For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീലച്ചടയനും കഞ്ചാവും ഉപയോഗിക്കുന്നവർ ഇങ്ങനെ ചോദിക്കുമോ?ട്രോളന്മാർ പൊളിയാണ്, മറുപടിയുമായി ഷെയ്ൻ

  |
  കഞ്ചാവടിച്ചിട്ടിരുക്കുവാണെന്ന് പറഞ്ഞവരുടെ വായടപ്പിച്ച് ഷെയ്ന്‍

  വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഷെയ്ൻ നിഗം. ബാലതാരമായി വെള്ളിത്തിരയിൽ എത്തി പിന്നീട് മോളിവുഡിന്റെ സ്ഥിരം മുഖമായി മാറുകയായിരുന്നു. ഏത് കഥാപാത്രവും ഷെയ്നിന്റെ കയ്യിൽ ഭഭ്രമായിരിക്കും. സിനിമകൾ പോലെ തന്നെ താരത്തിന്റെ നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

  പക്ഷം ചേരാതെയുള്ള നിലപാടുകളും താരത്തിന്റെ അഭിപ്രായങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകാറുണ്ട്. കൗമുദി ടിവിയ്ക്ക നൽകിയ ഓണം സ്പെഷ്യൽ അഭിമുഖത്തിൽ താരം നൽകിയ ചില പരാമർശങ്ങൾക്കെതിരെ നിരവധി ട്രോളുകൾ ഉയർന്നിരുന്നു. ഇപ്പോഴിത ട്രോളിയവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഈ ട്രോളുകൾ പൊളിയാണെന്നാണ് താരത്തിന്റെ വാദം.

  പുറത്ത് ഇറങ്ങുന്ന ട്രോളുകളൊന്നും തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ഷെയ്ൻ പറഞ്ഞു. നിങ്ങൾക്ക് ട്രോളാൻ മാത്രമേ കഴിയുള്ളൂ. അതിനപ്പുറമാണ ഷെയ്ൻ എന്ന വ്യക്തി. അത് തനിയ്ക്ക് അറിയാമെന്ന് താരം പറഞ്ഞു. കൂടാതെ ട്രോളുകൾ എല്ലാം താൻ നന്നായി ആസ്വദിക്കാറുണ്ട്. ട്രോളന്മാർ പൊളിയാണ്. എനിക്ക് അതുകൊണ്ട് സന്തോഷമേയുള്ളൂ-ഷെയ്ൻ പറഞ്ഞു

  അഭിമുഖത്തിൽ താൻ ആരുടേയും പക്ഷം ചേർന്ന് ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമാണ് പറഞ്ഞത്. താൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ 80 ശതമാനത്തോളം ആളുകളും അംഗീകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഈ നിമിഷത്തിൽ സന്തോഷം കണ്ടെത്താൻ പറ്റാത്തതെന്താണെന്ന് മാത്രമാണ് ഞാൻ ചോദിച്ചത്. നോർമലായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ചോദിച്ചത്.

  നേർക്ക് നേർ നിന്ന് ദിലീപും അർജുനും! ജാക്ക് ഡാനിയല്‍ ഗ്ലിംപ്സ് വീഡിയോ പുറത്ത്

  വളരെ കഷ്ടപ്പെട്ടാൽ മാത്രമേ ലൈഫിൽ വിജയം ഉണ്ടാവുകയുളളു എന്ന് ചിലർ പറയുന്നുണ്ട്.എന്നാൽ കുട്ടികളെ കണ്ടോ? അവർക്ക് ജീവിതത്തെ കുറിച്ച് ഒരു ടെൻഷനുമില്ല. അവർ ചുറ്റിനുമുളളതെല്ലാം ആസ്വദിച്ച് തുള്ളിച്ചാടി നടക്കുകയാണ്.അതിനിടയിൽ നമ്മൾക്ക് നിലനിൽപ്പിന് വേണ്ടി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നത് സത്യമാണ്. പക്ഷേ ഇതൊന്നും അല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. നമ്മൾക്ക് ഇന്ന് ജീവിച്ചൂടേ, നാളത്തെ കാര്യം നാളെ ആലോചിക്കാം എന്നതാണ് എന്റെ ചിന്താഗതി.

  മഞ്ഞ് മലയിൽ റൊമാന്റിക് മൂഡിൽ ടൊവിനോയും സംയുക്തയും! നീ ഹിമ മഴയായ് വരൂ... വീഡിയോ ഗാനം പുറത്ത്

  ഈ വീഡിയോയിൽ കമന്റിന് താഴെയായി നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. അതൊക്കെ ഉപയോഗിക്കുന്നവർ ഞാൻ പറയു പോലെ ചോദിക്കണ്ടോ? ഷെയ്ൻ പറഞ്ഞു. ഒരു എൻർജിയിൽ നിന്നാണ് നമ്മൾ എല്ലാവരും ഉണ്ടായത്. അതുപോലെ അതേ എനർജിയിൽ നിന്നാണ് ഭൂമിയും പ്രകൃതിയുമൊക്കെ ഉണ്ടായത്.ബാക്കിയൊക്കെ നമ്മൾ ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്. ഹിന്ദു, മുസ്ലിം,ക്രിസ്ത്യൻ ബ്ലാക്ക്, വെെറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണെന്നു ഷെയ്ൻ കൂട്ടിച്ചേർത്തു

  English summary
  Shane Nigam Says About Social Media troll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X