For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിലെ ഏറ്റവും സഹനശക്തിയുള്ള താരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന് ഷൈന്‍ ടോം ചാക്കോ

  |

  യുവതാരം ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന പ്രശ്‌നം ഫെഫ്ക ഇടപ്പെട്ട് അവസാനിപ്പിച്ചിരുന്നു. വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഒരു മാസത്തിലേറെയായി വിവാദങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നത്. സംഘടനകളുടെ മദ്ധ്യസ്ഥതയില്‍ പ്രശ്‌നം അവസാനിപ്പിച്ച് ഷൂട്ടിങ് രണ്ടാമതും ആരംഭിച്ചെങ്കിലും വീണ്ടും ഗുരുതരമായ ആരോപണങ്ങളാണ് ഇരുകൂട്ടരും ആരോപിക്കുന്നത്.

  ഷെയിന്‍ സിനിമയുടെ ചിത്രീകരണത്തിന് സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി കൊടുത്തിരിക്കുകയാണ്. നിലവില്‍ ഷെയിന് വിലക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇരുവരും തമ്മില്‍ പരസ്പരം പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളുവെന്ന് മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ചിത്രത്തിലെ മറ്റൊരു താരം കൂടിയായ ഷൈന്‍ ടോം ചാക്കോ.

  നിര്‍മാതാവ് ജോബി ജോര്‍ജും ഷെയിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് അവര്‍ പറഞ്ഞ് തീര്‍ത്തുവെന്നാണ് വാര്‍ത്തകളിലൂടെ അറിഞ്ഞത്. അതിന് ശേഷം വീണ്ടും സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ഞാനും ഷെയിനും ഉള്ള കോമ്പിനേഷന്‍ സീനുകളുമുണ്ടായിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിര്‍മാതാവ് ജോബി സര്‍ സെറ്റില്‍ അധികം വരാറില്ല. അത് ക ാെണ്ട് തന്നെ വീണ്ടും പ്രശ്‌നങ്ങള്‍ ഉള്ളതായും അറിയില്ല. സംവിധായകന്‍ ശരത് മേനോനുമായി ഷെയിന്‍ വളരെയധികം സൗഹൃദപരമായിട്ടാണ് പെരുമാറിയത്.

  ഷെയിന്റെ പ്രായമാണ് അയാള്‍ ഇത്രയധികം പ്രതികരിക്കാന്‍ കാരണമെന്നാണ് എനിക്ക് തോന്നുന്നത്. 22 വയസ് പോലും ആയിട്ടുണ്ടോ അവന് എന്ന് സംശയമാണ്. പക്വത എത്താത്തതിന്റെ പ്രശ്‌നങ്ങളാണ്. അത് മനസിലാക്കേണ്ടത് മുതിര്‍ന്നവരാണ്. ഇത് ക്രിയേറ്റീവ് ആയി ജോലി ചെയ്യേണ്ട മേഖലയാണ്. ചിലപ്പോള്‍ മാനസികമായി പല പ്രശ്‌നങ്ങളും അവന് ഉണ്ടായിട്ടുണ്ടാകാം.

  ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവനാണ് ഉള്ളത്. അമ്മയ്ക്കും പെങ്ങന്മാര്‍ക്കും അവന്‍ മാത്രമാണുള്ളത്. അത്തരം പ്രശ്‌നങ്ങളെല്ലാം അവനുണ്ട്. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന പെരുമാറ്റം അവനില്‍ നിന്നും ഉണ്ടായിട്ടുണ്ടാകില്ല. നിര്‍മാതാവ് ജോബി സാറും, ഷെയിനും തമ്മില്‍ അച്ഛനും മകനും തമ്മിലുള്ള പോലെ തലമുറ വ്യത്യാസമുണ്ട്. അപ്പോള്‍ കുറച്ചൊക്കെ ക്ഷമിക്കേണ്ടത് മുതിര്‍ന്നവരാണ്.

  മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നത് പോലെയല്ല സിനിമ. ഇവിടെ കാഷ്വല്‍ ലീവോ, ഹാഫ് ഡേ ലീവോ, ഒന്നുമില്ല. ശരീരത്തിന് അത്രമാത്രം സുഖമില്ലെങ്കില്‍ അവധി കിട്ടുകയുള്‌ലു. മാനസികമായ പ്രശ്‌നങ്ങള്‍ കാരണം അവധിയെടുക്കാന്‍ പറ്റില്ല. സെറ്റില്‍ വരണം, അഭിനയിക്കണം. ചിലപ്പോള്‍ അത് സംവിധായകന്‍ വിചാരിച്ച ഓട്ട്പുട്ട് ലഭിക്കാത്തതിന് കാരണമാകും. ഇവിടെയും അതൊക്കെ തന്നെയാണ് പ്രശ്‌നം എന്നാണ് തോന്നുന്നത്.

  എനിക്ക് തോന്നുന്നത് മലയാളത്തില്‍ ഏറ്റവും സഹനശക്തിയുള്ള നടന്മാര്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണെന്നാണ്. കാരണം സിനിമയില്‍ എന്നും ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ 2002 ല്‍ ഈ മേഖലയില്‍ വന്നതാണ്. ഇങ്ങനെയൊക്കെ തന്നെയായിരുന്നു അന്നും. പക്ഷേ മുതിര്‍ന്ന താരങ്ങള്‍ പലതും സഹിച്ച് സിനിമയില്‍ നിലനില്‍ക്കുന്നവരാണ്. തീയില്‍ കുരുത്തവര്‍ വെയിലത്ത് വാടില്ല എന്ന് പറയില്ലേ. അവരെ അവര്‍ വളര്‍ന്ന് വന്ന സാഹചര്യങ്ങള്‍ അങ്ങനെ ആക്കിയതാണ്. പക്ഷേ ഇന്നത്തെ തലമുറ അങ്ങനയല്ല. മാര്‍ക്ക് കുറയുന്നതിന്റെ പേരില്‍ കുട്ടികള്‍ എന്തെല്ലാമാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ് ഇതും.

  English summary
  Shine Tom Chacko Talks About Shane Nigam Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X