twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനീകാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയതില്‍ കുറ്റബോധം, പരസ്യമായി ശ്രീദേവി അത് പറഞ്ഞു!

    |

    ഇന്ത്യന്‍ സിനിമയുടെ അഭിമാന താരമായ ശ്രീദേവിക്ക് മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും മികച്ച പിന്തുണയാണ് ലഭിച്ചത്.

    ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അപ്രതീക്ഷിതമായ വിയോഗത്തില്‍ നിന്നും സിനിമാലോകം ഇതുവരം മുക്തരായിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

    ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്

    ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്

    നീണ്ട ഇടവേളയ്ക്ക് ശേഷം 2013 ല്‍ ഇംഗ്ലീഷ് വിഗ്ലീഷിലൂടെയാണ് ശ്രീദേവി സിനിമയിലേക്ക് തിരിച്ചെത്തിയത്. സിനിമയിലേക്ക് തിരിച്ചെത്തിയതിന് ശേഷം താരം ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

    പ്രകാശ് രാജിനൊപ്പം

    പ്രകാശ് രാജിനൊപ്പം

    പ്രകാശ് രാജ് അവതാരകനായെത്തിയ നീങ്കളും വെല്ലും ഒരു കോടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ താരം തന്റെ സിനിമാജീവിതത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

    ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം

    ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം

    മൂന്ന്ര് മുടിച്ച് എന്ന സിനിമയിലായിരുന്നു ശ്രീദേവി ആദ്യമായി നായികാവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിലൂടെ താരത്തിന് സംവിധായകനായ കെ ബാലചന്ദ്രര്‍ നല്‍കിയത് 5000 രൂപയായിരുന്നു.

    രജനീകാന്തിനെക്കാളും കൂടുതല്‍ പ്രതിഫലം

    രജനീകാന്തിനെക്കാളും കൂടുതല്‍ പ്രതിഫലം

    രജനീകാന്തിനും കമല്‍ഹസനുമൊപ്പം അഭിനയിക്കാനുള്ള അവസരവും ശ്രീദേവിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ രജനീകാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം താരത്തിന് ലഭിച്ചിരുന്നു.

    പുതുമുഖമായിരുന്നു

    പുതുമുഖമായിരുന്നു

    കമല്‍ഹസന്‍ നേരത്തെ തന്നെ സിനിമയിലുള്ളതിനാല്‍ അദ്ദേഹത്തിന് അതൊരു പ്രശ്‌നമായിരുന്നില്ല. തുടക്കക്കാരനായിരുന്നു അന്ന് രജനീകാന്ത്. പ്രതിഫലത്തിന്റെ കാര്യത്തിലെ ഏറ്റക്കുറച്ചിലിന് പിന്നിലെ പ്രധാന കാരണവും അതായിരുന്നു.

     അമ്മയുമായി കൂട്ടായി

    അമ്മയുമായി കൂട്ടായി

    രജനീകാന്ത് വളരെ പെട്ടെന്ന് തന്നെ അമ്മയുമായി കൂട്ടായി. മകനെപ്പോലെയായിരുന്നു അമ്മ രജനിയെ കരുതിയത്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി രജനി മാറുമെന്ന് അന്നേ നമ്മള്‍ പറയുമായിരുന്നു.

    ആ രംഗം ചിത്രീകരിക്കുന്നതിനിടയില്‍

    ആ രംഗം ചിത്രീകരിക്കുന്നതിനിടയില്‍

    ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ശ്രീദേവി വല്ലാതെ അസ്വസ്ഥയായിരുന്നു. രജനീകാന്ത് പുഴയില്‍ വീണതിന് ശേഷം സഹായത്തിനായി കമല്‍ഹസനോട് ആവശ്യപ്പെടുന്നുവെങ്കിലും അദ്ദേഹം അത് ചെയ്തില്ല. ഈ രംഗത്തില്‍ അഭിനയിക്കുന്നതിനിടയില്‍ താന്‍ നെര്‍വെസ്സായിരുന്നുവെന്ന് പിന്നീട് താരം തുറന്നുപറഞ്ഞിരുന്നു.

    രജനിയെക്കുറിച്ച് ചോദിച്ചാല്‍

    രജനിയെക്കുറിച്ച് ചോദിച്ചാല്‍

    രജനീകാന്തിനെക്കുറിച്ച് ചോദിച്ചാല്‍ ശ്രീദേവി വാചാലയാവാറുണ്ട്. എല്ലാവരെയും എപ്പോഴും സന്തോഷത്തോടെ കാണാന്‍ ഇഷ്ടപ്പെടുന്ന വിനയം നിറഞ്ഞ മനസ്സിനുടമയാണ് രജനി. ചിത്രീകരണത്തിനിടയില്‍ തന്നെ അദ്ദേഹം നന്നായി സഹായിക്കാറുണ്ടെന്നും താരം പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.

    ഏറെ പ്രിയപ്പെട്ട നിറത്തിലുളള വസ്ത്രമണിഞ്ഞ് അവരെത്തും, ശ്രീദേവിയുടെ അന്ത്യാഭിലാഷം സഫലീകരിക്കുന്നു!ഏറെ പ്രിയപ്പെട്ട നിറത്തിലുളള വസ്ത്രമണിഞ്ഞ് അവരെത്തും, ശ്രീദേവിയുടെ അന്ത്യാഭിലാഷം സഫലീകരിക്കുന്നു!

    സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!

    ആ സംഭവത്തോടെയാണ് ശ്രീദേവിക്ക് തന്‍റെ ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലായത്, അന്ന് ബോണി കപൂര്‍ പറഞ്ഞത്ആ സംഭവത്തോടെയാണ് ശ്രീദേവിക്ക് തന്‍റെ ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലായത്, അന്ന് ബോണി കപൂര്‍ പറഞ്ഞത്

    English summary
    Sridevi's Confession About Getting Paid More Than Rajinikanth For The Same Film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X