For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണെന്ന് സുബി, ഉണ്ണി മുകുന്ദന്‍ പറഞ്ഞ കാമുകി ഈ നടിയാണോ?

  |

  വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളെ പറ്റി സുബി സുരേഷ് തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് സുബി മനസ് തുറന്നത്. പ്രണയിച്ച് വിവാഹം കഴിക്കണം എന്ന ആഗ്രഹം ഇനിയും നടക്കാത്തത് കൊണ്ടാണ് വിവാഹം നീണ്ട് പോവുന്നത് എന്നായിരുന്നു സുബി പറഞ്ഞത്. എന്നാലിപ്പോള്‍ നടന്‍ ഉണ്ണി മുകുന്ദന് പ്രണയലേഖനം എഴുതിയത് പോസ്റ്റ് ചെയ്ത് കൊണ്ടാണ് സുബിയിപ്പോള്‍ എത്തിയിരിക്കുന്നത്.

  ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കത്തിനൊപ്പം ഉണ്ണി മുകുന്ദന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോയും സുബി പങ്കുവെച്ചിട്ടുണ്ട്. 'ഉണ്ണി മുകുന്ദന് ഞാന്‍ എഴുതിയ പ്രണയലേഖനം, ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ എന്നാണ് ഫോട്ടോയ്ക്ക് താഴെ സുബി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഒപ്പം ഉണ്ണിയുടെ സിനിമകളുടെ പേരുകളെല്ലാം കേര്‍ത്തിണക്കിയാണ് പ്രണയലേഖനം എഴുതിയതും. ഇതോടെ സംശയങ്ങള്‍ ഉന്നയിച്ച് കൊണ്ടും സുബിയ വിമര്‍ശിച്ച് കൊണ്ടുമൊക്കെ ആരാധകര്‍ എത്തുകയാണ്. കത്തിന്റെ പൂര്‍ണരൂപം വായിക്കാം...

  '1993 ബോംബെ മാര്‍ച്ച് 12 അന്ന് മുതലാണ് ഉണ്ണിയേട്ടനോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റര്‍പീസ്. അക്കാര്യത്തില്‍ ചേട്ടനൊരു കില്ലാഡിയാ. മല്ലുസിംഗ് കണ്ടപ്പോള്‍ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിന്റാണെന്ന് മനസിലായത്. നമ്മുടെ കല്യാണം നടന്നാല്‍ ആദ്യരാത്രി ഞാനൊരു മാമാങ്കമാക്കും. വേണമെങ്കില്‍ ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണ്. അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ, അല്ലേ?. അതിന് വേണ്ടി 21 ബേക്കര്‍ സ്ട്രീറ്റിലെ ജനതഗാരേജിന്റെ പതിനെട്ടുപടിയും തുറന്നിട്ട് ഞാന്‍ കുത്തിയിരിക്കും.

  ചേട്ടന്‍ വന്നാല്‍ നമുക്കൊന്നിച്ച് ഒരു മുറൈ വന്ത് പാര്‍ത്തായ. ശ്ശൊ എനിക്ക് നാണം വരുന്നു, ഞാനിത് വായിക്കുമ്പോള്‍ ചേട്ടന്റെ കണ്ണിലെ ചാണക്യതന്ത്രം ഞാന്‍ കാണുന്നുണ്ട്. നമ്മുടെ കല്യാണക്കാര്യം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞ് ഞാന്‍ സമ്മതിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ ബ്രോ ഡാഡിയോട് ചേട്ടനപ്പം പറഞ്ഞ് സമ്മതിപ്പിക്കണം. എന്നിട്ട് നമ്മുടെ അച്ചായന്‍സ് തീരുമാനിക്കും നമ്മുടെ കല്യാണം. എന്ന് മേപ്പടിയാന്റെ സ്വന്തം ഭാഗമതി' എന്നുമാണ് സുബി സുരേഷ് എഴുതിയ കത്തിലെ ഉള്ളടക്കം.

  സെലിബ്രിറ്റി ആയത് കൊണ്ട് വന്ന ബലഹീനത; എല്ലാവരുടെയും ജീവിതം അത്ര പെര്‍ഫെക്ട് ഒന്നുമല്ലെന്ന് സാമന്ത

  അതേ സമയം നൂറ് കണക്കിന് കമന്റുകളാണ് സുബിയുടെ പോസ്റ്റിന് താഴെ വരുന്നത്. ഉണ്ണിയേട്ടന്‍ അല്ല. സുബിയെ സംബന്ധിച്ചിടത്തോളം അത് ഉണ്ണി കുട്ടന്‍ ആയിരിക്കും. ഇനി ഇവര്‍ എങ്ങാനും ആണോ ഉണ്ണി മുകുന്ദന്‍ പറഞ്ഞ കല്യാണം കഴിക്കാന്‍ ആഗ്രഹം ഉള്ള നടി എന്ന് തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. അടുത്തിടെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും സുബി സുരേഷും മനസ് തുറന്ന് വൈറലായിരുന്നു. ഇതോടെ ഇതും സംശയിക്കേണ്ടി ഇരിക്കുന്നുവെന്നാണ് ചിലര്‍ പറയുന്നത്.

  സേതുവും ബാലനും തമ്മിലുള്ള വഴക്ക്, ശിവനെ പോലീസ് പിടിക്കും,... തമിഴിൽ നിന്ന് വ്യത്യസ്തമായി സാന്ത്വനം

  ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ് കോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട്

  ഇത്രയും കാലം വിവാഹം കഴിക്കാത്തത് പ്രണയിക്കാന്‍ പറ്റിയ ഒരാളെ കിട്ടാത്തത് കൊണ്ടാണെന്നാണ് സുബി പറഞ്ഞിരുന്നത്. വീട്ടുകാര്‍ എല്ലാത്തിനും തയ്യാറായി നില്‍ക്കുകയാണെങ്കിലും സുബി മാത്രമാണ് സമ്മതിക്കാത്തതെന്ന് നടിയുടെ സഹോദരനും വെളിപ്പെടുത്തി. അമേരിക്കയില്‍ നിന്ന് വരെ ആലോചന വന്നെങ്കിലും അതൊന്നും വേണ്ട എന്ന നിലപാടിലായിരുന്നു സുബി. അതേ സമയം ഉണ്ണി മുകുന്ദനും തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞതും വൈറലായി കൊണ്ടിരിക്കുകയാണിപ്പോള്‍. അതിനിടയിലാണ് സുബിയുടെ കത്ത് തരംഗം സൃഷ്ടിച്ചത്.


  നിശ്ചയം കഴിഞ്ഞിരുന്നു, വിവാഹത്തിലെത്തിയില്ല! രവീണയുമായുള്ള പ്രണയത്തെക്കുറിച്ച് അക്ഷയ് കുമാര്‍

  English summary
  Subi Suresh Funny Write-up To Meppadiyan Actor Unni Mukundan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X