twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ധിഖ് ലാലിന്റെ അഞ്ഞൂറാനും തോമ ശ്ലീഹായും തമ്മിലൊരു ബന്ധമുണ്ട്! സിനിമയ്ക്ക് പുറത്തെ ബന്ധം!

    By Jince K Benny
    |

    Recommended Video

    അഞ്ഞൂറാൻ എങ്ങനെ അഞ്ഞൂറാൻ ആയി? | filmibeat Malayalam

    ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച മലയാള സിനിമ ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ ഉള്ളു ഗോഡ്ഫാദര്‍. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രം 404 ദിവസമാണ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. അതിന് മുമ്പോ അതിന് ശേഷമോ ആ നേട്ടം സ്വന്തമാക്കാന്‍ ഒരു ചിത്രത്തിനും സാധിച്ചിട്ടില്ല.

    എഴുതിയത് മോഹന്‍ലാലിന് വേണ്ടി, നായകനായത് കമല്‍ഹാസന്‍! മോഹന്‍ലാല്‍ കൈവിട്ട സൂപ്പര്‍ ഹിറ്റ്!എഴുതിയത് മോഹന്‍ലാലിന് വേണ്ടി, നായകനായത് കമല്‍ഹാസന്‍! മോഹന്‍ലാല്‍ കൈവിട്ട സൂപ്പര്‍ ഹിറ്റ്!

    മാനത്തെ കൊട്ടാരത്തിലെ ആദ്യ നായകന്‍ ദിലീപോ അബിയോ? സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്!മാനത്തെ കൊട്ടാരത്തിലെ ആദ്യ നായകന്‍ ദിലീപോ അബിയോ? സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്!

    റിലീസ് ചെയ്ത് 26 വര്‍ഷത്തിന് ശേഷവും ഗോഡ്ഫാദര്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന ചിത്രമാണ്. അഞ്ഞൂറാനും ആനപ്പാറേല്‍ അച്ചാമയും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങള്‍ തന്നെ. നാടകാചാര്യന്‍ എന്‍എന്‍ പിള്ള അനശ്വരമാക്കിയ അഞ്ഞൂറാന്‍ എന്ന കേന്ദ്രകഥാപാത്രത്തിന് ആ പേരിട്ടതിന് പിന്നിലും ഒരു കഥയുണ്ട്.

    പേര് വന്ന വഴി

    പേര് വന്ന വഴി

    അഞ്ഞൂറാന്‍ എന്ന പേര് ആ കഥാപാത്രത്തിന് വന്ന് ചേരുന്നത് വളരെ യാദൃശ്ചികമായിരുന്നു. അതിന് മുമ്പോ പിമ്പോ അങ്ങനെ ഒരു പേര് മലയാളത്തിലെ ഒരു കഥാപാത്രത്തിനും ഉണ്ടായതായിട്ട് അറിവില്ല. പേര് വന്ന വഴിയേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സിദ്ധിഖ് തന്നെയാണ് പങ്കുവച്ചത്.

    സിദ്ധിഖും ശബ്ദതാരാവലിയും

    സിദ്ധിഖും ശബ്ദതാരാവലിയും

    തിരക്കഥ എഴുതുമ്പോള്‍ സംവിധായകന്‍ സിദ്ധിഖിന് ഒരു ശീലമുണ്ട്. മലയാള നിഘണ്ടുവായ ശബ്ദതാരാവലി എപ്പോഴും അടുത്തുണ്ടാകും. ഇടയ്ക്കിടെ എഴുതി മുഷിയുമ്പോള്‍ മുന്നേ പോയവര്‍ എഴുതിവച്ച വാക്കുകള്‍ വെറുതെ ഒന്ന് പരതി നോക്കുന്നതിനാണിത്.

    തോമ ശ്ലീഹ ബന്ധം

    തോമ ശ്ലീഹ ബന്ധം

    ശബ്ദതാരാവലി മറിച്ച് നോക്കുമ്പോഴായിരുന്നു 'അഞ്ഞൂറ്റിക്കാര്‍' എന്ന് വാക്ക് സിദ്ധിഖിന്റെ ശ്രദ്ധയില്‍പെടുന്നത്. ക്രിസ്തു ശിഷ്യനായ തോമസ് കേരളത്തില്‍ വന്ന് ആദ്യമായി അഞ്ഞൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി അവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്. ആ വാക്കില്‍ ഒരു രസം കണ്ടെത്തി തിരക്കഥ രചനയില്‍ മുഴുകിയപ്പോള്‍ അഞ്ഞൂറാന്‍ എന്ന പേരും കേറി വന്നു.

    അഞ്ഞൂറാന്റെ സിനിമ

    അഞ്ഞൂറാന്റെ സിനിമ

    സിനിമ കണ്ടവര്‍ക്കൊക്കെ അഞ്ഞൂറാന്റെ സിനിമയായിരുന്നു ഗോഡ്ഫാദര്‍. അതുകൊണ്ട് തന്നെ എന്തുകൊണ്ട് സിനിമയുടെ പേര് അഞ്ഞൂറാന്‍ എന്നാക്കിയില്ല എന്നതും സ്വാഭാവികം. ഇംഗ്ലീഷ് പേരുകളോടുള്ള സിദ്ധിഖ് ലാലിന്റെ ആരാധന തന്നെയാണ് ഗോഡ്ഫാദര്‍ എന്ന പേരിന് പിന്നിലും ഉണ്ടായിരുന്നത്.

    വ്യത്യസ്തനായ എന്‍എന്‍ പിള്ള

    വ്യത്യസ്തനായ എന്‍എന്‍ പിള്ള

    ഗോഡ്ഫാദര്‍ എന്ന പേരും കഥയുമായി എന്‍എന്‍ പിള്ളയെ കാണാന്‍ സിദ്ധിഖ് ലാല്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായതും ഈ ഇംഗ്ലീഷ് ടൈറ്റില്‍ തന്നെയായിരുന്നു. കഥാപാത്രത്തിന്റെ പേര് സിനിമയ്ക്ക് ഇടാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം താരങ്ങളും. എന്നാല്‍ അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വച്ച് എന്‍എന്‍ പിള്ള അവര്‍ക്കിടയില്‍ വ്യത്യസ്തനായി.

    മാറ്റി വച്ച തിരക്കഥ

    മാറ്റി വച്ച തിരക്കഥ

    ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന് മുമ്പേ നടക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഗോഡ്ഫാദര്‍ എന്നാണ് സിദ്ധിഖ് പറയുന്നത്. സ്‌ക്രിപ്റ്റ് തയാറാക്കുന്ന സമയത്ത് ഇത് ശരിയാവില്ല എന്ന് പറഞ്ഞ് എത്ര ചവച്ചാലും അരയാത്ത ഇറച്ചിക്കഷ്ണം പോലെ മാറ്റി വച്ച തിരക്കഥയായിരുന്നു ഗോഡ്ഫാദറിന്റേതെന്ന് അദ്ദേഹം പറയുന്നു.

    പിന്തുണയായത് രക്തസാക്ഷികള്‍ സിന്ദാബാദ്

    പിന്തുണയായത് രക്തസാക്ഷികള്‍ സിന്ദാബാദ്

    വേണു നാഗവള്ളി ഒരുക്കിയ രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ചിത്രമായിരുന്നു ഗോഡ്ഫാദറിന്റെ തിരക്കഥയ്ക്ക് മാനസീക പിന്തുണ നല്‍കിയത്. എല്ലാ തടസങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അവസാനം പ്രഖ്യാപിച്ച് 1991 നവംബര്‍ 15ന് ചിത്രം തിയറ്ററിലെത്തി. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിലെ മൂന്നാമത്തെ ഹിറ്റായിരുന്നു ഗോഡ്ഫാദര്‍.

    English summary
    Story behind character name Anjooran.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X