For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിയ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല; നിങ്ങളുടെ വകതിരിവിന് ഒരു കുതിരപവൻ തരണമെന്ന് സോഷ്യല്‍ മീഡിയ

  |

  ആദ്യ കണ്മണി ജനിച്ച സന്തോഷത്തിലാണ് നടി മിയ ജോര്‍ജും കുടുംബവും. മിയ ഗര്‍ഭിണിയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറംലോകത്തോട് വെളിപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ കുഞ്ഞതിഥിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായിട്ടെത്തിയാണ് മിയ ആരാധകരെ അടക്കം ഞെട്ടിച്ച് കൊണ്ട് സന്തോഷ വാര്‍ത്ത പറയുന്നത്.

  ബാത്ത് ടബ്ബിലും ഫോട്ടോഷൂട്ടാവാം, ഗ്ലാമറസ് ലുക്കിലുള്ള വേറിട്ട ചിത്രങ്ങളുമായി ഇഷ ആനന്ദ് ശർമ്മ

  ലോക്ഡൗണും കൊറോണ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യം ആയത് കൊണ്ട് മിയ പുറത്തേക്ക് വരുന്നത് കുറച്ചിരുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ അധികം പ്രചരിച്ചതുമില്ല. മിയ ചെയ്തത് വലിയൊരു കാര്യമാണെന്ന് പറഞ്ഞ് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മിയ മാത്രമല്ല മറ്റ് ചില നടിമാരും ഇങ്ങനെയാണെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.

  ഗര്‍ഭകാലം പല നടിമാരും മറച്ച് വെക്കുന്നത് പതിവാണ്. എന്നാല്‍ പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ മറികടന്നതിനെ കുറിച്ച് വെളിപ്പെടുത്തി പലരും രംഗത്ത് വന്നിട്ടുണ്ട്. ബോളിവുഡില്‍ നടി കരീന കപൂര്‍, സമീറ റെഡ്ഡി തുടങ്ങിയവരും മലയാളത്തില്‍ പേളി മാണിയും പാര്‍വതി കൃഷ്ണയുമടക്കം ഗര്‍ഭകാലം ഏറെ ആഘോഷമാക്കി നടിമാര്‍ നിരവധിയാണ്. കഴിഞ്ഞ മാസങ്ങളില്‍ പേളി മാണിയെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്.

  ഗര്‍ഭിണിയായത് മുതല്‍ പ്രസവം വരെയുള്ള കാര്യങ്ങള്‍ പുറത്ത് വന്നതോടെ പേളിയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവരുണ്ട്. എന്നാല്‍ അതൊരു മാതൃകയാണെന്ന് ആരാധകര്‍ക്ക് പറയാനുള്ളു. അതേ സമയം ഗര്‍ഭകാലം പുറംലോകത്തോട് പറയാതെ ഇരിക്കാനും സാധിക്കുമെന്ന് മിയ തെളിയിച്ചിരിക്കുകയാണ്. ഭര്‍ത്താവിനും കുടുംബക്കാര്‍ക്കും മാത്രം അറിയാവുന്ന കാര്യം നടി പുറത്ത് എത്തിച്ചില്ല. പ്രസവം പോലും ആരോടും പറയാതെ ഇരുന്നതിനെ അഭിനന്ദിച്ച് കൊണ്ടാണ് കുറച്ച് ആരാധകര്‍ എത്തിയിരിക്കുന്നത്.

  ഗര്‍ഭകാലം ഒരു ' വലിയ സംഭവം' ആക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ അതിനെ ഒരു 'ആഘോഷം' ആക്കാതിരുന്ന മിയയുടെ വകതിരിവിന്,(വിവേകം) എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നു. എന്നിട്ടോ വാര്‍ത്താ ദാരിദ്ര്യം കൊണ്ട് മാധ്യമങ്ങള്‍ അവരുടെ പിന്നാലെ പോയി വലിയ വാര്‍ത്താ പ്രധാന്യം കൊടുക്കുന്നു.

  Actress Miya George And Ashwin Blessed With A Baby Boy

  നിങ്ങളെ കണ്ട് അവര്‍ പഠിക്കട്ടെ. ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോര്‍ട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു വേറൊരു കമന്റ്. മിയ മാത്രമല്ല തൊട്ട് മുന്‍പ് നടി ഭാമയും സംവൃത സുനില്‍ അടക്കമുള്ള നടിമാരും ഗര്‍ഭകാലം പുറംലോകത്തെ അറിയിച്ചിരുന്നില്ല. കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് പലരും ഇതേ കുറിച്ച് വെളിപ്പെടുത്താറുള്ളു. അവരെയും അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

  English summary
  Social Media Congratulates Actress Miya George And Hubby Ashwin Philip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X