For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളാണ് എന്റെ ലോകം, അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിയിരിക്കും; മനസ് തുറന്ന് ശോഭന

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അന്നും ഇന്നും മലയാളികള്‍ ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത പ്രതിഭ. ശോഭന ചെയ്ത വേഷങ്ങളില്‍ മലയാളിക്ക് മറ്റൊരു നടിയെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ശോഭന എന്നത് മലയാളികളുടെ എന്നത്തേയും നായികാ സങ്കല്‍പ്പമാണ്.

  പിങ്ക് സാരിയില്‍ സുന്ദരിയായി തന്‍വി; ആരാധികയുടെ ആരാധകരായി സോഷ്യല്‍ മീഡിയ

  ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് നൃത്തത്തില്‍ ശ്രദ്ധിക്കുകയായിരുന്നു ശോഭന. ഈയ്യടുത്ത് പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് ശോഭന. നൃത്തം തന്റെ ജീവശ്വാസമാക്കി മാറ്റിയ ശോഭനയുടെ അഭിനയ മികവിന് തെല്ലും കോട്ടം തട്ടിയിട്ടില്ലെന്ന് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ കണ്ടറിഞ്ഞു.

  അനന്ത നാരായണിയാണ് ശോഭനയുടെ മകള്‍. അവിവാഹിതയായ ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. കുഞ്ഞിനൊപ്പമുള്ള സുന്ദരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2010 ലായിരുന്നു ശോഭന പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഈയ്യടുത്തും കുഞ്ഞിനൊപ്പമുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു. പരീക്ഷയ്ക്ക് പഠിക്കുന്ന മകളുടെ വീഡിയോയാണ് താരം പങ്കുവച്ചത്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ശോഭന വീഡിയോയിലൂടെ സംസാരിച്ചത്.

  ഇപ്പോഴിതാ മകളെക്കുറിച്ചുള്ള ശോഭനയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മകളെക്കുറിച്ച് മനസ് തുറന്നത്. മകളാണ് തന്റെ ലോകം എന്നാണ് ശോഭന പറയുന്നത്. അവള്‍ നീളം വെക്കുന്നുണ്ടോ എന്ന് താന്‍ നോക്കിയിരിക്കുമെന്നും ശോഭന പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

  പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും നമ്മള്‍ ഒരുപോലെ തന്നെ വളര്‍തണ്ടേ, ആണ്‍കുട്ടിയെ അങ്ങനെ വിടാന്‍ പറ്റുമോ? ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കയറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ച് കൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും. മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോവുന്നത്. ഇടയ്ക്് മിഡി സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. ശോഭന പറയുന്നു.

  അതുകൊണ്ട് ഞാനെപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കി കൊണ്ടിരിക്കും. അപ്പോള്‍ അവള്‍ ചോദിക്കും വാട്്സ് ദ ഡീല്‍ അമ്മാ, കടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ. ഹൂ കെയര്‍സ്. നോ ബഡി കെയര്‍സ് എന്ന്. ശരിയാണ്, കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷെ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ. എന്നും ശോഭന വ്യക്തമാക്കുന്നു.

  അതേസമയം ഈയ്യടുത്ത് ഒരു അവാര്‍ഡ് ചടങ്ങില്‍ ശോഭന എത്തിയത് പട്ടുസാരിയും റബ്ബര്‍ ചെരുപ്പും ധരിച്ചായിരുന്നു. അതേക്കുറിച്ചും അഭിമുഖത്തില്‍ താരം സംസാരിക്കുന്നുണ്ട്. അതിലെന്താണ് കുഴപ്പം? എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ളത് ധരിച്ചാല്‍ സ്റ്റേജില്‍ പോയി വീഴില്ല. നടക്കുമ്പോള്‍ സാരിയില്‍ ഉടക്കില്ല. ഒരു ടെന്‍ഷനുമില്ല. കോണ്‍ഫിഡന്‍സാണ് ശരിക്കും എന്റെ ഫാഷന്‍. കംഫര്‍ട്ടബിള്‍ ആയിട്ടുള്ളത് ധരിക്കാനാണഅ ഞാന്‍ ശ്രമിക്കാറുള്ളത്. നമ്മുടെ സ്വഭാവം, മനസ്, ആത്മവിശ്വാസം ഇതൊക്കെയാണ് നമ്മളെ അട്രാക്ടീവാക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട് എന്നായിരുന്നു ശോഭനയുടെ മറുപടി.

  ആരെയും അകറ്റി നിര്‍ത്താത്ത പ്രകൃതം, ഇതുപോലൊരു നടന്‍ ഇനി ജനിക്കില്ല-ഭദ്രന്‍

  Shobhana Biography | ആരാണ് ശോഭന | FilmiBeat Malayalam

  വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ തിരിച്ചുവരവ്. ചിത്രത്തിലെ പ്രകടനത്തിന് ശോഭനയെ തേടി മികച്ച നടിക്കുള്ള സൈമ പുരസ്‌കാരവും എത്തിയിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശോഭന-സുരേഷ് ഗോപി ജോഡിയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചത് മലയാളികള്‍ക്ക് ഏറെ സന്തോഷം പകര്‍ന്നതായിരുന്നു.

  Read more about: shobana
  English summary
  Shobana Opens Up About Her Daughter And Wearing Saree With Rubber Chappals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X