For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഡ്ഢികൾ പുറകിൽ നിന്ന് കുത്തും!! ബുദ്ധിയുള്ളവര്‍ ചെയ്യുന്നത്, വിമർശകർക്ക് മറുപടിയുമായി ഭുവനേശ്വരി

  |

  അടുത്തറിയുമ്പോഴാണ് ചില മനുഷ്യരെ കുറിച്ചുളള കൂടുതൽ കാര്യങ്ങൾ മനസ്സിലാകുന്നത്. പ്രചരിക്കുന്ന പല വാർത്തകളുടേയും സത്യാവസ്ഥ മനസിലാകുന്നത്. ഇത്തരത്തിൽ ജനങ്ങളുടെ മനസിൽ കയറി കൂടിയ താരമാണ് ശ്രീശാന്ത്. താരത്തിനെ കുറിച്ച് ഒരുപാട് തെറ്റായ ധാരണകൾ ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസ് എന്ന റിയാലിറ്റി അതെല്ലാം മാറ്റിയിരിക്കുകയാണ്.

  deepika-sreesanth

  സത്യത്തിൽ ഇവരുടെ പ്രശ്നം എന്താണ്!! ഒന്നും മനസിലാവുന്നില്ല, കങ്കണയ്ക്കെതിരെ വിമർശനവുമായി സോയാ അക്തർ

  സൽമാൻഖാൻ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ കേരളത്തിൽ നിന്ന് എത്തിയ ഒരേയൊരു താരമായിരകുന്നു ശ്രീശാന്ത്. നിരവധി ചീത്ത പേരുകളും പേറിയാണ് ശ്രീ ബിഗ് ബോസിൽ എത്തിയത്. എന്നാൽ അങ്ങനെയല്ല താൻ എന്ന് തെളിയിച്ചു കൊണ്ടായിരുന്നു മടങ്ങി വരവ്. ആദ്യ ദിവസം തന്നെ ബിഗ്ബോസ് ഹൗസിലെ പ്രശ്നക്കാരനെന്ന് ശ്രീയെ മുദ്രകുത്തിയെങ്കിലും 100 ദിവസത്തെ അവിടത്തെ താമസം താരത്തിന്റെ ജാതകം തന്നെ മാറ്റി മറിയിക്കുകയായിരുന്നു . ഈ ഷോയിലൂടെ ശ്രീശാന്തിനെ പോലെ പ്രേക്ഷക ശ്രദ്ധ നേടാൻ ഭാര്യ ഭൂവനേശ്വരിയ്ക്ക് കഴിഞ്ഞു. മലയാളി ജനങ്ങൾക്ക് അധികം പരിചയമില്ലാത്ത വ്യക്തിയാണിവർ. എന്നാൽ ഭർത്താവിന് കട്ട സപ്പോർട്ടുമായി ഭുവനേശ്വരി കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താര പത്നിയുടെ ട്വീറ്റാണ്. ഇത് ശ്രീശാന്ത് ആരാധകർക്കിടയിൽ രോക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

  കരിക്ക് ടീമിനോടൊപ്പം നടി രജിഷ വിജയനും!! പ്രണയദിന സ്പെഷ്യൽ എപ്പിസോഡ് കാണൂ...

   രണ്ടാം സ്ഥാനത്തേയക്ക്

  രണ്ടാം സ്ഥാനത്തേയക്ക്

  ആദ്യം മുതൽ വിവാദ നായകൻ എന്നുളള പേര് ശ്രീയെ തേടിയെത്തിയിരുന്നു. ശ്രീശാന്ത് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടി എത്തുന്നത് ക്രിക്കറ്റ് മൈതാനങ്ങളിൽ പല അവസരങ്ങളിലും കോപത്തോടെ നിൽക്കുന്ന താരത്തിന്റെ മുഖമാണ്. ഇത് പല അവസരങ്ങളിലും പ്രേക്ഷകരുടെ ഇടയിൽ ശ്രീയ്ക്ക് നെഗറ്റീവ് ഇംബ്രഷനായിരുന്നു നൽകിയിരുന്നത്.ഇത് ബിഗ്ബോസിലൂടെ മാറി കിട്ടുകയായിരുന്നു. പ്രശ്നക്കാരനാണെന്ന് പേര് ലഭിച്ചുവെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാഥിയാവുകയായിരുന്നു. 100 ദിവസം ആ വീട്ടിൽ തുടരാൻ കഴിഞ്ഞിരുന്നു. അവസാന നിമിഷം ദീപിക ഒന്നാം സ്ഥാനത്തേയ്ക്ക് ശ്രീ രണ്ടാം സ്ഥാനക്കാരനുമായി.

  ശ്രീയുടെ സഹോദരി‌

  ശ്രീയുടെ സഹോദരി‌

  ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥിയായിരുന്നു ശ്രീശാന്ത്. ബിഗ്ബോസ് 12ാം സീസണിൽ ശ്രീ തന്നെ വിജയിയാകുമെന്ന് എല്ലാവരും വിചാരിച്ചിരുന്നു. എന്നാൽ അതെല്ലാം മാറ്റിമറിച്ചു കൊണ്ടായിരുന്നു ദീപിക വിന്നറായത്. ബിഗ്ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് ശ്രീശാന്തും ദീപികയും. ദീപിക തന്റെ സഹോദരിയെ പോലെയാണെന്ന് ശ്രീ പറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ബിഗ്ബോസ് വിടാൻ തന്നെ ശ്രീ തയ്യാറായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷവു ഇരുവരും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.

   ദീപികയെ ഒഴിവാക്കി ശ്രീ

  ദീപികയെ ഒഴിവാക്കി ശ്രീ

  എന്നാൽ ഇവരുടെ ഭായ്-ബഹൻ ബന്ധത്തിൽ വിളളൽ വീണിരിക്കുകയാണ്. ശ്രീശാന്തിന്റെ ഫോളോവേഴ്സ് ലിസ്റ്റിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരിക്കുകയാണ്. ഇത് ഇരു കൂട്ടരുടേയും ഫാൻസിനെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനുളള കാരണവും ശ്രീശാന്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ഭാര്യയെ ബഹുമാനിക്കാത്തവരെ താനും ബഹുമാനിക്കില്ല. ദീപികയും ആരാധകർ എന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയും അപമാനിക്കുന്നു. അവരെ പറഞ്ഞു വിലക്കേണ്ടത് ധീപികയും ഉത്തരവാദിത്വമാണ്. എന്നാൽ അവർ അത് ചെയ്യുന്നില്ലെന്നും ശ്രീ പറഞ്ഞു.

   വിമർശകർക്ക് മറുപടിയുമായി ഭൂവനേശ്വരി

  വിമർശകർക്ക് മറുപടിയുമായി ഭൂവനേശ്വരി

  സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നതും ആൺഫോളോ ചെയ്യുന്നത് അത്ര വലിയ കാര്യമല്ല. വിഡ്ഡികൾ കത്തിയെടുത്ത് പിറകിൽ നിന്ന് കുത്തും , എന്നാൽ ബുദ്ധിയുളേളവർ കത്തിയെടുത്തു ചരടറുത്ത് വിഡ്ഡികളിൽ നിന്ന് മാറി നിൽക്കും- ഭുവനേശ്വരി കുറിച്ചു. ശ്രീയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കൂടി വിമർശനങ്ങൾ ഉയർന്നു വന്നപ്പോഴായിരുന്നു മറുപടിയുമായി ഭൂവനേശ്വരി രംഗത്തെത്തിയത്. അതേസമയം ഭുവനേശ്വരിയുടെ ട്വീറ്റിന് താഴെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  English summary
  Sreesanth's wife Bhuvaneshwari reacts to husband unfollowing Dipika Kakar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X