twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കള്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചത്... ശാന്തി കൃഷ്ണ വീണ്ടും നര്‍ത്തകിയാവുന്നു! നടി പറയുന്നതിങ്ങനെ

    |

    ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശാന്തി കൃഷ്ണ. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നതോടെ ശാന്തിയുടെ കരിയറും അവസാനിച്ചു. എന്നാല്‍ ശക്തമായൊരു തിരിച്ച് വരവ് നടത്തി നടിയിപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നിവിന്‍ പോളി നായകനായി അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണ തിരിച്ച് വന്നത്.

    ഈ വര്‍ഷം മമ്മൂട്ടി വലിയൊരു റെക്കോര്‍ഡ് നേടും! ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പുതിയൊരു കാര്യം കൂടിയുണ്ട്..ഈ വര്‍ഷം മമ്മൂട്ടി വലിയൊരു റെക്കോര്‍ഡ് നേടും! ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പുതിയൊരു കാര്യം കൂടിയുണ്ട്..

    സിനിമയിലെ അമ്മ വേഷം ആയിരുന്നെങ്കിലും ശാന്തി കൃഷ്ണയായിരുന്നു കേന്ദ്രകഥാപാത്രം. തിരിച്ച് വരവിലും മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചതോടെ ശാന്തിയെ തേടി നിരവധി സിനിമകളായിരുന്നു എത്തിയത്. അതില്‍ കുട്ടനാടന്‍ മാര്‍പാപ്പ, അരവിന്ദന്റെ അതിഥികള്‍ എന്നീ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

    മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി! ഒരു കാലത്ത് ജോഷിയുടെ ഹിറ്റ് സിനിമകളിലെ നായകന്മാര്‍ ഇവരായിരുന്നുമോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി! ഒരു കാലത്ത് ജോഷിയുടെ ഹിറ്റ് സിനിമകളിലെ നായകന്മാര്‍ ഇവരായിരുന്നു

    ശാന്തി കൃഷ്ണ

    ശാന്തി കൃഷ്ണ

    1980 കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടിയായിരുന്നു ശാന്തി കൃഷ്ണ. നടന്‍ ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ശാന്തി തിരിച്ച് വന്നിരുന്നു. പിന്നീട് 1998 ല്‍ രണ്ടാമതും വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആ ബന്ധം 2016 ല്‍ വേര്‍പിരിഞ്ഞതോടെ ശാന്തി കൃഷ്ണ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. 2017 ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തിരിച്ച് വരവ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമ ഹിറ്റായിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബന്റെ അമ്മ വേഷത്തില്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയിലും ശാന്തി അഭിനയിച്ചിരുന്നു.

    നര്‍ത്തകിയായ ശാന്തി

    നര്‍ത്തകിയായ ശാന്തി

    1976 ല്‍ ഹോമകുണ്ഡം എന്ന സിനിമയിലൂടെയായിരുന്നു ശാന്തി ആദ്യമായി അഭിനയിച്ചത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഭരതന്റെ നിദ്ര എന്ന സിനിമയിലെ വേഷം ശ്രദ്ധയമായിരുന്നു. മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശാന്തി ഭരതനാട്യം. ക്ലാസിക്കല്‍ തുടങ്ങിയ നൃത്ത രൂപങ്ങള്‍ ചെറുപ്പം മുതലേ അഭ്യസിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു ശാന്തി കൃഷ്ണയെ തേടി സിനിമയിലേക്കുള്ള അവസരം വന്നത്. ഇപ്പോള്‍ നടി പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

    ഡാന്‍സ് ചെയ്യുമോ?

    ഡാന്‍സ് ചെയ്യുമോ?

    ഞാനൊരു പ്രൊഫഷണല്‍ ഡാന്‍സര്‍ ആയിരുന്നു. ആറ് വയസ് മുതല്‍ ഡാന്‍സ് പഠിച്ചിരുന്നു. സിനിമയും ഡാന്‍സും ഒരുപോലെയായിരുന്നു ഞാന്‍ കൊണ്ട് പോയിരുന്നത്. എന്നാല്‍ അമ്മ ആയതിന് ശേഷം എന്നെ കുറിച്ച് ആലോചിക്കാതെ കുട്ടികളുടെ കാര്യത്തിലായിരുന്നു ശ്രദ്ധിച്ചത്. 20 വര്‍ഷമായി ഞാനാരാണെന്നുള്ള കാര്യം തന്നെ മറന്നിട്ട്. ഇപ്പോള്‍ ഡാന്‍സിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍. ചെറിയ പരിപാടികളെല്ലാം അവതരിപ്പിക്കുന്നുണ്ട്. സമയം കിട്ടുമ്പോഴെല്ലാം പരിശീലനം നടത്താറുമുണ്ട്.

    സിനിമയിലേക്ക്..

    സിനിമയിലേക്ക്..

    ലോഹിതദാസിന്റെ അസിസ്റ്റന്റ് ആയിരുന്ന സേതു ഇയാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ശ്യാമ രാഗം. ചിത്രത്തില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന ഒരു നര്‍ത്തകിയുടെ വേഷത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാന്തി കൃഷ്ണയിപ്പോള്‍. സിനിമയില്‍ ഇതുപോലൊരു വേഷത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഇതൊരു ചെറിയ സിനിമയാണെങ്കിലും രസകരമായ വിഷയം കൈകാര്യം ചെയ്യുന്നൊരു സിനിമയായിരിക്കും. തൃപ്രായാറില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

    English summary
    Shanthi Krishna is a dancer in Shyama Ragam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X