For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ചിരി നിര്‍ത്തനായില്ല; മുകേഷിന്റെ കൈനോട്ടത്തെ കുറിച്ച് ശ്രീനിവാസന്‍

  |

  സിനിമയുടെ പിന്നാമ്പുറത്ത് നടക്കാറുള്ള രസകരമായ സംഭവവികാസങ്ങള്‍ ഓരോ താരങ്ങളും തുറന്ന് പറയാറുണ്ട്. മുന്‍പ് നടന്‍ ശ്രീനിവാസന്‍ മമ്മൂട്ടിയ്ക്കും മുകേഷിനുമൊപ്പം ഉണ്ടായിരുന്ന ചില നര്‍മ്മ രംഗങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും മുകേഷ് മമ്മൂട്ടിയുടെ കൈ നോക്കി ഭാവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

  മമ്മൂട്ടിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ചിരി നിര്‍ത്താന്‍ പറ്റാത്ത അനുഭവം ഉണ്ടായതിനെ കുറിച്ചും കോളേജില്‍ പഠിക്കുമ്പോള്‍ തനിക്ക് കിട്ടിയ തല്ലിനെ കുറിച്ചുമൊക്കെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ തുറന്ന് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ അനുഭവ കഥ വീണ്ടും വൈറലാവുകയാണ്.

  ഒന്ന് രണ്ട് പേരെ തല്ലാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ കൈയോങ്ങുന്നതിന് മുന്‍പ് അവര്‍ എന്നെ തിരിച്ച് തല്ലുകയായിരുന്നു. അതോണ്ട് എന്റെ ആഗ്രഹം നടന്നിട്ടില്ല. ചെറുപ്പത്തില്‍ സ്‌കൂളില്‍ കളരി പഠിപ്പിക്കുമായിരുന്നു. പഠിച്ച് പഠിച്ച് ഞാന്‍ ഭയങ്കര കളരിയഭ്യാസിയായി. അങ്ങനെ കോളേജില്‍ എത്തിയപ്പോള്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കശപിശ ഉണ്ടായി. കളരി അഭ്യാസി എന്ന നിലയില്‍ എന്നെ മുന്നോട്ട് നിര്‍ത്തി.

  പക്ഷെ എനിക്ക് കിട്ടിയ അടിയ്ക്ക് കൈയ്യും കണക്കുമില്ലായിരുന്നു. നിലംതൊടാതെയുള്ള അടിയായിരുന്നു. എല്ലാ അഭ്യാസവും നിലത്ത് നിന്നേ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് അന്നെനിക്ക് മനസിലായി. എയറില്‍ നിന്ന് അഭ്യാസം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്. അന്ന് കാന്റീന് മുന്നിലിട്ടിരുന്ന വിറക് കൊള്ളി കൊണ്ടാണ് എന്റെ തലയ്ക്ക് അടി കിട്ടുന്നത്. വലിയ പാടാണ്. ഇപ്പോഴും അതുണ്ട്. തലയില്‍ നിന്നും രക്തം ഒലിക്കുന്ന എന്നെയും എടുത്ത് സുഹൃത്തുക്കള്‍ ഗംഭീരമായൊരു പ്രകടനം നടത്തി.

  തല്ലിയ പാര്‍ട്ടിയ്‌ക്കെതിരെയുള്ള ജനവികാരം ഇളക്കി വിടാനുള്ള ശ്രമമായിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ തരക്കെടില്ല. അടി കിട്ടി കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് എന്റെ മേല്‍ സിംമ്പതി ഉണ്ടാവും. അങ്ങനെ ഞാന്‍ ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു. സിംമ്പതി വോട്ടുകള്‍ കിട്ടുമെന്ന് കരുതി. എനിക്ക് അടി കിട്ടി, മറ്റവന്മാരാണ് ദുഷ്ടന്മാരാണ്, നികൃഷ്ടന്മാരാണ് എന്നൊക്കെ പ്രചഅതിഗംഭീരമായി തോറ്റു. വിറക് കൊണ്ടുള്ള അടിയും തിരഞ്ഞെടുപ്പിലെ അടിയും കിട്ടി. ഇതിനെയാണ് ഡബിള്‍ അടി എന്ന് പറയുന്നത്.

  അടിയുടെ കാര്യം പറഞ്ഞപ്പോഴാണ് മുകേഷ് മമ്മൂട്ടിയുടെ കൈ നോക്കി ഭാവി പ്രചരിപ്പിച്ചതിനെ കുറിച്ച് കൂടി ശ്രീനിവാസന്‍ ഓര്‍മ്മിച്ചത്. ' ഒരിക്കല്‍ ഗള്‍ഫില്‍ വച്ചാണെന്ന് എനിക്ക് തോന്നുന്നു. ഒരു ഹോട്ടല്‍ മുറിയില്‍ മമ്മൂട്ടിയുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുണ്ട്. മമ്മൂട്ടിയുടെ കൈ പിടിച്ച് മുകേഷ് ഇങ്ങനെ നോക്കി. നിനക്ക് രേഖ നോക്കാന്‍ അറിയാമോന്ന് മമ്മൂട്ടി ചോദിച്ചു. തനിക്ക് കുറച്ചൊക്കെ അറിയാമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മുകേഷ് പെരുമാറിയത്. ഇതോടെ മമ്മൂട്ടിയ്ക്ക് താല്‍പര്യം കേറി.

  കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam

  പിന്നാലെ മുകേഷ് നോക്കിയിട്ട് പറഞ്ഞു, ഈ കൈ വെച്ച് നിങ്ങള്‍ ആരെയും തല്ലരുത്. അതെന്താ തല്ലിയാല്‍? തല്ലിയാല്‍ തിരിച്ച് അടി കിട്ടി നിങ്ങള്‍ ചത്ത് പോകും. അതുകൊണ്ട് ആരെയും തല്ലരുതെന്ന് പറഞ്ഞു. ഇത് കേട്ട് മമ്മൂട്ടിയുടെ ഭാര്യയും മക്കളും ഭയങ്കര ചിരി. മമ്മൂട്ടി ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ പോലെ വളരെ ഷാര്‍പ്പായി അവരെ ഒന്ന് നോക്കി. എന്നിട്ടും ഭാര്യയും മക്കളും ചിരി നിര്‍ത്തിയില്ല. ഇതോടെ നീ ആളെ കളിയാക്കുവാണോന്ന് മമ്മൂട്ടി മുകേഷിനോട് ചോദിച്ചു. ഇത് മാത്രമല്ല ഇനിയും ഉണ്ടെന്ന് പറഞ്ഞ് മുകേഷ് വീണ്ടും സീരിയസായി മമ്മൂട്ടിയുടെ കൈ നോക്കി. അവസാനം ഇത് ഒരു കലാകാരനാവേണ്ട ആളുടെ കൈ ആണല്ലോ, പക്ഷെ എന്ത് പറ്റി? എന്ന് ചോദിച്ചു.

  English summary
  Sreenivasan Revealed Once Mukesh Predict The Future Of Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X