twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലാരയും മഴയും, ഒരൊറ്റ രാത്രി കൊണ്ട് പിറന്ന മനോഹരമായ രണ്ടു ഗാനങ്ങള്‍, തൂവാനത്തുമ്പികള്‍ ഹൈലൈറ്റ്സ്

    ഇടയ്ക്കിടയ്ക്ക് ക്ലാരയെ കാണാന്‍ പോകുന്ന ജയകൃഷ്ണനും കടല്‍ക്കരയിലുള്ള അവരുടെ സംഗമവും ക്ലാരയുടെ വരവറിയിക്കുന്ന മഴയുമൊക്കെയാണ് ചിത്രത്തെ ഇത്രമേല്‍ മനോഹരമാക്കിയത്.

    By Nimisha
    |

    താന്‍ ജീവിച്ചിരുന്ന കാലത്തെ സ്വര്‍ണ്ണലിപിയില്‍ വരച്ചു വെച്ചാണ് പി പത്മരാജന്‍ കടന്നു പോയത്. എഴുത്തിലും സിനിമയിലും തന്റേതായ ശൈലി ഉണ്ടാക്കിയ പപ്പേട്ടന്റെ സിനിമകള്‍ ഓര്‍ക്കാത്ത പ്രേക്ഷകരുണ്ടോ. മലയാള സിനിമയിലും സാഹിത്യത്തിലും ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. മലയാളത്തിലെ മികച്ച ചിത്രങ്ങള്‍, സംവിധായകന്‍, തിരക്കഥാകൃത്ത് ലിസ്റ്റ് എടുക്കുമ്പോള്‍ പപ്പേട്ടനെ മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിയില്ല.

    പത്മരാജന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൂവാനതുമ്പികള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ്. ക്ലാരയും ജയകൃഷ്ണനും മഴയുമൊന്നും ഇന്നും പ്രേക്ഷകര്‍ മറക്കില്ല. പ്രണയവും മഴയുമൊന്നും ഇത്രയ്ക്ക് മനോഹരമാക്കിയ മറ്റൊരു ക്ലാസിക് ചിത്രവും ഇന്നുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തിലെ ഓരോ രംഗങ്ങളും നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

    ഒരിടത്തൊരു ഫയല്‍വാന്‍, കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകള്‍ നമുക്ക് വിസ്മരിക്കാന്‍ കഴിയുമോ. ഇന്നത്തെ മിന്നും താരങ്ങളില്‍ പലരുടെയും തുടക്കം പത്മരാജനിലൂടെയാണ്. അഭിനയ പ്രതിഭകളെ കണ്ടെത്താന്‍ അദ്ദേഹത്തിനോളം പോന്ന സംവിധായകര്‍ ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ ഇന്നും സംശയമുണ്ട്. അശോകന്‍, റഹ്മാന്‍, സുഹാസിനി, നിതീഷ് ഭരദ്വാജ്, ശാരി എന്നിവരൊക്കെ അഭിനയത്തിലേക്ക് കടന്നുവന്നത് പത്മരാജന്‍ സിനിമകളിലൂടെയാണ്.

    ഇടയ്ക്കിടയ്ക്ക് ക്ലാരയെ കാണാന്‍ പോകുന്ന മണ്ണാറത്തൊടി ജയകൃഷ്ണനും രാത്രി കടല്‍ക്കരയിലുള്ള അവരുടെ സംഗമവും ക്ലാരയുടെ വരവറിയിക്കുന്ന മഴയുമൊക്കെയാണ് ചിത്രത്തെ മനോഹരമാക്കിയത്. ചിത്രത്തിലെ പാട്ടുകളും ഏറെ സൂപ്പര്‍ ഹിറ്റായിരുന്നു. ഒരൊറ്റ രാത്രി കൊണ്ടാണ് ചിത്രത്തിലെ രണ്ടു ഗാനങ്ങളും ശ്രീകുമാരന്‍ തമ്പി എഴുതിയത്. ചിത്രത്തിലെ ഗാനത്തിന്റെ പിറവിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ..

    പാട്ടുകള്‍

    തൂവാനതുമ്പികളിലെ ഗാനങ്ങള്‍ പിറന്നത്

    ഇന്നും മലയാളികളുടെ കാതിനെ ശ്രവണ സുന്ദരമാക്കുന്ന ഗാനങ്ങളാണ തൂവാനതുമ്പികളിലേത്. ഒന്നാം രാഗം പാടി, മേഘം പൂത്തു തുടങ്ങി, ആലാപനത്തിലായാലും ചിത്രീകരണത്തിലായാലും മികവുറ്റു നില്‍ക്കുന്ന രണ്ടു ഗാനങ്ങള്‍. സിനിമയ്ക്ക് കൂടുതല്‍ മിഴിവേകിയത് ഈ ഗാനങ്ങള്‍ തന്നെയാണ്.

    മാറ്റാന്‍ ശ്രമിച്ചു

    ആദ്യം രചിച്ച ഗാനങ്ങള്‍ രംഗവുമായി യോജിച്ചതായിരുന്നില്ല

    ചിത്രത്തിലെ ഗാനങ്ങള്‍ തയ്യാറാക്കുന്നതിനായി പത്മരാജന്‍ ആദ്യം സമീപിച്ചിരുന്നത് ഒഎന്‍ വി കുറുപ്പിനെയായിരുന്നു. സംവിധായകന്റെ നിര്‍ദേശ പ്രകാരം ഗാനം പൂര്‍ത്തിയാക്കുകയും ചെയ്തു.

    തയ്യാറായില്ല

    മാറ്റി എഴുതാന്‍ നിര്‍ദേശിച്ചു

    ചിത്രത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ നേരത്തെ ഷൂട്ട് ചെയ്തുവെച്ച രംഗങ്ങളുമായി ഒത്തുപോകാത്തതിനാല്‍ ഗാനം മാറ്റിയെഴുതാന്‍ സംവിധായകന്‍ നിര്‍ദേശിച്ചുവെങ്കിലും കവി അതിനു തയ്യാറായില്ല. അതേത്തുടര്‍ന്നാണ് മറ്റൊരു രചയിതാവിനെ സമീപിക്കാന്‍ തീരുമാനിച്ചത്.

    പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്

    ശ്രീകുമാരന്‍ തമ്പിക്ക് നറുക്ക് വീണു

    പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നേരത്തെ ഷൂട്ട് ചെയ്ത രംഗങ്ങള്‍ കണ്ടതിനു ശേഷമാണ് ശ്രീകുമാരന്‍ തമ്പി ഗാനങ്ങള്‍ എഴുതിയത്. ഇന്നും നമ്മള്‍ ഓര്‍ത്തിരിക്കുന്ന മനോഹരമായ വരികള്‍ പിറനന്നത് ആ തൂലികയില്‍ നിന്നാണ്.

    സമയം

    ഗാനരചന പൂര്‍ത്തിയാക്കിയത് ഒരൊറ്റ രാത്രി കൊണ്ട്

    ഒരൊറ്റ രാത്രി കൊണ്ട് രണ്ടു മനോഹര ഗാനങ്ങളാണ് ശ്രീകുമാരന്‍ തമ്പി എഴുതിയത്. ഷൂട്ട് ചെയ് രംഗവുമായി ഒത്തു പോകുന്ന തരത്തിലാണഅ ഗാനങ്ങള്‍ തയ്യാറാക്കിയത്. ഹമ്മിങ്ങ് കേട്ടതോടു കൂടിത്തന്നെ സംവിധായകനും അണിയറ പ്രവര്‍ത്തകരും ഏറെ ആവേശത്തിലായിരുന്നു.

    English summary
    Thoovanathumpikal - Story Behind the Super Hit Song Megham Poothu Thudangi .
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X