For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനുമൊരു ഫാന്‍ ബോയിയാണ്! കഥ പോലും വായിക്കാതെ സിനിമ ഏറ്റെടുത്തു, മമ്മൂട്ടി ചിത്രം വരുമെന്ന് സൗബിന്‍

  |

  നടന്‍ സൗബിന്‍ ഷാഹിര്‍ തിരക്കോട് തിരക്കിലാണ്. അഭിനയിച്ചും സംവിധാനം ചെയ്തുമെല്ലാം താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയതുള്‍പ്പെടെ സൗബിന്‍ അഭിമാനമായി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളെല്ലം തന്നെ സൂപ്പര്‍ ഹിറ്റാക്കി കൊണ്ടാണ് സൗബിന്‍ നിറഞ്ഞ് നില്‍ക്കുന്നത്.

  പറവ എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. ഇത് വലിയ വിജയമായിരുന്നു. ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സൗബിന്‍ ഒരുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആ സിനിമയെ കുറിച്ചും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം സൗബിനിപ്പോള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ദി ക്യൂ വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

  ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് പറവ ആയിരുന്നില്ല. പണി പാളി എന്ന സിനിമയായിരുന്നു ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ചെറുകഥ എന്ന ടൈറ്റിലിലേക്ക് മാറ്റുകയായിരുന്നു. ഈ സിനിമ ആദ്യം ചെയ്താല്‍ എങ്ങനെ ഇരിക്കുമെന്ന് ഞാന്‍ തന്നെ ചിന്തിച്ചിരുന്നു. ചെറുകഥ എന്റെ സ്വപ്‌നമാണ്. മൈന്‍ഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ചിത്രമാണ്. ഇത് എടുക്കുന്നതിന് മുന്‍പ് വലിയൊരു ചിത്രം ഉണ്ടാക്കി കാണിക്കണമെന്ന് വിചാരിച്ചാണ് പറവ എടുക്കുന്നത്. ചെറുകഥ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിക്കുന്നത്. സിനിമ ചെയ്യാമെന്ന് സംസാരിച്ചിട്ടേ ഉള്ളു. അത് എന്ന് ചെയ്യും എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരിക്കല്‍ സഫലമാവുമെന്നാണ് താരം പറയുന്നത്.

  അഭിനയത്തേക്കാള്‍ താല്‍പര്യമുള്ളത് സംവിധാനമാണെന്നാണ് സൗബിന്‍ പറയുന്നത്. അഭിനയിക്കുന്ന ചില സിനിമ ഇഷ്ടപ്പെടും. ചില രംഗങ്ങള്‍ താരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അയ്യോ എന്ന് തോന്നി പോകും. അതുപോലെ തുടര്‍ച്ചയായി നമ്മുടെ മുഖം പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുന്നു എന്ന ബോറഡിയും ഉണ്ട്. ഇത് എത്രനാള്‍ കൊണ്ട് പോവുമെന്ന കാര്യത്തെ കുറിച്ചും അറിയില്ല. പോവുന്ന അത്രയും പോവട്ടെ എന്നാണ് സൗബിന്‍ പറയുന്നത്.

  ഏറെ കാലത്തിന് ശേഷം ഭദ്രന്‍ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിനും ജോജു ജോര്‍ജുമടക്കമുള്ള താരങ്ങളാണ് അഭിനയിക്കുന്നത്. ഒരു ഫാന്‍ ബോയ് എന്ന നിലയിലാണ് താന്‍ ഭദ്രന്‍ സാറിന്റെ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സൗബിന്‍ പറയുന്നത്. കഥ പോലും കേള്‍ക്കാതെയായിരുന്നു സിനിമ ഏറ്റെടുത്തത്. കാരണം ഭദ്രന്‍ സാറിന്റെ അത്രയും വലിയ ഫാന്‍ ആണ് താന്‍. അദ്ദേഹമൊരുക്കിയ സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകല്‍ എനിക്ക് അത്രയും ഇഷ്ടമുള്ളവയാണ്.

  മമ്മൂട്ടിയുടെ മാസ് അവതാരം! സംഘട്ടനം ഇനിയും അവസാനിക്കുന്നില്ല ഷൈലോക്ക് ഫസ്റ്റ് ലുക്ക് പുറത്ത്

  കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, അമ്പിളി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളാണ് ഈ വര്‍ഷം സൗബിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ സിനിമകള്‍. ഇനി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം, അമല്‍ നീരദ്, സിദ്ധാര്‍ഥ് ഭരതന്‍, എന്നിവര്‍ക്കൊപ്പമുള്ള സിനിമയും സൗബിന്റേതായി വരാനിരിക്കുകയാണ്. ഇതിനൊപ്പം മഞ്ജു വാര്യര്‍ നായികയായിട്ടെത്തുന്ന സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സൗബിന്റെ സംവിധാനത്തില്‍ മറ്റൊരു സിനിമ കൂടി അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആയിരിക്കും നായകനായിട്ടെത്തുന്നത്. ഈ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല.

  ഏതു നിമിഷവും പാളി പോകാവുന്ന വിഷയം! ബിജു മേനോന്‍ ചിത്രത്തെ കുറിച്ച് അരുണ്‍ ഗോപി പറയുന്നതിങ്ങനെ

  English summary
  Soubin Shahir Talks About His Upcoming Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X