For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്തൊമ്പതാമത്തെ അടവില്ലെന്ന് പറഞ്ഞപ്പോള്‍ എംടി അന്ന് എഴുതിയ ആ ഡയലോഗ്‌, അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ മമ്മൂട്ടി-ഹരിഹരന്‍ കൂട്ടുകെട്ടിന്റെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രമായാണ് അറിയപ്പെടുന്നത്. മമ്മൂക്കയ്ക്ക് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയാണ് വടക്കന്‍ വീരഗാഥ. ചന്തു ചേകവര്‍ എന്ന കഥാപാത്രത്തെ അത്രത്തോളം ഗംഭീരമാക്കിയിരുന്നു നടന്‍. മെഗാസ്റ്റാറിന് പുറമെ സിനിമയില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

  ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ നോറ ഫത്തേഹി, കാണാം

  എംടി വാസുദേവന്‍ നായരുടെ തിരക്കഥ തന്നെയായിരുന്നു സിനിമയില്‍ മികച്ചുനിന്നത്. ഒപ്പം ഹരിഹരന്‌റെ സംവിധാന മികവും താരങ്ങളുടെ പ്രകടനവും മുഖ്യ ആകര്‍ഷണങ്ങളായി മാറി. അതേസമയം വടക്കന്‍ വീരഗാഥയിലെ പ്രശസ്തമായ ഒരു ഡയലോഗ് എംടി എഴുതിയ ദിവസത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍. കൗമുദി ടിവിയുടെ പരിപാടിയിലാണ് അദ്ദേഹം മനസുതുറന്നത്‌.

  വടക്കന്‍ വീരഗാഥയുടെ അവസാനത്തെ സീനിലെ ഡയലോഗായ 'ഇതോ അങ്കം, ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം' സ്‌ക്രിപ്റ്റിലുളളത് പത്തൊമ്പതാമത്തെ അടവ് കൊണ്ട് ചന്തു ഇവരെ കീഴ്‌പ്പെടുത്തുന്നു എന്നാണ്. സിനിമ തുടങ്ങുന്നത് മുതല്‍ ഞങ്ങളെല്ലാം ഈ പത്തൊമ്പതാമത്തെ അടവ് എന്താണെന്ന് അന്വേഷിക്കുകയാണ്. ഞാന്‍ തന്നെ കേരളത്തിലെ എല്ലാ കളരികളിലും പോയി അന്വേഷിച്ചു. എന്നാല്‍ അവര്‍ക്കാര്‍ക്കും അറിയില്ല. പതിനെട്ട് അടവേ അറിയൂ, ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ പറയുന്നു.

  'ഉറുമികളുടെ അടവാണ് പതിനെട്ടാമത്തെ അടവ്. പത്തൊമ്പതാമത്തെ അടവില്ല. എന്നാല്‍ എംടി പറഞ്ഞു അങ്ങനെ ഒരു അടവ് ഉണ്ട്. നിങ്ങള്‍ കണ്ടുപിടിക്കൂ എന്ന്. എംടിക്ക് അത് പറഞ്ഞുതരാന്‍ അറിയില്ല. അങ്ങനെ പത്തൊമ്പതാമത്തെ ഒരു അടവ് ഇല്ലെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് ഒന്നര വര്‍ഷം വേണ്ടി വന്നു. ഷൂട്ടിംഗ് തുടങ്ങി പടത്തിന്‌റെ മറ്റുളള ഭാഗങ്ങളെല്ലാം ഡബ്ബ് ചെയ്യാന്‍ തുടങ്ങി. പത്തൊമ്പതാമത്തെ അടവില്ല എന്നും അങ്ങനെയൊരു അടവുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അറിയില്ലെന്നും എംടി സാറിനോട് പറഞ്ഞു'.

  പടം തുടങ്ങുന്നതിന് മുന്‍പ്‌ ​മമ്മൂക്ക നല്‍കിയ മുന്നറിയിപ്പ്, അതുപോലെ സംഭവിച്ചു; ജൂഡ് ആന്തണി ജോസഫ്

  'ഞങ്ങളെ കൊണ്ട് കണ്ടുപിടിക്കാന്‍ സാധ്യമല്ല സാര്‍. സാറ് എന്തെങ്കിലും ചെയ്യണമെന്ന് ഹരിഹരന്‍ സാര്‍ ഉള്‍പ്പെടെയുളളവര്‍ അദ്ദേഹത്തോട് പറയുകയാണ്. പിന്നാലെ എംടി പറഞ്ഞു; നമുക്കത് ഡയലോഗുകളില്‍ കൂടെ ഒതുക്കാം. അങ്ങനെ മദ്രാസില്‍ കളരിയുടെ ഒരു പോര്‍ഷന്‍ സെറ്റിട്ടു.. വൈകീട്ട് ആറുമണിക്കാണ് ഷൂട്ടിംഗ്. മമ്മൂക്ക വരുവാണ്. ഡബ്ബിംഗ് അപ്പോഴും നടക്കുന്നുണ്ട്'.

  വലിയ കളക്ഷന്‍ നേടിയ ജയറാം ചിത്രം, എന്നാല്‍ അവസാനം സംഭവിച്ചത്, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്‌

  'എല്ലാ ദിവസവും ഡബ്ബിംഗ് നടക്കുന്ന സ്ഥലത്ത് എംടി വരും. അങ്ങനെ ഒരു ദിവസം വന്നപ്പോ ഇന്നല്ലെ ഷൂട്ടിംഗ് എന്ന് അദ്ദേഹം ചോദിച്ചു. അതെ സാര്‍ എന്ന് ഞാന്‍ മറുപടി കൊടുത്തു. അങ്ങനെ ഡബ്ബിംഗ് തിയ്യേറ്ററില്‍ നിന്ന് എല്ലാവരും പുറത്തുപോയ ശേഷം ഞാനും എംടിയും മാത്രം അവിടെ നില്‍ക്കുവാണ്‌. ശ്രീക്കുട്ടാ ഒരു പേപ്പര്‍ തരുമോ എന്ന് എംടി ചോദിച്ചു', സംവിധായകന്‍ പറയുന്നു.

  വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്‌, മനസുതുറന്ന് സ്വാസിക

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  ടേക്കന്‍ സീനിന്‌റെ പുറകുവശം മതിയോ എന്ന് ചോദിച്ച് അത് കൊടുത്തു. അങ്ങനെ അവിടെ ഇരുന്ന് എംടി സാറ് എഴുതിയതാണ്; 'ഇതോ അങ്കം, ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിയ്ക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം എന്ന ഡയലോഗ്'. അത് എഴുതി കഴിഞ്ഞപ്പോ അന്ന് അഞ്ച് മണിയായി. ഞാന്‍ സീനുമായി ഹരിഹരന്‍ സാറിന്‌റെ അടുത്ത് എത്തി. കിട്ടി സാര്‍ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സീന്‍ തീര്‍ക്കുന്നത്, ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ ഓര്‍ത്തെടുത്തു.

  English summary
  Sreekumar Revealed How The Famous Dialogue Of Mammootty From Oru Vadakkan Veeragatha Penned
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X