For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തിനാ മോനെ നീ മമ്മൂക്ക ആവുന്നത്! ഒരു മമ്മൂക്ക ഇല്ലേ?ഷിയാസ് കരീമിനോട് ലാലേട്ടന്‍ അന്ന് പറഞ്ഞതിങ്ങനെ

|

ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഷോ തുടങ്ങിയതിന് ശേഷം ഹൗസിലേക്ക് എത്തിയ അതിഥി ഷിയാസായിരുന്നു. മത്സരത്തില്‍ ശക്തമായി മുന്നിട്ട് ഷിയാസ് മൂന്നാം സ്ഥാനത്തിന് അര്‍ഹനായിരുന്നു. ബിഗ് ബോസിന് ശേഷം മോഹൻലാലിനൊപ്പം ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഷിയാസിപ്പോൾ. ഇപ്പോഴിതാ മമ്മൂട്ടിയെ പോലെ ഒരാള്‍ ആകണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ എന്തിനാണ് അങ്ങനെ ആഗ്രഹിക്കുന്നതെന്നും നീ ഷിയാസ് കരീമായി ഇരുന്നാല്‍ മതിയെന്ന് ലാലേട്ടന്‍ പറഞ്ഞതിനെ കുറിച്ചും ഷിയാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ ഒരു കടുത്ത സല്‍മാന്‍ ഖാന്‍ ആരാധകന്‍ ആണ് പക്ഷെ ജീവിതത്തില്‍ എന്റെ വലിയ ആഗ്രഹം മമ്മൂക്കയെ പോലെ ഒരാള്‍ ആകണം എന്നായിരുന്നു. കാരണം മമ്മൂക്ക എന്ന നടനോടും മനുഷ്യനോടും എനിക്ക് വല്ലാത്ത സ്‌നേഹമായിരുന്നു. ഒരിക്കല്‍ ബിഗ് ബോസില്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മ ഉണ്ട് എന്ന് തോന്നുന്നു 'മമ്മുക്കയെ പോലെ ആകണം എന്ന്'.

mohanlal-mammootty

അടുത്ത ദിവസം ലാലേട്ടന്‍ ഇതിനെ പറ്റി എന്നോട് പറഞ്ഞത് ഇങ്ങനെയാണ് 'എന്തിനാ മോനെ നീ മമ്മൂക്ക ആവുന്നത്, ഒരു മമ്മൂക്ക ഇല്ലേ? നീ ഷിയാസ് കരീം ആയാല്‍ മതി! ഇതാണ് ലാലേട്ടന്‍... ലാലേട്ടനോട് എനിക്ക് എന്നും കടപ്പാട് ആണ്. കാരണം ലാലേട്ടന്‍ ഇല്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ എന്റെ കരിയര്‍ പതുക്കെ ഇല്ലാതായേനെ എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം നല്‍കിയ അവസരം ആണ് എന്നെ മുന്‍പോട്ട് നയിച്ചത് എന്നതും സത്യം.

View this post on Instagram

ഞാൻ ഒരു കടുത്ത സൽമാൻ ഖാൻ ആരാധകൻ ആണ് പക്ഷെ ജീവിതത്തിൽ എന്റെ വലിയ ആഗ്രഹം മമ്മൂക്കയെ പോലെ ഒരാൾ ആകണം എന്നായിരുന്നു ... കാരണം മമ്മൂക്ക എന്ന നടനോടും മനുഷ്യനോടും എനിക്ക് വല്ലാത്ത സ്നേഹമായിരുന്നു .. ഒരിക്കൽ ബിഗ് ബോസിൽ ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഓർമ്മ ഉണ്ട് എന്ന് തോന്നുന്നു "മമ്മുക്കയെ പോലെ ആകണം എന്ന് " അടുത്ത ദിവസം ലാലേട്ടൻ ഇതിനെ പറ്റി എന്നോട് പറഞ്ഞത് ഇങ്ങനെയാണ് " എന്തിനാ മോനെ നീ മമ്മൂക്ക ആവുന്നത് ഒരു മമ്മൂക്ക ഇല്ലേ ? നീ ഷിയാസ് കരീം ആയാൽ മതി " ... ഇതാണ് ലാലേട്ടൻ ...ലാലേട്ടനോട് എനിക്ക് എന്നും കടപ്പാട് ആണ് , കാരണം ലാലേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ എന്റെ കരിയർ പതുക്കെ ഇല്ലാതായേനെ എന്നു ഞാൻ വിശ്വസിക്കുന്നു , അദ്ദേഹം നൽകിയ അവസരം ആണ് എന്നെ മുൻപോട്ട് നയിച്ചത് എന്നതും സത്യം ... ലാലേട്ടൻ എന്നു വിളിക്കുമ്പോൾ അദ്ദേഹം എനിക്ക് തരുന്നത് മോനെ എന്ന് വിളിച്ചുകൊണ്ടുള്ള അനിയന്റെ സ്ഥാനമാണ് .... മമ്മൂക്കയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല .. എന്നെങ്കിലും കാണും എന്നു വിശ്വസിക്കുന്നു ...പക്ഷെ എന്തിരുന്നാലും ഫാനിസം ബാധിച്ചു ഒരു നടനെയും അന്നും ഇരട്ടപ്പേർ പറഞ്ഞു അന്നും കളി ആക്കിയിട്ടില്ല ഇന്നും കളി ആക്കിയിട്ടില്ല ... ഇവർ രണ്ടും മലയാള സിനിമയെ വീഴാതെ താങ്ങി നിർത്തിയവർ തന്നെയാണ് ... ഇവർ ഒരു പാഠപുസ്തകം ആണ് ഒരുപാട് പേർക്ക് അന്നും ഇന്നും ...

A post shared by Shiyas Kareem (@shiyaskareem) on

ലാലേട്ടന്‍ എന്നു വിളിക്കുമ്പോള്‍ അദ്ദേഹം എനിക്ക് തരുന്നത് മോനെ എന്ന് വിളിച്ചു കൊണ്ടുള്ള അനിയന്റെ സ്ഥാനമാണ്.. മമ്മൂക്കയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എന്നെങ്കിലും കാണും എന്നു വിശ്വസിക്കുന്നു. പക്ഷെ എന്തിരുന്നാലും ഫാനിസം ബാധിച്ചു ഒരു നടനെയും അന്നും ഇരട്ടപ്പേര്‍ പറഞ്ഞു അന്നും കളി ആക്കിയിട്ടില്ല ഇന്നും കളി ആക്കിയിട്ടില്ല.. ഇവര്‍ രണ്ടും മലയാള സിനിമയെ വീഴാതെ താങ്ങി നിര്‍ത്തിയവര്‍ തന്നെയാണ്. ഇവര്‍ ഒരു പാഠപുസ്തകം ആണ് ഒരുപാട് പേര്‍ക്ക് അന്നും ഇന്നും..

English summary
Shiyas Kareem talks about Mohanlal and Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more