twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടനാവാനുള്ള വടംവലി മുറുകുന്നു, ആര്‍ക്കാവും ആ പുരസ്‌കാരം ലഭിക്കുന്നത്?

    |

    മലയാള സിനിമയെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു കടന്നുപോയത്. പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ചുകയറിയവരും സ്ഥിരപ്രതിഷ്ഠ നേടിയവരുമൊക്കെ അസാമാന്യ പ്രകടനമാണ് കാഴ്ച വെച്ചത്. ഓര്‍ത്തിരിക്കാവുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഓരോ സിനിമയും കടന്നുപോയത്. മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സിനിമയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള വിലയിരുത്തലുകന്‍ നടന്നുവരികയാണ്.

    താരരാജാക്കന്‍മാര്‍ക്കൊപ്പം യുവതാരങ്ങളുമുണ്ട് ഇത്തവണ മികച്ച നടനാവാനുള്ള മത്സരത്തില്‍. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ദിലീപ്, പൃഥ്വിരാജ്, ബിജു മേനോന്‍ തുടങ്ങിയവരും എടുത്തുപറയത്തക്ക നേട്ടമുണ്ടാക്കിയ വര്‍ഷമാണ് കടന്നുപോയത്.

    ആരായിരിക്കും ആ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്?

    ആരായിരിക്കും ആ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്?

    സിനിമയിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍രെ ആദരവ് കൂടിയാണ് പുരസ്‌കാര സമര്‍പ്പണം. മാര്‍ച്ച് പകുതിയോടെ പുരസ്‌കാര ജേതാക്കളെ തീരുമാനിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്

    മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്

    പോയ വര്‍ഷത്തില്‍ നാല് സിനിമകളുമായാണ് മമ്മൂട്ടി പ്രേക്ഷക സമക്ഷം എത്തിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്. പുത്തന്‍പണം, പുള്ളിക്കാരന്‍ സ്റ്റാറാ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

    മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാല്‍ ചിത്രങ്ങള്‍

    ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേജര്‍ രവി ചിത്രമായ ബിയോണ്ട് ബോര്‍ഡേഴ്‌സ്, ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം, ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ഈ നാല് സിനിമകളാണ് 2107 ല്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയത്.

    ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം

    ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം

    താരപുത്രനെന്ന ഇമേജില്ലാതെ തന്റേതായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ സല്‍മാന്‍ മുന്നേറുന്നത്. കോമ്രേഡ് ഇന്‍ അമേരിക്ക, സോളോ തുടങ്ങിയ സിനിമകളുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

     ഫഹദിന് കൈയ്യടി

    ഫഹദിന് കൈയ്യടി

    ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഈ രണ്ട് സിനിമകളിലുമായി അസാമാന്യ അഭിനയമാണ് ഫഹദ് ഫാസില്‍ കാഴ്ച വെച്ചത്. സ്വാഭാവികമായ അഭിനയരീതിയാണ് ഫഹദിന്റേത്.

    രക്ഷാധികാരിയിലെ ബിജു മേനോന്റെ പ്രകടനം

    രക്ഷാധികാരിയിലെ ബിജു മേനോന്റെ പ്രകടനം

    ഏത് തരം കഥാപാത്രമായാലും അതിനെ തന്റേതാക്കി മാറ്റാന്‍ കഴിയുമെന്ന് തെളിയിച്ചാണ് ബിജു മേനോന്‍ മുന്നേറുന്നത്. രക്ഷാധികാരി ബൈജു, ഷെര്‍ലക് ടോംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

    ഹാസ്യം മാത്രമല്ല

    ഹാസ്യം മാത്രമല്ല

    ഹാസ്യ താരമായാണ് സുരാജ് വെഞ്ഞാറമൂട് സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ഹാസ്യം മാത്രമല്ല സ്വാഭാവിക കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ച വര്‍ഷം കൂടിയാണ് കടന്നുപോയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പ്രസാദായി സുരാജ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

    യുവതാരങ്ങളുടെ പ്രകടനം

    യുവതാരങ്ങളുടെ പ്രകടനം

    കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരും പോയ വര്‍ഷത്തില്‍ മികച്ച സിനിമകളുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

    സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!

    മമ്മൂട്ടിയും ദുല്‍ഖറും പൃഥ്വിയും ടൊവിനോയുമുണ്ട്, മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍, കാണൂ!മമ്മൂട്ടിയും ദുല്‍ഖറും പൃഥ്വിയും ടൊവിനോയുമുണ്ട്, മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍, കാണൂ!

    വില്ലത്തരവും കുശുമ്പുമൊന്നുമില്ല, പുരസ്‌കാര രാവില്‍ ആടിത്തിമര്‍ത്ത് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍!വില്ലത്തരവും കുശുമ്പുമൊന്നുമില്ല, പുരസ്‌കാര രാവില്‍ ആടിത്തിമര്‍ത്ത് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍!

    English summary
    Nomination list for Best Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X