For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും തിലകനും സ്ഥിരം വഴക്ക് കൂടും; ആ വഴക്കിനുള്ള കാരണം കേട്ടാല്‍ ചിരി വരുമെന്ന് ഷോബി തിലകന്‍

  |

  മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേതാക്കളാണ് മമ്മൂട്ടിയും തിലകനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ നിരവധി സിനിമകളും ഉണ്ട്. എന്നാല്‍ നേരില്‍ കണ്ടാല്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്ക് കൂടുമായിരുന്നു എന്ന് പറയുകയാണ് തിലകന്റെ മകനും നടനുമായ ഷോബി തിലകന്‍. തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഈ കാഴ്ച താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന് ഷോബി പറയുന്നത്. മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഷോബി തിലകന്‍ മമ്മൂട്ടിയുടെയും തിലകന്റെയും വിശേഷങ്ങള്‍ പറയുന്നത്.

  അവര് തമ്മില്‍ വഴക്ക് കൂടാറുണ്ട്. എന്റെ കണ്‍മുന്നില്‍ തന്നെ അങ്ങനെ വഴക്ക് നടന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തച്ചേടത്ത് ചുണ്ടന്‍ സിനിമയുടെ ലൊക്കേഷനില്‍ ഞാനും അച്ഛനൊപ്പം ഉണ്ടായിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ മമ്മൂക്കയും അച്ഛനും തമ്മില്‍ വഴക്കായിരുന്നു. ഒരു കാര്യമുള്ള കാര്യത്തിനല്ല, വെറുതേയാണ്. സൗന്ദര്യ പിണക്കം എന്ന് പറയാം. രണ്ടാളും ഒരേ സ്വഭാവക്കാരാണ്. അങ്ങനെ ഉള്ളവര്‍ ഒരുമിച്ച കഥാപാത്രങ്ങളായി വരുമ്പോഴുണ്ടാകുന്നതാണ്. ഉദ്ദാഹരണം പറഞ്ഞാല്‍, രണ്ടാളും കസേരയില്‍ ഇരിക്കുന്നു. രണ്ടാളും കട്ടന്‍ ചായ കുടിക്കുന്നവരാണ്. അങ്ങനെ ചായ കൊണ്ട് വന്നു. മമ്മൂട്ടി ചായ കസേരയുടെ കൈപിടിയില്‍ വെക്കും. ഇപ്പോള്‍ ഒരു ഇടി മിന്നല്‍ വന്നാല്‍ താന്‍ എന്ത് ചെയ്യുമെന്ന് അച്ഛന്‍ ചോദിക്കും. അത് ചോദിക്കേണ്ട ഒരു ആവശ്യവുമില്ല.

  പക്ഷേ മമ്മൂട്ടി പറയും ഇടി മിന്നല്‍ വരുന്നതിന് മുന്‍പ് ആദ്യം ഇടി വരും. അന്നേരം ചായ ഞാനെടുത്ത് മാറ്റുമെന്ന്. ഇതും പറഞ്ഞായിരിക്കും രണ്ടാളും തമ്മില്‍ വഴക്ക് കൂടുന്നതെന്നാണ് ഷോബി തിലകന്‍ പറയുന്നത്. രണ്ടാളും കൂടി വഴക്ക് ഉണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയ്ക്ക് വേണ്ടിയാണെന്നാണ് തനിക്ക് തോന്നുന്നത്. അതൊരു സീരിയസ് വഴക്ക് അല്ല. അത് മനസില്‍ വെച്ച് കൊണ്ട് നടന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തുന്നതല്ല. ഇവര്‍ വഴക്ക് ഉണ്ടാക്കി മണിക്കൂറുകള്‍ കഴിയുമ്പോഴെക്കും അത് മാറും.

  അതുകൊണ്ടാണ് അച്ഛന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും കാണാന്‍ വന്നത്. അമ്മ സംഘടനയില്‍ മമ്മൂട്ടി കൂടി ചേര്‍ന്ന് അച്ഛനുമായി വലിയ പ്രശ്‌നം നടക്കുന്നതായി വാര്‍ത്ത വരുന്ന സമയത്ത് അച്ഛനും ദുല്‍ഖര്‍ സല്‍മാനും ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്ത് കൊണ്ടാണ്? ദുല്‍ഖറിനെ പോലൊരു പുതുമുഖ നടന് അച്ഛനെ പോലൊരു വലിയ നടനില്‍ നിന്നുമുള്ള പോസിറ്റീവ് എനര്‍ജി കിട്ടാന്‍ വേണ്ടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

  തച്ചിലേടത്ത് ചുണ്ടന്റെ ലൊക്കേഷനില്‍ മുഴുവന്‍ ദിവസവും ഞാന്‍ ഉണ്ടായിരുന്നു. അവരിങ്ങനെ വഴക്ക് കൂടുന്നത് കാണുമ്പോള്‍ ചിരി വരും. ആ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം മൂന്നാല് സിനിമകളില്‍ അച്ഛന്‍ അഭിനയിക്കാന്‍ ഇരുന്നതാണ്. എന്നിട്ട് നിര്‍മാതാവിനെ വിളിച്ച് ഞാന്‍ അഡ്വാന്‍സ് തുക തിരിച്ച് തരാം. മമ്മൂട്ടിയുടെ കോംപിനേഷന്‍ സീന്‍ അഭിനയിക്കാന്‍ ഞാനില്ലെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെ അഡ്വാന്‍സ് തിരിച്ച് കൊടുത്തു. പിന്നാലെയുണ്ട് മമ്മൂക്ക വിളിക്കുന്നു. രണ്ടാളും സംസാരിച്ച് പ്രശ്‌നം തീര്‍ത്തു. അത്രയേ ഉള്ളു കാര്യം.

  പ്രസവം കഴിഞ്ഞ് 56-ാമത്തെ ദിവസം സീരിയലില്‍ അഭിനയിക്കാന്‍ പോയി: കടന്ന് വന്ന ജീവിതത്തെ കുറിച്ച് നടി സീമ ജി നായര്‍

  ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി

  മമ്മൂക്കയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ മനസില്‍ വെക്കാതെ പുള്ളി തുറന്ന് പറയും. ചിലപ്പോള്‍ അത് നല്ലതായിരിക്കും. അല്ലെങ്കില്‍ ചീത്ത ആയിരിക്കും. പുള്ളിയ്ക്ക് ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും വിളിച്ച് സംസാരിക്കാറില്ല. പുള്ളി എന്ത് സംസാരിക്കുമെന്ന ടെന്‍ഷന്‍ ഉണ്ട്. പക്ഷേ മോശം പറഞ്ഞിട്ടില്ല. നമ്മുടെ ശൈലി പുള്ളിയ്ക്ക് ഇഷ്ടമാണ്. ലാലേട്ടന്‍ പിന്നെ അങ്ങനെത്തെ കാര്യങ്ങളില്‍ ഇടപെടാറില്ല. ഇപ്പോള്‍ ലാലേട്ടന്റെ കൂടെ റാം എന്ന സിനിമയില്‍ താന്‍ അഭിനയിക്കുന്നുണ്ട്. ആ സന്തോഷവും ഷോബി തിലകന്‍ പങ്കുവെക്കുന്നു.


  ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍

  English summary
  Shoby Thilakan Opens Up About Thilakan And Mammootty's Fight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X