For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  |

  മലയാളികൾക്ക് സുപരിചിതരായ താരജോഡികളാണ് അമൃതയും ​ഗോപിസുന്ദറും. അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം പരസ്യമാക്കിയത്. പിന്നീടുള്ള എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നു. ഇവരുടെ പ്രണയത്തിനെതിരെ വിമർശിച്ച് കൊണ്ട് നിരവധി പേർ രം​ഗത്ത് വരികയും ചെയ്തു. ഗായിക അഭയ ഹിരൺമയിയുമായുള്ള വേർപിരിയലിന് ശേഷമാണ് ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്.

  ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത് മുതൽ പാട്ടിലേക്കായിരുന്നു ഇരുവരുടെയും ശ്രദ്ധ. പാട്ടും വീഡിയോയുമായി തങ്ങൾ ഒന്നിച്ചെത്തുന്ന വിവരം ആരാധകരോട് അമൃതയും ​ഗോപി സുന്ദറും അറിയിച്ചിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ തരം​ഗം സൃഷ്ടിക്കുന്ന വൺ മിനുറ്റ് സോങ് എന്ന ഹാഷ്ടാ​ഗിലാണ് പുതിയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഓലെലെ എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പുറത്തുവിട്ടത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഗാനത്തിന്റെ വരികൾ തയ്യാറാക്കിയത് ഹരിനാരായണൻ ബികെയാണ്.

  'ഓലെലെ' വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കൂടുതലും മോശം കമൻ്റുകൾ ആണെന്ന് പറയാം. സത്യം പറയാലോ കൊള്ളില, എന്തൊരു ഊള പാട്ടാണ്. സംഗീതത്തെ കൊല ചെയ്തത് പോലെ, അറുബോറാണ് ഈ പാട്ട്. വിഷ്വലി നല്ല ട്രീറ്റായിരുന്നു. അടുത്തത് പൊളിക്കണം. കാര്യമായി വെറുപ്പിച്ച് വെച്ചിട്ടുണ്ട്. എത്ര നല്ല പാട്ടുകൾ ചെയ്തയാളാണ്. ഇതുകണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ്. ഇത്തരത്തിൽ കാണുമ്പോൾ വിഷമമുണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ നിരവധി പേരായിരുന്നു അനുകൂലിച്ചെത്തിയത്.

  അമൃതയും ഗോപി സുന്ദറും ഒന്നിച്ചൊരു പാട്ട് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു. പക്ഷെ ഇത്, പറയാൻ വിഷമമുണ്ട്, ഇതൊട്ടും കൊള്ളില്ല. ആസ്വദിച്ച് കേൾക്കാനും മാത്രം ഈ വീഡിയോയിൽ ഒന്നുമില്ല. ഇതിനെയൊക്കെ എങ്ങനെയാണ് പാട്ടെന്ന് പറയുന്നത്. ഭയങ്കര ബോറായിട്ടുണ്ട്. ഇതെന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല. നിങ്ങളൊക്കെ എന്ത് കാണിച്ചാലും ജനം ഏറ്റെടുക്കുമെന്ന് കരുതുന്നുണ്ടല്ലേ, എന്ന് തുടങ്ങി നിരവധി നെ​ഗറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

  Also Read: കുഞ്ഞിന്റെ കാതുകുത്ത്; പുത്തൻ സർപ്രൈസൊരുക്കി അനു, ആകാംക്ഷയിൽ ആരാധകർ

  'സ്‌കൂട്ടർ മാമ'യെന്ന അഭയയുടെ വൺമിനുട്ട് വീഡിയോയെക്കുറിച്ചുള്ള പരാമർശങ്ങളും അമൃതയുടെ വീഡിയോയ്ക്ക് താഴെയുണ്ട് . അഭയയുടെ വീഡിയോയുടെ അടുത്ത് ഇതെത്തിയിട്ടില്ല. ഒട്ടും ക്വാളിറ്റിയില്ല. ഗോപിച്ചേട്ടൻ എന്തൊക്കയോ കോപ്രായം കാണിക്കുന്നു, അതേപോലെ തന്നെ അമൃത ചേച്ചിയും. ഒട്ടും ഗ്രേസ് ഇല്ലെന്ന് ഒരാൾ പറഞ്ഞപ്പോൾ സത്യമെന്നായിരുന്നു ചിലർ പറഞ്ഞത്. നിങ്ങളിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്നാണ് ആരാധകരുടെ പക്ഷം.

  Also Read: ഫാസിൽ സാറിൻ്റെ സിനിമയാണെങ്കിൽ ചെയ്യാം, റാംജി റാവു സ്പീക്കിങ്ങ് സിനിമയിലെ അനുഭവം പങ്കുവെച്ച് നടി രേഖ

  കേൾക്കാനും കാണാനും നല്ല രസമുണ്ട്, ശരിക്കും ഇഷ്ടമായി, വ്യത്യസ്തതയുണ്ട്. പാട്ടിനിടയിലെന്താണ് അവരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പറയുന്നത്. ആരുടെ കൂടെ ജീവിക്കണമെന്നുള്ളത് അവരുടെ വ്യക്തിപരമായ തീരുമാനമാണ് എന്ന് തുടങ്ങി പോസിറ്റീവ് കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

  'സ്കൂട്ടർ മാമ'യെന്ന പേരിലായിരുന്നു അഭയ ഹിരൺമയി വൺമിനുട്ട് വീഡിയോ ചെയ്തത്.പ്രകാശ് അലക്‌സിനൊപ്പമാണ് അഭയ വീഡിയോ ചെയ്തിരിക്കുന്നത്. ആലാപനത്തിൽ മാത്രമല്ല ലുക്കിലും തികച്ചും വ്യത്യസ്തമായാണ് അഭയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 'സ്‌കൂട്ടർ മാമ' എന്ന് പേരിട്ട വീഡിയോയുടെ രണ്ടാമത്തെ വേർഷൻ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ.

  Also Read: ഐശ്വര്യ-ധനുഷ് വേർപിരിയലിൽ അസ്വസ്ഥരായ രജനികാന്ത് കുടുംബത്തിലേക്ക് സന്തോഷ വാർത്ത

  Recommended Video

  അമൃത-ഗോപി സുന്ദര്‍ വിവാഹം കഴിഞ്ഞോ?, പുതിയ ചിത്രം വൈറല്‍

  വ്യക്തിജീവിതത്തിലെ കാര്യങ്ങൾ പ്രൊഫഷനുമായി കൂട്ടിക്കലർത്താതെ മുന്നേറുന്ന അഭയയെ ആരാധകരും അഭിനന്ദിക്കാറുണ്ട്. 'സോഷ്യൽമീഡിയയിലെ ചർച്ചകളെല്ലാം അറിയുന്നുണ്ട്. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് വ്യക്തമായി പറയാനറിയാം. പക്ഷെ നിലവിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല. എന്നെക്കുറിച്ച് എഴുതിവിടുന്ന കാര്യങ്ങളൊന്നും ഞാൻ പറഞ്ഞതല്ല. ഞാനിപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്', അഭയ വ്യക്തമാക്കി.

  Read more about: amrutha suresh
  English summary
  Singer Amrutha Suresh And Director Gopi Sundar New One minute Song Got Different Response For Olele
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X