For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളി ആഘോഷിക്കുന്നതില്‍ അത്ഭുതമില്ല, ഈ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളി ഹൃദയത്തിലേക്കാണ്!

  |

  തങ്ങളുടെ പ്രിയപ്പെട്ട ദാസനേയും വിജയനേയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് മലയാളികള്‍. മഴവില്‍ മനോരമയുടെ അവാര്‍ഡ് വേദിയാണ് ആ മനോഹര നിമിഷത്തിന് കാരണമായത്. ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വരുന്നതും മോഹന്‍ലാല്‍ ശ്രീനിയെ ചേര്‍ത്തു നിര്‍ത്തി കവിളില്‍ ഉമ്മ വെക്കുകയും ചെയ്യുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  Also Read: ജാസ്മിനും നിമിഷയ്ക്കും റോണ്‍സന്റെ ഭാര്യയൊരുക്കിയ സര്‍പ്രൈസ് സമ്മാനം; ട്രിപ്പിനിടയില്‍ നിന്നുള്ള വീഡിയോ പുറത്ത്

  മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കോമ്പോ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഒരുമിച്ച് ചേര്‍ന്നു നില്‍ക്കുന്നത് കണ്ട സന്തോഷത്തിലാണ് മലയാളികള്‍. ഇതുമായി ബന്ധപ്പെട്ട് ഷാഹി പൂവത്തിങ്കല്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ തൊണ്ണൂറുകള്‍ക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല.
  അല്ലെങ്കില്‍ ഈ പറഞ്ഞ സിനിമകളേക്കാള്‍ മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് , അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളാണ്.

  അത്തരം കഥാപാത്രങ്ങള്‍ മര്‍മ്മമായ സിനിമകളാണ്. ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചഭിനിയിച്ച സിനിമകള്‍. നാടാടോടിക്കോറ്റും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകള്‍. ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകള്‍,പട്ടിണികള്‍,ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍,തരികിടകള്‍,തെമ്മാടിത്തരങ്ങള്‍ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാര്‍സിസില്‍ സ്വന്തം ദൈനംദിന പ്രശ്‌നങ്ങള്‍ മറക്കാനും സഹായിച്ച സിനിമകള്‍.


  ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകള്‍ കണ്ട് വളര്‍ന്നവരാണ്.അത് കണ്ട് ചിരിച്ചവരാണ്.കരഞ്ഞവരാണ്.
  ആ സിനിമകള്‍ കണ്ട് ഉള്ളില്‍ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചവരാണ്.
  അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിമര്‍ശകരായവരാണ്.ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനികളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്.

  ആ നിലക്ക് മലയാളിയുടെ സിനിമാ ജീവിതത്തില്‍, നിത്യ വ്യവഹാരത്തില്‍ ഇത്രയധികം സ്വാധീനമുള്ള, ഏതെങ്കിലും നിലക്ക് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വയമാണ്.
  അവരുടേതായ കാരണങ്ങള്‍ കൊണ്ട് അവര്‍ അകല്‍ച്ചയിലായിരുന്നു.
  ഇപ്പോള്‍, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തില്‍ അവരിങ്ങനെ വീണ്ടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആ ചിത്രം മലയാളി ആഘോഷിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്.

  മലയാളി കരയുകയും ചിരിക്കുകയും ചെയ്ത,
  മലയാളി സിനിമാ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമര്‍ശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്.
  ഓര്‍മയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേര്‍ത്ത കുളിരുണ്ടതിന്.
  കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തില്‍ നിശ്ചലമാകുന്നുണ്ട്. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയില്‍ പിറന്ന സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. നാടോടികാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, അയാള്‍ കഥ എഴുതുകയാണ്, ഏയ് ഓട്ടോ, പട്ടണപ്രവേശം, വരവേല്‍പ്പ്, ടി.പി ബാലഗോപാലന്‍ എം.എ, ചിത്രം, ചന്ദ്രലേഖ, ഒരു നാള്‍ വരും, മിഥുനം, ഉദയനാണ് താരം, തുടങ്ങിയ ഈ കോമ്പോ സമ്മാനിച്ച സിനിമകളൊക്കെ മലയാളികള്‍ ഒരിക്കലും മറക്കില്ല..

  മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ സിനിമകളൊരുക്കി പ്രേക്ഷകരില്‍ എത്തിച്ചവരില്‍ പ്രധാനി സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. വേദിയില്‍ ലാലിനും ശീനിയ്ക്കുമരികിലായി സത്യന്‍ അന്തിക്കാടുമുണ്ട് എന്നത് പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു. മമ്മൂട്ടിയും വേദിയിലുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

  English summary
  Social Media Post About Mohanlal And Sreenivasan Reuniting Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X