For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്‍റെ അനുഗ്രഹത്തോടെ നന്ദനയുടെ തുടക്കം, ഷാജുവും ചാന്ദ്‌നിയും മകള്‍ക്ക് നല്‍കിയ ഉപദേശം ഇങ്ങനെ

  |

  അച്ഛനും അമ്മയും അഭിനേതാക്കളാവുമ്പോള്‍ മക്കളും അതേ പാതയിലൂടെ സഞ്ചരിക്കാറുണ്ട്. മാതാപിതാക്കള്‍ക്ക് പിന്നാലെയായെത്തുന്ന താരപുത്രനും താരപുത്രിക്കുമൊക്കെ മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. തുടക്കത്തില്‍ താരപുത്രന്‍, താരപുത്രി ഇമേജ് സഹായകമാവാറുണ്ടെങ്കിലും സിനിമയിലെ നിലനില്‍പ്പിന് അത് മാത്രം പോരെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കഴിവുണ്ടെങ്കില്‍ മാത്രമേ അഭിനയ രംഗത്ത് ശോഭിക്കാനാവൂയെന്നായിരുന്നു ഇതുവരെ അരങ്ങേറിയവര്‍ പറഞ്ഞത്. താരകുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി സിനിമയിലേക്ക് അരങ്ങേറുകയാണിപ്പോള്‍.

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ ഷാജു ശ്രീധറിന്റേയും ചാന്ദ്‌നിയുടേയും മകള്‍ നായികയാവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ. ദിലീപായിരുന്നു പൂജ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത്. അഞ്ചുമന അമ്പലത്തില്‍ വെച്ചായിരുന്നു പൂജ ചടങ്ങ് നടന്നത്. പൂജയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. നായികയായി അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് നന്ദന. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  അഭിനയിക്കാന്‍ ആഗ്രഹം

  അഭിനയിക്കാന്‍ ആഗ്രഹം

  അഭിനയത്തോടുള്ള ഇഷ്ടം പണ്ടേയുണ്ടെന്ന് നന്ദന പറയുന്നു. അച്ഛനും അമ്മയും അഭിനേതാക്കളാണല്ലോ. നമ്മള്‍ കണ്ടു വളരുന്നതും അതാണ്. ചെറുപ്പം മുതലേ നൃത്തം പഠിച്ചു തുടങ്ങി. ഞാന്‍ അച്ഛനോടൊപ്പം അപൂര്‍വമായേ ലൊക്കേഷനില്‍ പോയിട്ടുള്ളൂ. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്പാടിക്കണ്ണനുണ്ണി എന്ന ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. അത് ഹിറ്റായിരുന്നു.

  ടിക് ടോകിലൂടെ

  ടിക് ടോകിലൂടെ

  ടിക്ക് ടോക്കിലൂടെയാണ് നന്ദനയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അച്ഛനൊപ്പമുള്ള വീഡിയോയുമായും മക്കള്‍ എത്താറുണ്ടായിരുന്നു. അടുത്തിടെ ഒരു ഷോര്‍ട് ഫിലിമിലും അഭിനയിച്ചിരുന്നുവെന്നും നന്ദന പറയുന്നു. ഇപ്പോള്‍ ബി.എസ്.സി ബയോടെക്‌നോളജി ഫൈനല്‍ ഇയറിനാണ് പഠിക്കുന്നത്. പാലക്കാട് മേഴ്‌സി കോളജില്‍. ഈ മാസം 11 ന് പരീക്ഷ തുടങ്ങും. അതു കഴിഞ്ഞ് നേരെ ലൊക്കേഷനിലേക്ക് പോകാനുള്ള പ്ലാനിലാണ് താനെന്നും താരപുത്രി പറയുന്നു.

  അരങ്ങേറ്റ ചിത്രം

  അരങ്ങേറ്റ ചിത്രം

  ഇതൊരു സ്‌കൂള്‍ തീം ആണ്. കിളിത്തട്ട് കളിയെ ഫോക്കസ് ചെയ്താണ് കഥ മുന്നോട്ട് പോകുന്നത്. ഞാന്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായാണ് അഭിനയിക്കുന്നത്. കാവ്യ എന്നാണ് കഥാപാത്രത്തിന്റെ പേര്. സൗഹൃദവും പ്രണയവുമൊക്കെയുള്ള കഥ. നന്നായി വരും എന്നു പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും കൂടെയുണ്ടാവണമെന്നും നന്ദന പറയുന്നു.

  അവസരം ലഭിച്ചത്

  അവസരം ലഭിച്ചത്

  ചിത്രത്തിന്റെ സംവിധായകനായ ജോഷിയങ്കിള്‍ എന്റെ ടിക്ക് ടോക്ക് വിഡിയോസ് കണ്ടിരുന്നു. ഒരു പ്രൊജക്ടുണ്ടെന്നും അതില്‍ അഭിനയിപ്പിക്കണമെന്നും അച്ഛനോട് പറഞ്ഞിരുന്നു. അച്ഛന്‍ എന്നോട് ചോദിച്ചു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്. നോയല്‍ ഗീവര്‍ഗീസ് ജോസഫ് ആണ് നായകന്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ ബാലതാരമായി അഭിനയിച്ച ആളാണ്.

  നേരത്തെയും

  നേരത്തെയും

  സിനിമയില്‍ നേരത്തേയും അവസരങ്ങള്‍ വന്നിരുന്നുവെന്ന് നന്ദന പറയുന്നു. പക്ഷേ, ഒരു നല്ല പ്രൊജക്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തരുതെന്നുണ്ട്. അതുകൊണ്ടു തന്നെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കും. ബാക്കിയൊക്കെ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്.

  അച്ഛനും അമ്മയും തന്ന ഉപദേശം

  അച്ഛനും അമ്മയും തന്ന ഉപദേശം

  ലൊക്കേഷനില്‍ എല്ലാവരോടും നന്നായി പെരുമാറുക, പരമാവധി ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, ഉഴപ്പരുത് എന്നൊക്കെയാണ് അച്ഛനും അമ്മയും തന്നിരിക്കുന്ന പ്രധാന ഉപദേശങ്ങള്‍. അതൊക്കെ പാലിക്കാന്‍ തന്നെയാണ് തീരുമാനമെന്നും നന്ദന പറയുന്നു. നന്ദനയും കൂടി സിനിമയില്‍ അരങ്ങേറുന്നതോടെ കുടുംബത്തിലെല്ലാവരും അഭിനേതാക്കളായി മാറിയിരിക്കുകയാണ്. നന്ദനയുടെ സഹോദരിയായ നീലാ‍ഞ്ജന അയ്യപ്പനും കോശിയില്‍ അഭിനയിച്ചിരുന്നു.

  Read more about: shaju ഷാജു
  English summary
  Shaju Sreedhar's Daughter Nandana Shaju Opens Up About Her Big Screen Entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X