For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീര്‍ വിളിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പറ്റിക്കുകയാണെന്ന് കരുതി, ആരോടും പറഞ്ഞില്ല! ചൈതന്യ പറയുന്നു

  |

  ഇന്നത്തെ കാലത്ത് താരമായി മാറാന്‍ സിനിമയോ ടെലിവിഷനോ ഒന്നും വേണമെന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ സുന്ദരിയാണ് ചൈതന്യ പ്രകാശ്. തന്റെ ഡാന്‍സ് വീഡിയോകളിലൂടേയും റീലുകളിലൂടേയുമാണ് ചൈതന്യ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള ചൈതന്യ മിനി സ്‌ക്രീനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  Also Read: 'ഒന്നര വർഷം അദ്ദേഹം എന്റെ മുഖത്ത് നോക്കിയില്ല, ജയം രവിക്കും കാർത്തിക്കും കൊടുക്കാതെ ഭക്ഷണം തന്നു'; ജയറാം

  എന്നാല്‍ ഇപ്പോഴിതാ ചൈതന്യയുടെ സാന്നിധ്യം അങ്ങ് ബോളിവുഡിലുമെത്തിയിരിക്കുകയാണ്. അതും സാക്ഷാല്‍ രണ്‍ബീര്‍ കപൂറിനൊപ്പം. രണ്‍ബീറിന്റെ പുതിയ സിനിമയായ ഷംഷേരയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായാണ് ഈ പത്തൊമ്പതുകാരി സൂപ്പര്‍ താരത്തിനൊപ്പം ചുവടുവച്ചത്. മലയാളികള്‍ക്ക് വന്‍ സര്‍പ്രൈസ് തന്നെയായിരുന്നു ഈ വീഡിയോ.

  ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും രണ്‍ബീറിനൊപ്പമുള്ള ഡാന്‍സിനെക്കുറിച്ചുമൊക്കെ ചൈതന്യ മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  കുട്ടിക്കാലം മുതല്‍ നൃത്തം പഠിക്കുന്നുണ്ട് ചൈതന്യ. മാത്രവുമല്ല സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ സ്ഥിരമായി സമ്മാനം വാങ്ങിയിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിക്ടോക് വിഡിയോ ചെയ്തു തുടങ്ങിയത്. എന്നാല്‍ അതൊന്ന് ഒന്നു പച്ചപിടിച്ചു വന്നപ്പോഴേക്കും ടിക് ടോക് പൂട്ടിപ്പോവുകയായിരുന്നുവെന്നാണ് ചൈതന്യ പറയുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലേക്കു മാറുകയായിരുന്നു. ജനമനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളെ പുനര്‍സൃഷ്ടിക്കുന്ന ആശയം ക്ലിക്കായെന്നാണ് ചൈതന്യ പറയുന്നത്. താരത്തിന്റെ വീഡിയോകളും റീക്രേഷനുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

  കഷ്ടപ്പെട്ടാണ് വീഡിയോ ചെയ്യുന്നതെന്നാണ് ചൈതന്യ പറയുന്നത്. ഒരു തുണിക്കടയിലെ തിരക്കിനിടയില്‍ നിന്നിറങ്ങി വന്നു നൃത്തം ചെയ്യുന്ന വിഡിയോ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ആല്‍ബങ്ങള്‍ ചെയ്തു. തുടര്‍ന്ന് സീരിയലുകൡലെത്തുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നാലെ രണ്‍ബീര്‍ കപൂറിനൊപ്പമുളള വീഡിയോയ്ക്ക് പിന്നിലെ കഥയും താരം പങ്കുവെക്കുന്നുണ്ട്.

  സോഷ്യല്‍മീഡിയ പ്രമോഷനും മറ്റു കാര്യങ്ങളിലും എന്നെ സഹായിക്കുന്ന ഫാബ്‌സ്‌ക്വോഡ് മീഡിയ ടീമാണ് 'ശംഷേര' സിനിമയുടെ പ്രമോഷനായി രണ്‍ബീര്‍ വിളിക്കുന്നുവെന്ന വിവരം അറിയിച്ചത്. 'ആര് ഞാനോ? ടിക്കറ്റ് വരട്ടെ, എന്നിട്ടു വിശ്വസിക്കാം' എന്നായിരുന്നു അത് കേട്ടപ്പോള്‍ തന്റെ പ്രതികരണമെന്നാണ് ചൈതന്യ പറയുന്നത്. പറ്റിക്കുന്നതാണെന്നു തന്നെയാണു കരുതിയതെന്നും ചൈതന്യ പറയുന്നത്. അതുകൊണ്ട് ആരോടും പറഞ്ഞിരുന്നില്ലെന്നും താരം പറയുന്നു.

  എന്നാല്‍, ടിക്കറ്റ് വന്നപ്പോള്‍ കഥമാറി. എന്റെ വിഡിയോകള്‍ രണ്‍ബീര്‍ വരെ കണ്ടിട്ടുണ്ടെന്നതു വലിയ സര്‍പ്രൈസായിരുന്നു. എന്നെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞുവെന്നും താരം പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരളത്തില്‍ നിന്നുമൊരാളെ രണ്‍ബീറിനൊപ്പം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.

  പത്തനംതിട്ടയിലെ കലഞ്ഞൂരാണ് ചൈതന്യയുടെ നാട്. ഏഴാം ക്ലാസ് മുതല്‍ തിരുവനന്തപുരത്താണു പഠനം. അച്ഛന്‍ കെ.വി.പ്രകാശ് ധനകാര്യ സ്ഥാപനം നടത്തുന്നു. വിഡിയോ ആശയത്തിനു യോജിച്ച വസ്ത്രം അമ്മ ബിന്ദു എവിടുന്നെങ്കിലും കണ്ടെത്തി കൊണ്ടുവരമെന്നാണ് ചൈതന്യ പറയുന്നത്.മേക്കപ്പ് ഒക്കെ സ്വന്തമായിട്ട് തന്നെ ചെയ്യുന്നതാണ്. ഇപ്പോള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ചൈതന്യ.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള നെഗറ്റീവ് കമന്റുകളെക്കുറിച്ചും ചൈതന്യ മനസ് തുറക്കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലുമൊക്കെ നെഗറ്റീവ് പറയുമ്പോള്‍ ആദ്യം വിഷമം വന്നിരുന്നു. ഇപ്പോള്‍ മോശം കമന്റുകള്‍ ശ്രദ്ധിക്കില്ല. കുറെപ്പേര്‍ നമ്മളെ ഭയങ്കരമായി വിഷമിപ്പിക്കും. അതു മനസ്സില്‍ വച്ചോണ്ടിരുന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തൊന്നും എത്തില്ലെന്നാണ് ചൈതന്യയുടെ നിലപാട്.

  സിനിമയാണു തന്റെ പാഷന്‍ എന്നാണ് ചൈതന്യ പറയുന്നത്. റിനോയി കല്ലൂര്‍ സംവിധാനം ചെയ്ത ഒരു റൊണാള്‍ഡോ ചിത്രം എന്ന സിനിമ ചെയ്തു. വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയാ എന്ന ചിത്രത്തില്‍ നായികയായും അവസരം ലഭിച്ചുവെന്നും ചൈതന്യ പറയുന്നുണ്ട്.

  Read more about: ranbir kapoor
  English summary
  Social Media Star Chaitanya Prakash Recalls Meeting Ranbir Kapoor And Dancing With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X