറത്തിറങ്ങിയത്. രഞ്ജിത്തിന്‌റെ തിരക്കഥയിലാണ് ഷാജി കൈലാസ് സിനിമ എടുത്തത്. ഇരുനൂറിലധികം ദിവസങ്ങളാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നരസിംഹം നേട്ടമുണ്ടാക്കി.

  മമ്മൂക്ക മാത്രമാണ് എന്നോട് അത് ചോദിച്ചിട്ടുളളത്, മെഗാസ്റ്റാറിനെ കുറിച്ച് ഇമോഷണലായി ബിബിന്‍ ജോര്‍ജ്ജ്‌

  Read more about: shaji kailas mohanlal
  English summary
  shaji kailas reveals unknown story of mohanlal's blockbuster movie aaram thampuran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X