For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാന്‍സിന് വേണ്ടിയല്ല ഫോട്ടോഷൂട്ടുകള്‍, മഞ്ജു ചേച്ചിയുടെ ചിത്രങ്ങളിലും അത് കാണാം: ഫറ ഷിബ്‌ല

  |

  നടിമാരുടെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളെ താരങ്ങള്‍ നേരിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഈയ്യടുത്ത് നടിമാരായ സ്രിന്ദയും സാനിയ ഇയ്യപ്പനുമൊക്കെ ട്രോളുകള്‍ക്കും തങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി എത്തിയിരുന്നു. ചാനല്‍ പരിപാടിയിലൂടെ നടന്ന അധിക്ഷേപ ശ്രമത്തിന്റെ മുനയൊടിച്ച് സ്രിന്ദ കയ്യടി നേടിയിരുന്നു. ഫോട്ടോഷൂട്ടുകളുമായി കൂടുതല്‍ താരങ്ങള്‍ സജീവമാകുന്നതും കണ്ടു.

  സ്റ്റൈലിഷായി ബിഗ് ബോസ് താരം, അലക്സാൻഡ്രയുടെ വേറിട്ട ഫോട്ടോസ്

  കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഷിബ്‌ല ഫറ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഫറ. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ് അടക്കമുള്ള അതിക്രമങ്ങള്‍ക്കെതിരെ താരം രംഗത്ത് വരികയും സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഫറയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ഈയ്യടുത്ത് വൈറലായിരുന്നു.

  ബോഡി ഷെയ്മിംഗിനെതിരെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് ഫറ. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ ഇതിന്റെ തെളിവാണ്. ''ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം. ഫോട്ടോഷൂട്ടുകള്‍ നിസംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും'' എന്നാണ് ഫറ പറയുന്നത്. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  ''ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണ്. മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇത് തന്നെയാണ് പറയുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും എനിക്ക് ഇഷ്ടമാണ്. അവള്‍ വളരെ ആര്‍ട്ടിസ്റ്റിക് ആണ്. മറ്റൊരു കാര്യം കൂടി പറയട്ടെ, നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് അവസരം കിട്ടാനല്ല എന്ന് സാനിയ ഇയ്യപ്പന്‍ ഈയ്യടുത്ത് പറഞ്ഞത് എനിക്ക് ഇഷ്ടമായി'' എന്നും ഫറ പറയുന്നു.

  ''ഫോട്ടോഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഞാന്‍. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗുകള്‍ കാരണമായിരുന്നു. എന്നെ അവതരിപ്പിക്കാന്‍ പോലും ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ പതിയെ അതിനെ മറികടന്നു. ഓരോ ഫോട്ടോഷൂട്ടിലൂടേയും ഒരു ബെഞ്ച് മാര്‍ക്ക് മറി കടക്കുകയാണെന്നാണ് കരുതുന്നത്. ഫോട്ടോഷൂട്ടുകളുടെ അന്തര ഫലം കാണാന്‍ ഒരുപാട് ഇഷ്ടമാണ്.അതെനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണമെന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല. അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്ക് അതിലൊന്നുമില്ല'' എന്നും ഫറ പറയുന്നു.

  തന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും ഫറ സംസാരിക്കുന്നുണ്ട്. പൊതുവെ ലഭിക്കുന്ന കമന്റ് എന്നെ കാണാന്‍ ഇഷ്ടം നാടന്‍ വേഷങ്ങളില്‍ ആണെന്നാണ്. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ നാടന്‍ ആണ്. അതുകൊണ്ട് സ്വാഭാവികമായും അവര്‍ എന്നെ ആ കഥാപാത്രങ്ങളുമായാണ് ബന്ധപ്പെടുത്തുന്നത്. എന്നാണ് ഫറ പറഞ്ഞത്. അതേസമയം ഒരു മാധ്യമം തന്നെ താരങ്ങളെ തങ്ങളുടെ ഫോട്ടോഷൂട്ടിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നത് പരിതാപകരമാണെന്നും ഫറ പറഞ്ഞു.

  Also Read: പപ്പ തടിയനാണ്! കൂട്ടുകാരിയുമായി തല്ലുണ്ടാക്കി ആര്യന്‍; ഷാരൂഖിന്റെ സിക്‌സ് പാക്കിന് പിന്നിലെ പ്രതികാര കഥ

  ചേട്ടനൊപ്പം സൈക്കിളില്‍ കറങ്ങി മഞ്ജു, വീഡിയോ കാണാം | FilmiBeat Malayalam

  ''ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിക്കാന്‍ നമ്മളൊക്കെ ശ്രമിക്കുന്ന സമയത്ത്, ഇത്തരം സംഭവങ്ങള്‍ സമൂഹത്തെ പിന്നോട് നയിക്കുന്നതാണ്. ഒരു മാധ്യമ സ്ഥാപനം തന്നെ ഇത്തരം ആശയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഒരുപാട് സാധാരണക്കാര്‍ അത് വിശ്വസിക്കുകയും ജീവിതത്തില്‍ ആവര്‍ത്തിക്കുകയും ചെയ്യും. എന്നാണ് ഫറ പറഞ്ഞത്. തല്ലുമാലയാണ് ഫറയുടെ പുതിയ സിനിമ. തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  Read more about: manju warrier
  English summary
  Shibla Fara Opens Up Photoshoots Are Not Doing To Get Chances And About Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X