twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീതി നിഷേധത്തിന്റെ അവാര്‍ഡ്‌ പാഠങ്ങള്‍

    By Ravi Nath
    |

    Siddhique
    അവാര്‍ഡുകളും അംഗീകാരങ്ങളും ഏതൊരു കലാകാരന്റെയും വളര്‍ച്ചയിലേക്കുള്ള ചവിട്ടു പടിയാണ്‌. അര്‍ഹതയുണ്ടായിട്ടും അത്‌ ലഭിക്കാതെ പോവുകയും ചില ബോധപൂര്‍വ്വമായ അവഗണനകള്‍ കൊണ്ട്‌ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതൊരു വലിയ വേദനതന്നെയാണ്‌.

    മലയാള സിനിമയുടെ മുഖ്യധാരയിലെ ഏറ്റവും ഗ്യാരണ്ടിയുള്ള തിരക്കഥാകൃത്തും സംവിധയകനുമായ, ഇന്ന്‌ ബോളിവുഡിലും വിജയിച്ചു നില്‌ക്കുന്ന സിദ്ധിഖിനാണ്‌, അവാര്‍ഡുകളോട്‌ കമ്പം കുറയാനുള്ള കാരണങ്ങള്‍ പറയുമ്പോള്‍ നേരിടേണ്ടി വന്ന നീതി നിഷേധത്തിന്റെ ഓര്‍മ്മപുതുക്കുവാനുള്ളത്‌.

    മലയാള സിനിമയുടെ ഖ്യാതി കടല്‍ കടത്തിയ അടൂര്‍ എക്കാലത്തും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്‌. താനടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്ന മലയാള സിനിമയോട്‌ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരുന്നപ്പോള്‍ അനീതി കാണിച്ചിട്ടുണ്ടോയെന്ന്‌ അടൂര്‍ സ്വയം പരിശോധനയ്‌ക്കു തയ്യാറാവേണ്ടിയിരിക്കുന്നു.

    മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ്‌ ഗോഡ്‌ഫാദറിനു ലഭിച്ച വര്‍ഷം നാഷനല്‍ ജൂറി ചെയര്‍മാനായിരുന്നത്‌ അടൂര്‍ ആയിരുന്നുവത്രെ. അത്തവണ ചിന്നതമ്പിയും ഗോഡ്‌ഫാദറുമാണത്രെ ജനപ്രിയ ചിത്രത്തിനുള്ള അവസാന റൗണ്ടില്‍ എത്തിയത്‌.

    അടൂര്‍ അത്തവണ അവാര്‍ഡ്‌ ഈ ഇനത്തില്‍ വേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നുവത്രെ. വിഖ്യാതനായ ഒരു മലയാളി സംവിധായകന്‌ അന്ന്‌ വിഖ്യാതനല്ലാത്ത മുഖ്യധാര മലയാള സിനിമ സംവിധായകനോട്‌്‌ ഇതില്‍ കൂടുതല്‍ എങ്ങിനെ യോജിക്കാനാവും. സിദ്ധിഖ്‌ ഉന്നയിച്ച വിഷയം യാഥാര്‍ത്ഥ്യമെങ്കില്‍ തനിക്കു ശേഷം പ്രളയം എന്ന ജൂറി ചെയര്‍മാന്റെ തീരുമാനം മോശമായിപോയി.

    ഇന്നസെന്റ്‌ ഏറ്റവും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌ സിദ്ധിഖ്‌ ലാല്‍ ചിത്രങ്ങളിലാണെന്ന്‌ അവകാശപ്പെടുന്നു സിദ്ധിഖ്‌. ഇന്നസെന്റിന്‌ സംസ്ഥാന അംഗീകാരം ലഭിച്ചത്‌ മഴവില്‍ കാവടിയിലെ അഭിനയത്തിനാണ്‌. എന്നാല്‍ അതേവര്‍ഷം ഇറങ്ങിയ മാന്നാര്‍ മത്തായിയിലെ അഭിനയം പരാമര്‍ശിച്ചതേയില്ല എന്നും സിദ്ദിഖ്‌ കുറ്റപ്പെടുത്തുന്നു.

    നവാഗതസംവിധായകരുടെ അംഗീകാരം സിദ്ധിഖിനും ലാലിനുമാണെന്ന്‌ കേട്ടിരുന്നു റാംജിറാം സ്‌പീക്കിംഗ്‌ ഇറങ്ങിയ വര്‍ഷം. എന്നാല്‍ അത്‌ ജാതകം ചെയ്‌ത സുരേഷ്‌ ഉണ്ണിത്താനാണ്‌ ലഭിച്ചത്‌. സിദ്ധിഖിന്റെ ഈ ആരോപണങ്ങള്‍ യുക്തി സഹമല്ല. കാരണം മഴവില്‍ കാവടിയിലെ ഇന്നസെന്റിന്റെ അഭിനയം മികച്ചതായിരുന്നു.

    ഉണ്ണിത്താന്റെ ജാതകം എന്ന സിനിമയും മികച്ചതായിരുന്നു. സാധാരണ മനുഷ്യന്റെ നിത്യജീവിതത്തിലെ ചിരിയും ചിന്തയും വേദനയും കൊണ്ട്‌ മികച്ച ജനപ്രിയ ചിത്രങ്ങള്‍ തീര്‍ത്ത സിദ്ധിഖ്‌ സിനിമകള്‍ എന്നും ജനപ്രിയത ഉറപ്പുവരുത്തുന്നുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം സമകാലികമായി ഇറങ്ങുന്ന മറ്റ്‌ സിനിമകളും കൂട്ടിവായിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

    തനിക്കു ശേഷം മലയാളത്തില്‍ നല്ല സിനിമകളില്ലായെന്ന നിലപാടുകള്‍ ഗുരു ശ്രേഷ്‌ഠന്‍മാരും മാറ്റേണ്ടതുണ്ട്‌. സിനിമ മാറുകയാണ്‌. കാഴ്‌ചയുടെ ഭാവുകത്വവും പ്രേക്ഷകന്റെ അഭിരുചികളും മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കയാണ്‌. പാരമ്പര്യവാദവുമായി അതിനെ തടയിടുന്നത്‌ നീതീകരിക്കാവുന്നതല്ല.

    English summary
    Awards are always milestomes in a artists career which leads to further growth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X