For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതില്‍, ശ്രീനിയുടെ അമ്മ സൂപ്പറാണെന്ന് ആരാധകര്‍

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്‌ക്രീനില്‍ സജീവമായ താരങ്ങള്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയവും വിവാഹവുമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ സഹമത്സരാര്‍ഥികളും ആരാധകരും സംശയത്തോടെയായിരുന്നു പ്രണയത്തെ നോക്കിയിരുന്നത്. എന്നാല്‍ ബിഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ തന്നെ ഇവര്‍ ഒന്നിക്കുകയായിരുന്നു. മകള്‍ക്കൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് ഇവര്‍.

  ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് ഇതാണ്; അപകടത്തെ കുറിച്ച് കെപിഎസി ലളിത

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളി മാണിയും ശ്രീനിയും. ഇവര്‍ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലും ഉണ്ട്. ജീവിതത്തിലെ എല്ലാവിശേഷങ്ങളും സന്തോഷങ്ങളു ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് വൈറല്‍ ആകാറുമുണ്ട്.

  ശ്രീനിയുടെ അമ്മ ചെന്നൈയില്‍ നിന്ന് എത്തിയിട്ടുണ്ട്. അമ്മ എത്തിയതോടെ പേളി ഹാപ്പിയായിട്ടുണ്ട്. ഏകദേശം സമാനമായ വൈബുള്ളവരാണ് പേളിയും ശ്രീനിഷിന്റെ അമ്മയും. ഇവരുടെ കോമ്പോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയി വൈറല്‍ ആവുന്നത് ശ്രീനിഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.അമ്മയെ ആദ്യമായി ചുരിദാറില്‍ കാണാനായതിന്റെ സന്തോഷത്തെക്കുറിച്ചായിരുന്നു ശ്രീനി പങ്കുവെച്ചത്. അമ്മയെ മേക്കപ്പ് ചെയ്യുന്ന വീഡിയോ പേളി മാണിയും പങ്കുവെച്ചിട്ടുണ്ട്.

  രണ്‍ബീറിനെ അത്രയ്ക്ക് വിശ്വാസമാണ് ആലിയയ്ക്ക്, വിവാഹത്തിന് മുമ്പെ...നടിയുടെ വാക്കുകള്‍ വൈറല്‍

  അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രീനിഷിന്റെ വാക്കുകള്‍. അമ്മയുടെ പുഞ്ചിരിയിലുണ്ട് എല്ലാം, ആദ്യമായാണ് അമ്മയെ സാല്‍വാറില്‍ കാണുന്നത്. അതിനുള്ള ധൈര്യം കൊടുത്തത് പേളിയാണെന്നായിരുന്നു ശ്രീനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസ്റ്റിന് താഴെ കമന്റുമായി പേളി എത്തിയിരുന്നു. ലവ് ഇമോജിയായിരുന്നു പങ്കുവെച്ചത്.മേക്കപ്പ് വീഡിയോ കണ്ടപ്പോള്‍ ഇതും പ്രതീക്ഷിച്ചിരുന്നു. നില ബേബിക്ക് അമ്മയുടെ അതേ ഫേസ്‌കട്ടാണെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. ശ്രീനിയുടെ പോസ്റ്റും ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

  അമ്മയെ മേക്കപ്പ് ചെയ്യുന്ന പേളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. മേക്കപ്പിനെക്കാളും ഇവരുടെ സംഭാഷണമായിരുന്നു ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായത്. ''എന്റെ മമ്മി ക്യാമറ കണ്ടാല്‍ ഓടും, എന്നാല്‍ അമ്മ അങ്ങനെയല്ല, അമ്മ ഇങ്ങോട്ട് വരും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പേളിയുടേയും അമ്മയുടേയും മേക്കപ്പ് വീഡിയോ ആരംഭിച്ചത്. അതേ പോലെ തന്നെയാണ് ശ്രീനിയും. നില ബേബിയെ കാണാന്‍ അമ്മ തന്നെ, അമ്മയുടെ അതേ മുഖച്ഛായ തന്നെ എന്നാണ് എല്ലാവരും പറയുന്നത്. അതെനിക്കൊരു വലിയ കോംപ്ലിമെന്റാണ്. അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്നും പേളി പറഞ്ഞിരുന്നു. അമ്മയെ അടുത്ത് കിട്ടിയാല്‍ എപ്പോഴും ഞാന്‍ മേക്കപ്പിട്ട് കൊടുക്കാറുണ്ട്.

  അജിത്തിന്റെ ചിത്രമായ വലിമൈയില്‍ പേളി അഭിനയിച്ചിരുന്നു. വളരെ അഭിമാനത്തോടെയായിരുന്നു ശ്രീനിയുടെ അമ്മ ഇത് പറഞ്ഞത്.''എന്റെ മോള്‍ അജിത്തിനൊപ്പം അഭിനയിച്ചു എന്നായിരുന്നു വലിമൈയെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത'്. ഞങ്ങളെ കണ്ടാല്‍ അമ്മയും മകളെപ്പോലെയെന്നുള്ള കമന്റുകളും കേട്ടിട്ടുണ്ട്. സിംപിളായ മേക്കപ്പാണ് അമ്മയ്ക്ക് വേണ്ടി ചെയ്തത്. ഞാന്‍ പറയുന്നതെല്ലാം കേള്‍ക്കും, ശ്രീനി ചെറുപ്പത്തില്‍ അങ്ങനെ കുറുമ്പൊന്നും കാണിച്ചിരുന്നില്ലെന്നായിരുന്നു അമ്മയുടെ കമന്റ്.

  ശ്രീനീയുടെ അച്ഛനും താന്‍ മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമാണെന്നും അമ്മ പറയുന്നു. ചുരിദാര്‍ ഇട്ട് കാണാനാണ് അച്ഛനും ഇഷ്ടമെന്നും പറയുന്നു. അമ്മയുടെ വാക്കുകള്‍ ഇങ്ങനെ... ''അച്ഛന് മേക്കപ്പിടുന്നതിലൊന്നും പ്രശ്നമില്ല. എന്നെ ചുരിദാര്‍ ഇട്ട് കാണാനാണ് അച്ഛന് ഇഷ്ടം, ഞാനാണ് സാരി തിരഞ്ഞെടുത്തതെന്നും അമ്മ പറയുന്നു. 59 ഒന്നും ഒരു വയസേയല്ലെന്നും മേക്കപ്പ് ഇടുന്ന കാര്യം പറയവെ അമ്മയോട് പേളി പറയുന്നുണ്ട്. പേളിയുടേയും അമ്മയുടേയും വീഡിയോയ്്ക്ക് നല്ല പോസിറ്റീവ് കമന്‍ന്റുകളാണ് ലഭിക്കുന്നത്. ശരിക്കും അമ്മയും മകളും പോലെ തന്നെ, പേളി ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതില്‍, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 10 ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

  English summary
  srinish Aravind Shares his Mother Latest Look, Wet Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X