twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന അവാര്‍ഡിനുള്ള പോരാട്ടം കടുക്കുന്നു, രണ്ടാം റൗണ്ടില്‍ 68 സിനിമകള്‍, ആരൊക്കെ നേടും?

    |

    വ്യത്യസ്തമാര്‍ന്ന നിരവധി ചിത്രങ്ങളുമായാണ് 2017 വിടപറഞ്ഞത്. നവാഗതരുടേതടക്കം നിരവധി ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമടക്കമുള്ളവര്‍ വ്യത്യസ്തമായ സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ ഈ സ്വീകാര്യതയും പിന്തുണയും ഇത്തവണത്തെ പുരസ്‌കാരത്തില്‍ പ്രതിഫലിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.

    ടിവി ചന്ദ്രന്‍ അധ്യക്ഷനായുള്ള സമിതിയാണ് പോയവര്‍ഷത്തെ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സിനിമയിലെ വിവിധ മേഖലകളുലെ പ്രഗത്ഭരടക്കം നിരവധി പേര്‍ ഇത്തവണത്തെ ജൂറിയില്‍ ഇടം നേടിയിട്ടുണ്ട്. രണ്ട് വിഭാഗമായാണ് സിനിമയെ വിലയിരുത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

     രണ്ടാംഘട്ടത്തിലേക്ക് കടന്നു

    രണ്ടാംഘട്ടത്തിലേക്ക് കടന്നു

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സ്‌ക്രീനിങ്ങ് രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    110 ല്‍ നിന്നും 68 ലേക്ക്

    110 ല്‍ നിന്നും 68 ലേക്ക്

    110 സിനിമകളായിരുന്നു വ്യത്യസ്ത മേഖലകളില്‍ നിന്നായി മത്സരിക്കാനുണ്ടായിരുന്നത്. രണ്ടാം ഘട്ട സ്‌ക്രീനിങ്ങിലേക്ക് കടക്കുമ്പോഴേക്കും അത് 68 ലേക്ക് എത്തിയിട്ടുണ്ട്.

    അവസാന റൗണ്ടില്‍

    അവസാന റൗണ്ടില്‍

    മൂന്നു റൗണ്ടുകളിലായി സ്‌ക്രീനിങ്ങ് നടത്തിയതിന് ശേഷമാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 21 സിനിമകളായിരിക്കും അവസാനത്തെ റൗണ്ടില്‍ മാറ്റുരയ്ക്കാനുണ്ടാവുക.

    രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട സിനിമകള്‍

    രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട സിനിമകള്‍

    സനല്‍കുമാര്‍ ശശിധരന്‍രെ സെക്‌സി ദുര്‍ഗ, പ്രിയനന്ദനന്റെ പാതിരാക്കാലം, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ശ്യാമപ്രസാദ് ചിത്രമായ ഹേയ് ജൂഡ്, ആഷിഖ് അബുവിന്‍രെ മായാനദി, തുടങ്ങിയ ചിത്രങ്ങളാണ് രണ്ടാം ഘട്ട സ്‌ക്രീനിങ്ങില്‍ ഇടം പിടിച്ചിട്ടുള്ളത്.

    മത്സരം കടുക്കും

    മത്സരം കടുക്കും

    മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒട്ടനവധി നല്ല സിനിമകളാണ് പോയവര്‍ഷത്തില്‍ പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ മത്സരവും ശക്തമാണ്.

     മികച്ച നടനാവാന്‍ മത്സരിക്കുന്നത്

    മികച്ച നടനാവാന്‍ മത്സരിക്കുന്നത്

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിലൂടെ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മികച്ച നടനാവാന്‍ മത്സരിക്കുന്നുണ്ട്. മായാനദിയിലൂടെ ടൊവിനോ തോമസും ഹേയ് ജൂഡിലൂടെ നിവിന്‍ പോളിയും ഇതേ വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

    മികച്ച നടിയാവാനായി

    മികച്ച നടിയാവാനായി

    ടേക്ക് ഓഫിലൂടെ പാര്‍വതിയും ഉദാഹരണം സുജാത, ആമി തുടങ്ങിയ ചിത്രങ്ങളിലൂടെ മഞ്ജു വാര്യരുമാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മായാനദിയിലൂടെ ഐശ്വര്യയും തൊണ്ടിമുതലിലൂടെ നിമിഷ സജയനും മികച്ച നടിയാവാനായി മത്സരിക്കുന്നുണ്ട്.

    സഹനടനുള്ള പട്ടികയില്‍

    സഹനടനുള്ള പട്ടികയില്‍

    സിദ്ദിഖ്, അലന്‍സിയര്‍, ജോജു ജോര്‍ജ്ജ് എന്നിവരാണ് മികച്ച സഹനടനാവാനുള്ള പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

    ടിവി ചന്ദ്രന്റെ നേതൃത്വത്തില്‍

    ടിവി ചന്ദ്രന്റെ നേതൃത്വത്തില്‍

    സംവിധായകന്‍ ടിവി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ജൂറിയില്‍ സംവിധായകരായ ഡോ ബിജു, മനോജ് കാന, സംഗീത സംവിധായകനായ ജെറി അമല്‍ ദേവ്, നടി ജലജ, തിരക്കഥാകൃത്തായ ചെറിയാന്‍ കല്‍പ്പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ എം രാജീവ് കുമാര്‍, ക്യാമറാമാനായ സന്തോഷ് തുണ്ടിയില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

     പോയവര്‍ഷത്തില്‍

    പോയവര്‍ഷത്തില്‍

    കമ്മട്ടിപ്പാടത്തിലൂടെ വിനായകനും അനുരാഗകരിക്കിന്‍വെള്ളത്തിലൂടെ രജിഷ വിജയനുമാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം സ്വന്തമാക്കിയത്. വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോളായിരുന്നു മികച്ച ചിത്രം.

    മികച്ച നടനാവാനുള്ള വടംവലി മുറുകുന്നു, ആര്‍ക്കാവും ആ പുരസ്‌കാരം ലഭിക്കുന്നത്?മികച്ച നടനാവാനുള്ള വടംവലി മുറുകുന്നു, ആര്‍ക്കാവും ആ പുരസ്‌കാരം ലഭിക്കുന്നത്?

    സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!

    ഫീല്‍ഡ് ഔട്ടിന്‍റെ വക്കത്തുനിന്നും ഏട്ടനെ രക്ഷിച്ച ഇക്ക, ഏട്ടന് വേണ്ടിയാണ് ഇക്ക അത് ചെയ്തത്, കാണൂ!ഫീല്‍ഡ് ഔട്ടിന്‍റെ വക്കത്തുനിന്നും ഏട്ടനെ രക്ഷിച്ച ഇക്ക, ഏട്ടന് വേണ്ടിയാണ് ഇക്ക അത് ചെയ്തത്, കാണൂ!

    English summary
    Manju Warrier, Parvathy, Fahadh and Nivin Pauly in Kerala State Awards' nomination list,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X