For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്ക് വേദനിക്കുന്നതായി തോന്നിയിട്ടില്ല, അനുഭവം പറഞ്ഞ് അജയ് വാസുദേവ്‌

  |

  ആക്ഷന്‍ രംഗങ്ങളെല്ലാം വലിയ ആവേശത്തോടെ മലയാളത്തില്‍ ചെയ്യാറുളള താരമാണ് മമ്മൂട്ടി. തന്‌റെ മിക്ക സിനിമകളിലും സംഘടന രംഗങ്ങളില്‍ ശ്രദ്ധേയ പ്രകടനമാണ് മെഗാസ്റ്റാര്‍ കാഴ്ചവെക്കാറുളളത്. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഴയ ആവേശത്തോടെ തന്നെ അദ്ദേഹം എല്ലാം ചെയ്യുന്നു. മമ്മൂക്കയുടെ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. മമ്മൂക്കയെ വെച്ച് മൂന്ന് മാസ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് വാസുദേവ്. രാജാധിരാജ എന്ന തന്റെ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണ് സംവിധായകന്‍ എടുത്തത്.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  തുടര്‍ന്ന് മാസ്റ്റര്‍പീസ്, ഷൈലോക്ക് തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇടതുകാലിന്‌റെ ലിഗ്മെന്‌റ് പൊട്ടിയിട്ട് 21 വര്‍ഷമായി എന്ന് മമ്മൂക്ക തുറന്നുപറഞ്ഞത്. ഇതുവരെ താനത് ഓപ്പറേറ്റ്‌ ചെയ്ത് മാറ്റിയിട്ടില്ലെന്നും ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകുമെന്നും താരം പറഞ്ഞു. പിന്നേം പിന്നേം ആളുകള്‍ കളിയാക്കും പത്തിരുപത് വര്‍ഷമായി ഈ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒകെ കാണിക്കുന്നത് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

  കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെക്കുന്നതിനുളള റോബോട്ടിക്ക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്ത സമയത്താണ് വേദിയില്‍ മമ്മൂക്ക തന്റെ കാലിലെ പ്രശ്നത്തെ കുറിച്ച് പറഞ്ഞത്. അതേസമയം മമ്മൂക്കയ്ക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് താന്‍ സഹസംവിധായകനായിരുന്ന കാലത്ത് കേട്ടിട്ടുണ്ടെന്ന് അജയ് വാസുദേവ് പറയുന്നു. എന്നാല്‍ ഇത്രയും തീവ്രമാണെന്ന് അറിഞ്ഞിരുന്നില്ല. മമ്മൂക്ക ആ വേദനയെ കുറിച്ച് പറയുന്ന വീഡിയോ കണ്ടപ്പോള്‍ ശരിക്കും സങ്കടമായെന്നും സംവിധായകന്‍ പറഞ്ഞു.

  വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്‌. അപ്പോഴൊക്കെ എന്റെ മനസിലൂടെ കടന്നുപോയത് മമ്മൂക്ക ഫൈറ്റ് ചെയ്യുന്ന രംഗങ്ങളാണ്. എത്രത്തോളം വേദന സഹിച്ചാകും അദ്ദേഹം അതൊക്കെ മനോഹരമായി ചെയ്തിരിക്കുക. ഒരിക്കല്‍ പോലും മമ്മൂക്ക ആ വേദന പുറത്തുകാണിച്ചിട്ടില്ലെന്നും അജയ് വാസുദേവ് പറയുന്നു. അദ്ദേഹം വേദനിക്കുന്നതായോ സ്‌ട്രെയിന്‍ ചെയ്യുന്നതായോ തോന്നിയിട്ടുമില്ല.

  ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് മമ്മൂക്ക മാറിനില്‍ക്കാറുമില്ല. കാലില്‍ ഒരു ബാന്‍ഡ് വലിച്ചിടും അത്രയേ ഉളളൂ. തന്‌റെ മൂന്ന് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളിലും മമ്മൂക്ക ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്നും അജയ് വാസുദേവ് പറഞ്ഞു. എല്ലാവരും ഡ്യൂപ്പിനെ ഉപയോഗിക്കുന്ന രംഗങ്ങളില്‍ മാത്രമേ മമ്മൂക്കയും ഡ്യൂപ്പിന്‌റെ സഹായം തേടാറുളളൂ. സംഘടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹത്തിന് വലിയ ആവേശമാണ്.

  ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്ന് ലാലേട്ടന്‍, ഞാന്‍ തന്നെ ചെയ്യാമെന്ന് പ്രണവ്, അനുഭവം പറഞ്ഞ് ജീത്തു ജോസഫ്

  ഹെവി സ്വീക്വന്‍സുകള്‍ ആദ്യം എടുക്കാറില്ല. ഇന്‍വോള്‍വ് ആയിക്കഴിഞ്ഞാല്‍ അദ്ദേഹം തന്നെ ഇങ്ങോട്ട് പറയും; റോപ്പ് ഷോട്ടുകളൊക്കെ പ്ലാന്‍ ചെയ്യ്, ഒറ്റയടിക്ക് എടുക്കാം എന്ന്. മാസ്റ്റര്‍പീസിലെ റോപ്പ് സ്വീക്വന്‍സിലൊക്കെ ഈ വേദനയും സഹിച്ചാണ് അദ്ദേഹം ചെയ്തത് എന്നോര്‍ക്കുമ്പോള്‍ ബഹുമാനം ഇരട്ടിയാകുന്നു എന്നും അജയ് വാസുദേവ് അഭിമുഖത്തില്‍ പറഞ്ഞു.

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  ശസ്ത്രക്രിയ ചെയ്താൽ കാലിന്റെ നീളം ഇനിയും കുറയും വേദന സഹിക്കുകയാണെന്ന് മമ്മൂട്ടി

  അതേസമയം 2014ലാണ് മമ്മൂട്ടി അജയ്-വാസുദേവ് കൂട്ടുകെട്ടില്‍ ആദ്യ ചിത്രമായ രാജാധിരാജ പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ ലഭിച്ചത്. എന്നാല്‍ മാസ്റ്റര്‍പീസും ഷൈലോക്കും ഈ കൂട്ടുകെട്ടില്‍ വലിയ വിജയം നേടി. മാസ്റ്റര്‍പീസില്‍ കോളേജ് പ്രൊഫസറായും ഷൈലോക്കില്‍ പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയുമാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചത്. മമ്മൂക്കയുടെ പക്ക മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുകളായാണ് സിനിമകള്‍ എത്തിയത്. മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്‌.

  പൃഥ്വിരാജിനെ കുറിച്ചുളള രഹസ്യം ആരോടും പറഞ്ഞില്ല, സംവിധായകന് കൊടുത്ത ഉറപ്പാണ് അത്, തുറന്നുപറഞ്ഞ് ഷോബി തിലകന്‍

  Read more about: mammootty ajay vasudev
  English summary
  shylock director ajay vasudev reveals he got emotinal after mammootty's viral speech
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X