For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

By Soorya Chandran
|

സിനിമയിലും ചരിത്രത്തിലും ഒരു പാട് പേരുണ്ട്, പെട്ടെന്ന്, ഒരു യാത്രപോലും പറയാതെ ജീവിതത്തോട് വിടപറഞ്ഞ് പോയവര്‍. ചുരുങ്ങിയ കാലം കൊണ്ട് അവര്‍ തന്നിട്ടുപോയ മനോഹരങ്ങളായ ഓര്‍മ്മകള്‍ മാത്രം മതിയാകും ഇനിയുള്ള കാലം അവരെ ഓര്‍ത്തുവക്കാന്‍...

ക്ലിന്റ് എന്ന കുഞ്ഞു ചിത്രകാരന്‍. വെറും ഏഴ് വര്‍ഷം മാത്രം നീണ്ട ജീവിതത്തിനിടെ അവന്‍ വരച്ചുകൂട്ടിയത് 25,000 ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങള്‍ മാത്രം മതി ക്ലിന്റ് എഡ്മണ്ട് തോമസിനെ എക്കാലത്തും ഓര്‍ത്തുവക്കാന്‍...

ക്ലിന്റ് ഒരു ഉദാഹരണം മാത്രം. സിനിമാലോകത്തും അങ്ങനെ ഒരുപാട് പേരുണ്ട്. മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദമായിരുന്ന മോനിഷ, പ്രശസ്തിയുടെ ചെറു ബാല്യത്തിലേ മരിക്കാന്‍ വിധിക്കപ്പെട്ട തരുണി, ദുരൂഹതകള്‍ ബാക്കി നിര്‍ത്തി കടന്നുപോയ സില്‍ക്ക് സ്മിത... അങ്ങനെ എത്രയോ പേര്‍. അവരില്‍ ചിലരെ കാണാം

മോനിഷ

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

വെറും 21 വര്‍ഷത്തെ ജീവിതം കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ സിനിമാ താരമായിരുന്നു മോനിഷ. നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1992 ഡിസംബര്‍ അഞ്ചിന് ഒരു കാറപകടത്തില്‍ മോനിഷ ഈ ലോകത്തോട് വിടപറഞ്ഞു.

ശോഭ

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

മോനിഷയേക്കാള്‍ വേഗത്തില്‍, താര ശോഭയാര്‍ന്ന് ഒടുവില്‍ സ്വയം ഇല്ലതായ നടിയായിരുന്നു ശോഭ. സംവിധായകനായ ബാലുമഹേന്ദ്രയുടെ സഖി. 17-ാം വയസ്സില്‍ ശോഭ ആത്മഹത്യ ചെയ്യുമ്പോള്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അവര്‍ക്ക് സ്വന്തമായിരുന്നു.

ജയന്‍

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

മലയാളത്തിന്റെ ആദ്യ ആക്ഷന്‍ ഹീറോ ആരെന്ന് ചോദിച്ചാല്‍ 'ജയന്‍' എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ ജയന്റെ പ്രായം 41 വയസ്സ് മാത്രമായിരുന്നു.

തരുണി

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

രസ്‌ന ഗേള്‍ തരുണിയെ ഓര്‍മ്മയില്ലേ. വെള്ളി നക്ഷത്രം, സത്യം എന്നീ സിനിമകളില്‍ അഭിനയിച്ച ആ കുസൃതിക്കുരുന്ന്. പരസ്യ മോഡലായും നടിയായും തിളങ്ങി നിന്ന തരുണിക്ക് പക്ഷേ ആയുസ്സ് കുറവായിരുന്നു. വെറും 14-ാം വയസ്സിലാണ് വിമാനപാകടത്തില്‍ തരുണി കൊല്ലപ്പെട്ടത്.

കുനാല്‍ സിങ്

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

നിഷ്‌കളങ്ക യുവത്വത്തിന്റെ പ്രതീകമായിരുന്നു കുനാല്‍ സിങ് എന്ന നടന്‍. തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ട കുനാല്‍ ഒരു സുപ്രഭാതത്തില്‍ മുംബൈയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഏറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തിയാണ് കുനാല്‍ യാത്രായത്. മരിക്കുമ്പോള്‍ വെറും 31 വയസ്സ് മാത്രമേ കുനാലിന് ഉണ്ടായിരുന്നുള്ളൂ.

സൗന്ദര്യ

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

യത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം... ഈ രണ്ട് സിനിമകകള്‍ മാത്രം മതി മലയാളികള്‍ക്ക് സൗന്ദര്യ ഓര്‍ക്കാന്‍. സിനിമാഭിനയത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നു സൗന്ദര്യക്ക്. 2004 ലെ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണത്തിനിറങ്ങിയ സൗന്ദര്യ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 31 വയസ്സായിരുന്നു അപ്പോള്‍ പ്രായം.

ജിയാ ഖാന്‍

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

അടുത്തിടെ ഏറ്റവും വിവാദമായ മരണമാണ് ബോളിവുഡ് താരം ജിയാ ഖാനിന്റേത്. നടന്‍ ആദിത്യ പഞ്ചോളിക്ക് നേരെയായിരുന്നു എല്ലാവരുടേയും കണ്ണുകള്‍. 25-ാം വയസ്സിലാണ് ജിയ ഖാനെ വീട്ടിനുള്ളില്‍ തൂങ്ങി മിരിച്ച നിലയില്‍ കണ്ടെത്തിയത്.

ദിവ്യ ഭാരതി

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നിന്നിരുന്ന സമയത്താണ് ദിവ്യ ഭാരതി മരിക്കുന്നത്. മുംബൈയിലെ ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണായിരുന്നു മരണം. പ്രായം വെറും 17 വയസ്സ് മാത്രം. കൊലപാതകമോ, ആത്മഹത്യയോ... ദിവ്യ ഭാരതിയുടെ മരണം ഇപ്പോഴും ദുരൂഹമാണ്.

മധുബാല

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

ബോളിവുഡിന്റെ താരപ്രഭയില്‍ നില്‍ക്കുമ്പോള്‍ ജീവിതം ഉപേക്ഷിച്ച് പോയ താരമാണ് മധുബാല. നര്‍ഗ്ഗീസിന്റേയും മീനാകുമാരിയുടേയും സമകാലീന. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മധുബാല മരിക്കുമ്പോള്‍ അവര്‍ക്ക് 36 വയസ്സ് മാത്രമായിരുന്നു പ്രായം.

വിജയശ്രീ

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

മലയാളത്തിന്റെ സൗന്ദര്യ റാണിയായിരുന്നു വിജയശ്രീ. എഴുപതുകളില്‍ മലയാളി യുവാക്കളുടെ ഉറക്കം കെടുത്തിയ നടി. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിജയശ്രീയുടെ മരണം. 21-ാം വയസ്സില്‍. ആത്മഹത്യയെന്ന് സംശയിക്കുന്ന ഒരു ദുരൂഹ മരണം.

സില്‍ക്ക് സ്മിത

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

സില്‍ക്ക് സ്മിതയെക്കുറിച്ച് പറയുമ്പോള്‍ വിശേഷണങ്ങളുടെ ആവശ്യമേ ഇല്ല. തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് അത്രമേല്‍ സുപരിചിതയായിരുന്നു അവര്‍. യുവാക്കളുടെ ഞരമ്പുകളില്‍ ചോരയോട്ടം കൂട്ടിയ റോളുകളായിരുന്നു അവര്‍ക്ക് ലഭിച്ചതില്‍ അധികവും.

English summary
Stars who died young
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more