Don't Miss!
- Sports
2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ
- Finance
ശ്രദ്ധിക്കുക! ബാങ്കിലെ FD നിക്ഷേപങ്ങളില്‍ മറഞ്ഞിരിക്കുന്ന 5 അപായ സാധ്യതകള്‍
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
ഏറ്റവും ഊഷ്മളമായ ആലിംഗനം! മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശോഭന
മലയാളത്തിലെ സൂപ്പര്‍ നായികമാരാണ് മഞ്ജു വാര്യരും ശോഭനയും. ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നത് മുതല്‍ താന്‍ ഉപേക്ഷിച്ചു പോയ താരസിംഹാസനത്തില് തിരിച്ച് കയറിയിരിക്കുകയാണ് മഞ്ജു. അന്നും ഇന്നും മലയാള സിനിമയില്‍ ഒരേയൊരു മഞ്ജു വാര്യരെയുള്ളൂവെന്ന് തെളിയിച്ച താരം തന്റെ പ്രകടനങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുകയാണ്. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശോഭനയും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീരമായി തന്നെയായിരുന്നു ശോഭനയുടെ തിരിച്ചുവരവ്.
വളരെ അടുത്ത സുഹൃത്തുക്കളുമാണ് മഞ്ജുവും ശോഭനയും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ളൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശോഭനയാണ് മഞ്ജുവിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനമാണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ശോഭന കുറിച്ചത്. ഇരുവരും പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട് നിറഞ്ഞ ചിരിയുമായി നില്ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

പിന്നാലെ ഇതേ ചിത്രം തന്നെ പങ്കുവച്ചു കൊണ്ട് മഞ്ജുവുമെത്തി. വിലമതിക്കാനാകാത്തത് എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജു കുറിച്ചത്. ശോഭനയുടെ പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായും മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച്, ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്.
അതേസമയം ഈ മാസം തന്നെയായിരുന്നു ശോഭനയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഒമിക്രോണ്‍ ആയിരുന്നു ശോഭനയ്ക്ക് ബാധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ശോഭന തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെങ്കിലും ഒമിക്രോണ്‍ ബാധിക്കുകയായിരുന്നു താരത്തിന്. സന്ധി വേദന, വിറയല്‍, തൊണ്ട വേദന തുടങ്ങിയ രോഗ ലക്ഷണങ്ങളായിരുന്നു തനിക്കുണ്ടാിയരുന്നതെന്നും താരം പറഞ്ഞിരുന്നു. അതേസമയം വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇരുകൈയ്യും നീട്ടാണ് ശോഭനയെ തിരിച്ചുവരവില്‍ ആരാധകര്‍ സ്വീകരിച്ചത്. പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ ഡാന്‍സ് വീഡിയോകളും മറ്റുമായി സജീവമായി തന്നെ ശോഭനയുണ്ട്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് മഞ്ജു വാര്യര്‍ അവസാനമെത്തിയത്. ജാക്ക് ആന്റ് ജില്, ആയിഷ, ലളിതം സുന്ദരം, മേരി ആവാസ് സുനോ, പടവെട്ട്, കയറ്റം, കാപ്പ തുടങ്ങിയ സിനിമകള്‍ മഞ്ജുവിന്റേതായി അണിയറയിലുണ്ട്.