For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുവിന്റെ സാന്നിധ്യത്തിൽ ഒരു ആഗ്രഹം പറഞ്ഞ് ശോഭന, നിറ കണ്ണുകളോടെ മഞ്ജു വാര്യർ

  |

  തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ശോഭനയും മഞ്ജു വാര്യരും. രണ്ട് സമയത്താണ് ഇരുവരും സിനിമയിൽ എത്തിയത്. 1984 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിൽ തന്‌റേതായ സ്ഥാനം സൃഷ്ടിക്കാൻ ശോഭനയ്ക്ക് കഴിഞ്ഞിരുന്നു. മോഹൻലാൽ മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ സ്ഥിരം നായികയായിരുന്നു ശോഭന.2000 വരെ മലയാള സിനിമയിൽ സജീവമായിരുന്ന. പിന്നീട് അഭിനയത്തിനി് ചെറിയ ഇടവള കൊടുത്ത് നൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു.

  സെറ്റുകളിൽ നിന്ന് കരഞ്ഞ് കൊണ്ട് വന്നിട്ടുണ്ട്, വേദനിപ്പിച്ച് വിട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്, ഷെല്ലി പറയുന്നു

  സിനിമയിൽ നിന്ന് മാറി നിന്നിരുന്ന സമയത്തും ശോഭനയും സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു . നടിയുടെ പഴയ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടാരുണ്ട്.. ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നടി മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. സുരേഷ് ഗോപിയ്ക്കൊപ്പമായിരുന്നു നടിയുടെ മടങ്ങി വരവ്, മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ശോഭന.

  ഷഫ്നയ്ക്കൊപ്പം സാന്ത്വനത്തിലെ ശിവന്റെ പുതിയ തുടക്കം, ലിപ് ലോക്ക് വീഡിയോ വൈറൽ ആകുന്നു

  ശോഭനയെ പോലെ തന്നെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന നായികയാണ് മഞ്ജു വാര്യർ. മലയാളി പ്രേക്ഷകർ ഏറെ അഹങ്കാരത്തോടെയാണ് നടിയെ കുറിച്ച് പറയുന്നത്. 1995ൽ ആണ് മഞ്ജു സിനിമയിൽ എത്തുന്നത് . സല്ലാപമായിരുന്നു മഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ച ചിത്രം. സല്ലാപത്തിലെ രാധ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത മലയാള സിനിമയുടെ എവർഗീൻ താരസുന്ദരിമാർ ഒന്നിച്ച് ഒരു വേദിയിൽ എത്തിയിരിക്കുകയാണ്.

  സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മധുരം ശോഭനം എന്ന പരിപാടിയിലാണ് ശോഭനയും മഞ്ജുവും ഓരേവേദിയിൽ എത്തിയിരിക്കുന്നത്. മഞ്ജുവിനെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹം പങ്കുവെയ്ക്കുകയാണ് ശോഭന. നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു ശ്രവിച്ചത്. ശോഭന തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്ന് മഞ്ജു വാര്യര്‍. ഈ അവസരത്തിൽ പറയുന്നുണ്ട്.

  നടി ശോഭന തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്ന് മഞ്ജു വാര്യര്‍. എന്നാല്‍ മഞ്ജുവിനൊപ്പം തനിക്ക് ഒരു ഫാന്‍ മുമെന്റ് ആണെന്നാണ് ശോഭന പറയുന്നത്. മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ശോഭന മഞ്ജുവിനോട് ചോദിച്ച ഒരു ചോദ്യം. ശോഭനയുടെ ചോദ്യം കേട്ട് ഞെട്ടിയ മഞ്ജു തൊഴുകൈയോടെയാണ് മറുപടി നല്‍കിയത്. "മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്.". "ഞാന്‍ മണിച്ചിത്രത്താഴ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ ഒറിജിനല്‍ വിഷ്വലിലേക്കാണ് പോവുന്നത്. അത്രയും മാജിക്കല്‍ ആയിരുന്നു അതിന്റെ വിഷ്വല്‍സ്" എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

  മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്. സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവള്‍. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു. ബാംഗ്ലൂരില്‍ വെച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും നടിയുടെ പെര്‍ഫോമന്‍സ് കണ്ട് വേദിയില്‍ കരഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ചും മഞ്ജു പറഞ്ഞു.

  അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ

  മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹവും ശോഭന ഇതെ വേദിയിൽ വെച്ചപറഞ്ഞിരുന്നു. മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. നിറ കണ്ണുകളോടെയാണ് മഞജു കേട്ടത്.

  Read more about: shobana manju warrier
  English summary
  Shobana Opens Up About She wants to do a film with Manju Warrier, went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X