twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരിച്ചിട്ടും സില്‍ക്ക് ലാഭം കൊയ്യുന്നു

    By Nirmal Balakrishnan
    |

    സില്‍ക്ക് സ്മിതയെന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ എപ്പോഴും വില്‍ക്കാന്‍ പറ്റുന്ന നടിയാണ്. മരിക്കുന്നതിനു മുന്‍പ് സില്‍ക്കിന്റെ ശരീരം വിറ്റായിരുന്നു മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകള്‍ ലാഭമുണ്ടാക്കിയിരുന്നത്. മരിച്ചപ്പോഴും സില്‍ക്കിനെ വില്‍ക്കല്‍ തുടരുകയാണ്.

    ഡര്‍ട്ടി പിക്‌ചേഴ്‌സ് എന്ന ചിത്രത്തിലൂടെ വിദ്യാബാലന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടുകയുണ്ടായി. ഇപ്പോള്‍ മലയാളത്തില്‍ ക്ലൈമാക്‌സ് എന്ന ചിത്രവും പറയുന്നത് സില്‍ക്കിന്റെ ജീവിതം തന്നെ. സില്‍ക്ക് സ്മിതയുടെ മികച്ച പത്ത് വേഷം ഏതെന്ന് ചോദിച്ചാല്‍ എണ്ണാന്‍ തുടങ്ങുക ലയനത്തിലായിരിക്കും. ലയനം മുതല്‍ ത്രീമെന്‍ ആര്‍മി വരെ എപ്പോഴും ഓര്‍ക്കുന്ന 10 ചിത്രങ്ങള്‍

    സ്ഫടികം


    സില്‍ക്ക് സ്മിതയ്ക്ക് കേരളത്തിലെ കുടുംബപ്രേക്ഷര്‍ക്കിടയില്‍ സ്ഥാനം നേടികൊടുത്തത് മോഹന്‍ലാല്‍ നായകനായ സ്ഫടികമായിരുന്നു. അതില്‍ ലാല്‍ ജീവിതം ആഘോഷിക്കുന്നത് സ്മിതയുടെ ലൈല എന്ന കഥാപാത്രത്തിനൊപ്പമാണ്.

    നാടോടി


    തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടിയില്‍ ജുംബ ജുംബ എന്ന ഗാനരംഗത്താണ് സില്‍ക്ക് വരുന്നത്. ഈ ഗാനത്തിന്റെ വിജയവും സില്‍ക്കും ലാലും ചേര്‍ന്നുള്ള ഡാന്‍സായിരുന്നു.

    ആട്ടക്കലാസം

    മോഹന്‍ലാലിനൊപ്പം തന്നെയായിരുന്നു ഇതിലും സില്‍ക്ക് നൃത്തം ചെയ്തത്്. ലാല്‍ നായകനിരയിലേക്കു വരുന്ന ചിത്രമായിരുന്നു ഇത്.

    അഥര്‍വം


    മമ്മൂട്ടിക്കൊപ്പമുള്ള ഈ വേഷത്തില്‍ ഗ്രാമീണകന്യകയായിരുന്നു സില്‍ക്ക് സ്മിത.

    ലയനം


    ചെറുപ്പക്കാരുടെ ഇഷ്ടചിത്രമായിരുന്നു ലയനം. തുളസീദാസ് സംവിധാനം ചെയ്ത ലയനത്തില്‍ ഉര്‍വശിയുടെ സഹോദരന്‍ നന്ദുവായിരുന്നു നായകന്‍. നന്ദു പിന്നീട് ആത്മഹത്യ ചെയ്തു

    മിസ് പമീല


    സില്‍ക്ക് സ്മിതയുടെ ശരീര വടിവുകള്‍ ശരിക്കും പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം എടുത്ത ചിത്രമായിരുന്നു മിസ് പമീല.

    മാഫിയ


    ഷാജി കൈലാസ് സംവിധാനം ചെയ്ത മാഫിയയില്‍ സുരേഷ്‌ഗോപിക്കൊപ്പമുള്ള ഗാനരംഗത്താണ് സില്‍ക്ക് വരുന്നത്. ഇതില്‍ സില്‍ക്കിന്റെ പൊക്കില്‍ചുഴിയില്‍ ഐസ്‌ക്യൂബ് വച്ച് തുള്ളിക്കുന്ന സീന്‍ ശരിക്കും കയ്യടി നേടി.

    തുമ്പോളി കടപ്പുറം


    മനോജ് കെ. ജയനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സില്‍ക്കിന്റെ നല്ലൊരു വേഷമായിരുന്നു.

    ത്രീമെന്‍ ആര്‍മി


    ദിലീപ് നായകനായ ചിത്രത്തില്‍ സില്‍ക്ക് ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു.

    ഇണയെ തേടി


    സില്‍ക്ക് സ്മിത മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രമാണിത്.

    English summary
    Ten malayalam movies acted by late veteran glamour actress Silk Smitha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X