Just In
- 14 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 14 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 15 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 15 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- News
ഉന്നാവോ സംഭവം: ശവസംസ്കാരം ഞായറാഴ്ച രാവിലെ, അടക്കം ചെയ്യും, സ്മാരകം നിർമ്മിക്കാനും പദ്ധതി!
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
വൺ ലവിനെ പരിചയപ്പെടുത്തി ഷെയ്ൻ നിഗം! പ്രേക്ഷകർക്ക് അറിയേണ്ടത് ഇത്രമാത്രം...
വളരെ ചെറിയ സമയം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഷെയ്ൽ നിഗം. മിനിസ്ക്രീൻ പരമ്പരയിലൂടെ ബാല താരമായി എത്തി പിന്നീട് വെള്ളിത്തിരയിലെ സ്ഥിരമുഖമാകുകയായിരുന്നു. 2016 ൽ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നായകനായി ചുവട് വയ്ക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസമായി മോളിവുഡിലെ പ്രധാനപ്പെട്ട ചർച്ച വിഷയം ഷെയ്ൻ നിഗമായിരുന്നു. താരവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ വിവാദങ്ങൾ മോളിവുഡിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. ലൈവിൽ എത്തിയാണ് നിർമ്മാതാവും താരവും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോൾ വീണ്ടും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഷെയ്ൻ നിഗം. ഇപ്പോൽ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായിരിക്കുന്നത് താരം പങ്കുവെച്ച ഒരു ചിത്രമാണ്. ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
വൺ ലവ് എന്ന ഹാഷ് ടാഗോടു കൂടിയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഷെയ്ന്റെ ഇൻസ്റ്റഗ്രാം പേജിന്റെ ടാഗ് ലൈനു വൺ ലവ് എന്നാണ്. ഇത് ആരാധകരെ ആകെ ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്..

ഈ പെൺകുട്ടിയുടെ പിന്നാലെയാണ് ആരാധകർ. എല്ലാവർക്കും അറിയേണ്ടത് താരവും പെൺകുട്ടിയും തമ്മിലുളള ബന്ധമാണ്. ഷെയ്ന്റെ സഹോദരിയാണോ അതോ ഇതാണോ താരത്തിന്റെ വൺ ലവ് എന്നുമാണ് അറിയേണ്ടത്. എന്നാൽ ഇതിനെ കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രേക്ഷകരുടെ ജിഞ്ജാസ വർധിച്ചുവരുകയാണ്.

ഈ അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത്ര അനായാസമായിട്ടാണ് പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നത് എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയപ്പോഴാണ് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരാളുടെ ഹൃദയത്തിൽ പ്രണയമോ പ്രണയത്തോടുളള അഭിനിവേശമോ ഉണ്ടെങ്കിൽ മാത്രമേ അയാൾക്ക് ആ കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിക്കുകയുളളൂ. അതെ ഞാൻ ഒരാളുമായി പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ പ്രണയിനിയുടെ പേരോ മറ്റ് വിവരമോ താരം പങ്കുവെച്ചിരുന്നില്ല.
ധ്രുവിന്റെ ആ വാക്കുകൾ ഞെട്ടിച്ചു! വേദിയിൽ കണ്ണുനിറഞ്ഞ് ചിയാൻ, വികാരനിർഭരമായ രംഗങ്ങള്‍...

അണിയറയിൽ വൻ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. വലിയ പെരുന്നാൾ, ഉല്ലസം, വെയിൽ എന്നീ ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. നവാഗതനായ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാൾ ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. ചിത്രത്തിൽ ജോജു ജോർജും , സൗബിനും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉല്ലാസത്തിന്റെ ചിത്രീകരണം പുരോഗമിക്കുഗകയാണ്. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകര്യതയാണ് ലഭിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.