For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത്'; ഭർത്താവിന് പാദശുശ്രൂഷ ചെയ്ത നടി പ്രണിത സുഭാഷിന് വിമർശനം!

  |

  ശകുനിയിൽ കാർത്തിയുടെ നായികയായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പ്രണിത സുഭാഷ്. കന്നട, തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം കൂടുതൽ ശോഭിക്കുന്നത്. ബാംഗ്ലൂരിൽ വളർന്ന പ്രണിത സിനിമകളിലേക്ക് കടക്കുന്നതിന് മുമ്പ് മോഡലിംഗ് രംഗത്തായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നുത്.

  ജ്വല്ലറി പരസ്യങ്ങളിൽ സ്ഥിരമായി കാണുന്ന മുഖവും പ്രണിതയുടേതായിരുന്നു. 2010ൽ പോർക്കി എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

  Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!

  അതേ വർഷം തന്നെ തെലുങ്ക് ചിത്രമായ എം പില്ലോ എം പിള്ളഡോയിൽ അഭിനയിക്കുകയും ചെയ്തു. 2011ൽ പുറത്തിറങ്ങിയ ഉദയൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. വാണിജ്യപരമായി വിജയിച്ച ബാവ, അട്ടാരിന്റിക്കി ദാരെഡി, മസു എങ്കിറ മസിലാമണി, എനക്കു വൈത അഡിമൈഗൽ എന്നിവയിലും അഭിനയിച്ചു.

  2012ൽ നിരൂപക പ്രശംസ നേടിയ ആർട്ട്സിനിമാ ചിത്രമായ ഭീമ തീരദള്ളിയിലും അഭിനയിച്ചു. ഈ സിനിമയിൽ ഭാ​ഗമായതിന്റെ പേരിൽ മികച്ച കന്നട നടിക്കുള്ള ഫിലിംഫെയർ അവാർഡിനും മികച്ച കന്നട നടിക്കുള്ള സൈമ വാർഡിനും പ്രണിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

  Also Read: കുടുംബ ജീവിതം മടുത്തിട്ടില്ല, എല്ലാം ഭര്‍ത്താവ് അറിഞ്ഞിട്ടാണ്; ജീവിതത്തിലുണ്ടായ അത്ഭുതങ്ങളെ കുറിച്ച് നവ്യ നായർ

  2012ലാണ് കാർത്തിക്കൊപ്പം ശകുനിയിൽ പ്രണിത അഭിനയിച്ചത്. ചിത്രത്തിലെ ​ഗാനങ്ങളും സിനിമയും വളരെ ഏറെ ശ്രദ്ധ നേടി. ഹം​ഗാമ 2, ബുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ തുടങ്ങിയ സിനിമകളിലും പ്രണിത അഭിനയിച്ചിട്ടുണ്ട്. അജയ് ദേവ്​ഗൺ നായകനായ സിനിമയായിരുന്നു ബുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ.

  സഞ്ജയ് ദത്തായിരുന്നു സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2021ലാണ് താരം വിവാഹിതയായത്.

  വ്യവസായിയായ നിതിന്‍ രാജുവിനെയാണ് താരം വിവാഹം ചെയ്തത്. ബെംഗളൂരുവില്‍ ലളിതമായ വിവാഹ ചടങ്ങാണ് നടന്നത്. വിവാഹ ശേഷം നടി തന്നെയാണ് തന്റെ ഇന്‍സ്‌റാഗ്രാമിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ അറിയിക്കാത്തതെന്നും നടി കുറിച്ചു.

  വിവാഹം രഹസ്യമായി വച്ചതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും നടി പോസ്റ്റില്‍ പറഞ്ഞിരുന്നു. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് പ്രണിത. ഇപ്പോൾ പ്രണിത സുഭാഷിന്റെ ഒരു സോഷ്യൽമീഡിയ പോസ്റ്റ് വലിയ രീതിയിൽ വൈറലാവുകയാണ്.

  ഭർത്താവിന് പാദശുശ്രൂഷ ചെയ്യുന്ന പ്രണിതയാണ് ചിത്രങ്ങളിലുള്ളത്. ചിത്രം പുറത്ത് വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഭർത്താവിന്റെ കാൽക്കീഴിൽ ഇരുന്ന് അദ്ദേഹത്തിന്റെ പാദങ്ങൾ പൂജിക്കുന്നതിന്റെ ചിത്രമാണ് പുറത്ത് വന്നത്.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  പ്രണിത പങ്കുവെച്ച ചിത്രം സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്ന രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഭീമന അമാവാസ്യ എന്ന ചടങ്ങിനായി ഭർത്താവ് നിതിൻ രാജുവിന്റെ മുന്നിലിരിക്കുകയാണ് താരം. ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വെച്ച് പൂജിക്കുകയാണ് പ്രണിത.

  ചടങ്ങിന്റെ പേര് കുറിച്ചാണ് പ്രണിത ചിത്രം പങ്കുവച്ചത്. 'ഏത് പെൺകുട്ടിയെ വിവാഹം ചെയ്താലാണ് നിങ്ങൾക്ക് വേണ്ടി ഇക്കാര്യം ചെയ്യുക' എന്ന കുറിപ്പോടെയാണ് ഒരാൾ ചിത്രം പങ്കുവെച്ചത്.

  'ഇക്കാര്യം ആവശ്യപ്പെടാത്ത ഒരു പുരുഷനെ പെൺകുട്ടികൾ വിവാഹം കഴിക്കണം' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മറ്റൊരാൾ കുറിച്ചത്.

  'നിങ്ങളിൽ നിന്നും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കാത്ത ഒരാളെ വിവാഹം കഴിക്കണം. ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്നവരെ വിവാഹം ചെയ്യുന്നതിലും നല്ലത് ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് നിൽക്കുകയാണ്', 'ബുദ്ധിയില്ലായ്മയും അടിമത്തവുമാണ്' ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് എന്നിങ്ങനെയാണ് വിമർശന കമന്റുകൾ വന്നത്.

  ചിലർ പ്രണിതയെ അഭിനന്ദിക്കുന്നുമുണ്ട്. 'നമ്മുടെ സംസ്കാരം പിന്തുടരുന്ന നിങ്ങളെ ബഹുമാനിക്കുന്നു'വെന്നാണ് പ്രണിതയെ അനുകൂലിച്ച് ചിലർ കുറിച്ചത്.

  Read more about: actress
  English summary
  social media criticized Actress Pranita Subhash for sitting at her husband feet and doing rituals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X