For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണപ്പെട്ടുപോയവരുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്‌റെ പേര് വെട്ടി എന്ന് കേട്ടു, തിലകനെ കുറിച്ച് മകന്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ തിലകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സിനിമാ പ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ച നിരവധി റോളുകള്‍ തിലകന്‍ തന്‌റെ കരിയറില്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്യാരക്ടര്‍ റോളുകളിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തിലകന് പിന്നാലെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനുമെല്ലാം സിനിമയില്‍ തിളങ്ങി. ഷമ്മി തിലകന്‍ അഭിനേതാവായും ഷോബി തിലകന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമാണ് പ്രേക്ഷകരുടെ കൈയ്യടി നേടിയത്.

  thilakan-shobithilakan

  അതേസമയം ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു തിലകന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക്. 2010 എപ്രിലിലാണ് തിലകനെ അമ്മ താരസംഘടനയില്‍ നിന്നും പുറത്താക്കിയത്. പിതാവിന് വിലക്കേര്‍പ്പെടുത്തിയ സംഭവം ഏറെ വിഷമമുണ്ടാക്കിയിരുന്നു എന്ന് പറയുകയാണ് തിലകന്‌റെ മകന്‍ ഷോബി തിലകന്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ പ്രതികരിച്ചത്.

  അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ഷോബി തിലകന്‍ പറയുന്നു. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നതെന്നും നടന്‍ പറഞ്ഞു. അന്ന് അച്ഛനെ വിലക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ താനായിരുന്നു എന്നും ഷോബി പറയുന്നു.

  നടി പാര്‍വ്വതിയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  അച്ഛന്‍ എന്തുക്കൊണ്ടാണ് അങ്ങനെയുളള പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്‍കി. എന്നാല്‍ പക്ഷേ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അച്ഛനെതിരെ ഫെഫ്കയുടെ വിലക്ക് വരികയായിരുന്നു. ആ നടപടി ഫെഫ്കയ്ക്ക് പിന്നീട് തെറ്റായി തോന്നുകയും അവരത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്‌റ മരണശേഷവും പിന്‍വലിച്ചില്ല. അമ്മയിലെ ചില താരങ്ങള്‍ ഇടപ്പെട്ട് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു എന്ന് മുന്‍പ് തിലകന്‍ പറഞ്ഞിട്ടുണ്ട്. താരസംഘടനയില്‍ നിന്ന് അച്ഛനെ പുറത്താക്കിയത് വിഷമുണ്ടാക്കിയിരുന്നു എന്നും അവരത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നും ഷോബി തിലകന്‍ പറഞ്ഞു.

  ബിഗ് ബോസ് മല്‍സരാര്‍ത്ഥികളുടെ പ്രതിഫലം ആഴ്ചയില്‍ ലക്ഷങ്ങള്‍, എറ്റവും കൂടുതല്‍ വാങ്ങുന്നത് ഈ താരം

  എനിക്കൊരു പ്രശ്‌നമുണ്ടെങ്കില്‍ ഞാനുള്‍പ്പെടുന്ന സംഘടനയാണ് എന്നെ താങ്ങിനിര്‍ത്തേണ്ടത്. എന്നാല്‍ സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഫെഫ്ക തിരുത്തിയത് പോലെ അമ്മയും തിരുത്തേണ്ടതാണ് എന്ന് ഷോബി തിലകന്‍ പറയുന്നു. ഇനി എന്താണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില്‍ മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിമ്പോളിക്ക് ആയിട്ട്. തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില്‍ തിരിച്ചെടുക്കാം.

  അങ്ങനെയുളളവര്‍ അമ്മയിലുണ്ടാവട്ടെ. അതിലുളളവര്‍ക്ക് അങ്ങനെയുളള മനസ് വരട്ടെ എന്നും ഷോബി പറഞ്ഞു. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്‌റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു. പിന്നീട് അത് പുനസ്ഥാപിച്ചിട്ടുണ്ടെന്നും കേട്ടു. എല്ലാവരും കലാകാരന്‍മാരാണ്. സെന്‌റിമെന്‌റലാണ്. എല്ലാവരുടെയും സെന്‌റിമെന്‌റല്‍ പരിഗണിക്കുക എന്നത് മാത്രമേ ഇതില്‍ ചെയ്യാന്‍ കഴിയുകയുളളൂ എന്നും അഭിമുഖത്തില്‍ ഷോബി തിലകന്‍ വ്യക്തമാക്കി. അതേസമയം അഭിനയ രംഗത്തും ഡബ്ബിംഗ് രംഗത്തും ഇപ്പോഴും സജീവമാണ് ഷോബി തിലകന്‍. ഡബ്ബിംഗ് രംഗത്താണ് തന്‌റെ കരിയറില്‍ ഷോബി തിലകന്‍ കൂടുതല്‍ തിളങ്ങിയത്‌.

  അറിയണം തിലകന്‍ എന്ന അതുല്യ പ്രതിഭയെ | FilmiBeat Malayalam

  ബിഗ് ബോസില്‍ നിന്നും ലഭിച്ച എറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍, വീണ്ടും കാണിച്ച് ഫിറോസും സജ്നയും

  Read more about: thilakan തിലകന്‍
  English summary
  shobi thiakan reveals about association of movie artists stand against thilakan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X