For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമല്‍ ഹാസനെ കണ്ട് നൃത്തത്തിലേക്ക് ഇറങ്ങി! യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു; ഷമ്മി തിലകന്‍

  |

  ലോക്ഡൗണ്‍ കാലത്ത് കുത്തിപൊക്കല്‍ പരമ്പരയിലൂടെ രസകരമായ അനുഭവങ്ങളായിരുന്നു നടന്‍ ഷമ്മി തിലകന്‍ പങ്കുവെക്കാറുള്ളത്. ചില തുറന്ന വിമര്‍ശനങ്ങളും ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുന്ന കുറിപ്പില്‍ ഷമ്മി തിലകന്‍ എഴുതിയിരുന്നു. നടന്‍ എന്നതിലുപരി ഒരു നര്‍ത്തകന്‍ കൂടിയാണ് താനെന്ന് അടുത്തിടെയാണ് താരം വെളിപ്പെടുത്തിയത്.

  താനടക്കമുള്ളവര്‍ ഡാന്‍സ് പഠിക്കാന്‍ പ്രചോദനമായത് കമല്‍ ഹാസനാണെന്ന് പറയുകയാണ് ഷമ്മി തിലകനിപ്പോള്‍. സാഗരസംഗമം എന്ന ചിത്രത്തിലെ കമല്‍ ഹാസന്റെ ഒരു പ്രകടനത്തെ കുറിച്ച് പറഞ്ഞ് പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

  വിഖ്യാത സംവിധായകന്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത് 1983-ല്‍ റിലീസായ ചിത്രമാണ് സാഗരസംഗമം. ഉലകനായകന്‍ കമലഹാസന്‍ ഉജ്വല പ്രകടനം കാഴ്ചവച്ച ആ സിനിമയില്‍, യുവാക്കളുടെ ഹരമായിരുന്ന ജയപ്രദയുമൊത്തുള്ള അദ്ദേഹത്തിന്റെ പ്രണയരംഗങ്ങളും നൃത്തനൃത്യങ്ങളും ഒരുപാട് ശ്രദ്ധ നേടി. വിശേഷിച്ച് നൃത്തരംഗങ്ങള്‍. അത്തരം രംഗങ്ങളില്‍ കമലഹാസനോടൊപ്പം പിടിച്ചു നില്‍ക്കാന്‍ നല്ലൊരു നര്‍ത്തകി കൂടിയായ ജയപ്രദ കഷ്ടപ്പെടുന്നതും കാണാനിടയായി. ഇരുവരും ഒരുമിച്ചുള്ള നൃത്തരംഗങ്ങളില്‍ പുരുഷ പ്രേക്ഷകര്‍ പോലും കണ്ണിമയ്ക്കാതെ നോക്കിയിരുന്ന് ആസ്വദിച്ചത് കമലഹാസന്റെ പ്രകടനമായിരുന്നു. അത്രയ്ക്ക് വശ്യ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ നൃത്തം.

  അതുവരെ സ്ത്രീകളുടെ കുത്തകയായിരുന്ന കുച്ചുപ്പുടി, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്ത കലാരൂപങ്ങള്‍ പുരുഷന്മാര്‍ ചെയ്താലും സ്വീകാര്യതയുണ്ട് എന്ന് തെളിയിച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്..! അതിനുശേഷം ശാസ്ത്രീയനൃത്തം അഭ്യസിക്കുവാന്‍ നൃത്ത വിദ്യാലയങ്ങളിലേക്ക് പുരുഷന്മാരുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി. അതില്‍ പെട്ടതാണ് ഞാനും. നൃത്തം പഠിക്കുന്നെങ്കില്‍ അത് ശാസ്ത്രീയമായി തന്നെ വേണം എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടായതും അതിനു ശേഷമാണ്. അപ്രകാരം എന്നില്‍ തിരിച്ചറിവ് ഉണ്ടാക്കിയ രണ്ട് ചിത്രങ്ങളാണ് ഒന്നാക്കി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്..

  എക്‌സ്‌പെറ്റേഷന്‍ ആന്‍ഡ് റിയാലിറ്റി'


  ശാസ്ത്രീയമായി അല്ലെങ്കില്‍ കൂടിയും പ്രൈമറി സ്‌കൂള്‍ കാലം മുതലേ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നതിനാല്‍ അത്യാവശ്യം ഫോക് ഡാന്‍സുമൊക്കെ ചെയ്ത്, മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ രാജാവിനെ പോലെ ഞാനങ്ങിനെ ഷൈന്‍ ചെയ്തു നില്‍ക്കുമ്പോഴാണ് സാഗരസംഗമവുമായി കമലഹാസന്‍ വരുന്നത്. നൃത്തം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ അനായാസത കണ്ടപ്പോള്‍ നര്‍ത്തകനും മധുരപ്പതിനേഴ്കാരനുമായ ഞാന്‍ അന്ന് കരുതിയത് ഇത് വളരെ സിംപിള്‍ പരിപാടിയാണ് എന്നായിരുന്നു. ആ പ്രായത്തില്‍ അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. പോരാത്തതിന് തരക്കേടില്ലാത്ത 'മുറിമൂക്കനും' ആയിരുന്നല്ലോ?

  ആ സിനിമയുടെ പോസ്റ്ററുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ് കമലഹാസന്‍ ഒരു തെങ്ങിന്‍ തലപ്പോളം ഉയരത്തില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു ചാടിക്കൊണ്ടുള്ള ചിത്രം. (എക്‌സ്‌പെറ്റേഷന്‍) അതുകണ്ടപ്പോള്‍ എന്നിലെ മുറിമൂക്കന്‍ നര്‍ത്തകന് പുച്ഛം. 'ഇതാര്‍ക്കാ പറ്റാത്തത്'... സ്പീഡായിട്ട് ക്ലിക്ക് ചെയ്യാന്‍ കഴിവുള്ള ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടെങ്കില്‍ ഞാനിത് ഈസിയായിട്ട് ചെയ്യാം. അന്ന് ഫോട്ടോഗ്രാഫി പഠനത്തില്‍ ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നെങ്കിലും ഞങ്ങളുടെ ഇടയില്‍ ഫോട്ടോഗ്രാഫിയില്‍ ഒരു മുറിമൂക്കന്‍ രാജാവായി വിരാജിച്ചിരുന്ന എന്റെ ഒരു സുഹൃത്ത് ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായതിനാലാണ് അടുത്ത ചിത്രം(റിയാലിറ്റി) ഉണ്ടായത്.

  അറിയണം തിലകന്‍ എന്ന അതുല്യ പ്രതിഭയെ | FilmiBeat Malayalam

  പക്ഷേ അത് ഞങ്ങള്‍ രണ്ട് മുറിമൂക്കന്മാരുടെയും ചങ്ക് തകര്‍ത്ത ഒരു റിയാലിറ്റി തന്നെയായിരുന്നു. ഞങ്ങളുടെ അമിതമായ ആത്മവിശ്വാസത്തിന് ഇങ്ങനെ ഒരു റിസള്‍ട്ട് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും, അന്ന് നിരാശയുടെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചത് ഏകദേശം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ചെലോല്‍ത് റെഡ്യാവും..! ചെലോല്‍ത് റെഡ്യാവൂല..! ഇന്റത് റെഡിയായില്ല്യ..! എന്റെ വേറൊരു മോഡലാ വന്നത്. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ..

  English summary
  Shammi Thilakan About Kamal Haasan's Dance Perfomance In Sagara Sangamam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X